കായികം

പെഷവാറിലെ സ്‌ഫോടനം; പാക്-ഓസ്‌ട്രേലിയ ടെസ്റ്റ് വേദിക്ക് 187 കിമീ അകലെ; ആദ്യ ടെസ്റ്റ് ആശങ്കയില്‍

സമകാലിക മലയാളം ഡെസ്ക്

റാവല്‍പിണ്ടി: 30 പേര്‍ കൊല്ലപ്പെട്ട പാകിസ്ഥാനിലെ ഭീകരാക്രമണത്തിന് പിന്നാലെ ഓസ്‌ട്രേലിയ-പാക് ടെസ്റ്റ് പരമ്പര ആശങ്കയില്‍. പരമ്പരയിലെ ആദ്യ ടെസ്റ്റ് നടക്കുന്ന റാവല്‍പിണ്ടി സ്റ്റേഡിയത്തില്‍ നിന്ന് 187 കിമീ അകലെയാണ് സ്‌ഫോടനമുണ്ടായത്. 

പാകിസ്ഥാനിലെ പെഷവാറില്‍ ഷിയാ പള്ളിയിലാണ് സ്‌ഫോടനമുണ്ടായത്. വെള്ളിയാഴ്ച പ്രാര്‍ഥനയ്ക്ക് ഇടയിലാണ് സ്‌ഫോടനം. പാക്-ഓസ്‌ട്രേലിയ ടെസ്റ്റിന്റെ ആദ്യ ദിനമായ ഇന്ന് സ്‌ഫോടനത്തിന് ശേഷവും തടസങ്ങളില്ലാതെ കളി മുന്‍പോട്ട് പോയി. എന്നാല്‍ സ്‌ഫോടനമുണ്ടായതോടെ സുരക്ഷാ സാഹചര്യങ്ങള്‍ വിലയിരുത്തുകയാണെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ വ്യക്തമാക്കി. 

24 വര്‍ഷത്തിന് ഇടയില്‍ ആദ്യമായാണ് പാകിസ്ഥാനിലേക്ക് ഓസ്‌ട്രേലിയ പര്യടനം നടത്തുന്നത്. ഈ ആഴ്ച ഇസ്ലാമാബാദില്‍ കഴിയുന്ന ഓസ്‌ട്രേലിയന്‍ ടീമിന് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ഇന്ന് സ്‌ഫോടനം നടന്ന പെഷവാറിലേക്ക് ഓസ്‌ട്രേലിയ പോകുന്നില്ല. കറാച്ചി, ലാഹോര്‍ എന്നിവിടങ്ങളിലാണ് രണ്ടും മൂന്നും ടെസ്റ്റുകള്‍. 

നേരത്തെ ന്യൂസിലന്‍ഡും ഇംഗ്ലണ്ടും പാക് പര്യടനം റദ്ദാക്കിയിരുന്നു

സുരക്ഷാ ഭീഷണി ചൂണ്ടിക്കാണിച്ച് ന്യുസിലന്‍ഡ് നേരത്തെ പാക് പര്യടനത്തില്‍ നിന്ന് പിന്മാറിയിരുന്നു. പാകിസ്ഥാനില്‍ എത്തിയതിന് ശേഷമാണ് ന്യുസിലന്‍ഡ് തിരികെ പോയത്. പിന്നാലെ ഇംഗ്ലണ്ടും പാക് പര്യടനം റദ്ദാക്കി. സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ ഓസ്‌ട്രേലിയ പര്യടനം റദ്ദാക്കി മടങ്ങുമോ എന്ന ആശങ്കയാണ് ഉടലെടുത്തിരിക്കുന്നത്. 

കളിയിലേക്ക് വരുമ്പോള്‍ ഓസ്‌ട്രേലിയക്ക് എതിരെ ആദ്യ ദിനം പാകിസ്ഥാന്‍ ആധിപത്യം പുലര്‍ത്തി. ഇമാം ഉള്‍ ഹഖ് സെഞ്ചുറി പിന്നിട്ടു. 74 ഓവറില്‍ പാകിസ്ഥാന്‍ സ്‌കോര്‍ 209ലേക്ക് എത്തുമ്പോള്‍ ഒരു വിക്കറ്റ് മാത്രമാണ് ആതിഥേയര്‍ക്ക് നഷ്ടമായത്. ഓപ്പണര്‍ അബ്ദുള്ള ഷഫിഖ് 44 റണ്‍സ് നേടി. അസര്‍ അലി അര്‍ധ ശതകം കണ്ടെത്തി ക്രീസില്‍ തുടരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

ഇടവിട്ട മഴയും അമിതമായ ചൂടും പകര്‍ച്ചവ്യാധികള്‍ക്ക് സാധ്യത; മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി

'' ഞങ്ങള്‍ക്കിഷ്ടം കറുപ്പ്, നീല, ചുവപ്പ്. നീല ആകാശം. ഞങ്ങളുടെ ചുവന്ന മണ്ണ്. ഞങ്ങളുടെ കറുപ്പ്''

ഒരു കോടി രൂപ തിരിച്ചടയ്ക്കാന്‍ സിപിഎം;ബാങ്ക് അധികൃതരുമായി എംഎം വര്‍ഗീസ് ചര്‍ച്ച നടത്തി