കായികം

6 പന്തില്‍ ജയിക്കാന്‍ 6 റണ്‍സ്, 4 പന്തില്‍ 3 വിക്കറ്റ് വീഴ്ത്തി വിന്‍ഡിസ് വനിതകള്‍; കിവീസിനെതിരെ ത്രില്ലിങ് ജയം

സമകാലിക മലയാളം ഡെസ്ക്

ടൗരാംഗ: വനിതാ ഏകദിന ലോകകപ്പിന് തകര്‍പ്പന്‍ തുടക്കം നല്‍കി വെസ്റ്റ് ഇന്‍ഡീസിന് ത്രില്ലടിപ്പിക്കുന്ന ജയം. അവസാന പന്തിലാണ് ആതിഥേയരായ ന്യൂസിലന്‍ഡിനെതിരെ 3 റണ്‍സിന്റെ ജയത്തിലേക്ക് വിന്‍ഡിസ് എത്തിയത്. 

260 റണ്‍സ് പിന്തുടര്‍ന്ന ന്യുസിലന്‍ഡിന് അവസാന ഓവറില്‍ ജയിക്കാന്‍ വേണ്ടിയിരുന്നത് ആറ് റണ്‍സ് മാത്രം. കയ്യിലുണ്ടായത് 3 വിക്കറ്റും. എന്നാല്‍ വിന്‍ഡിസ് ബൗളര്‍ ദിയേന്ദ്ര വിട്ടുകൊടുത്തത് രണ്ട് റണ്‍സ് മാത്രം. മൂന്ന് വിക്കറ്റും വീഴ്ത്തി ദിയേന്ദ്ര ടീമിനെ ജയത്തിലേക്ക് എത്തിച്ചു. 

ന്യുസിലന്‍ഡ് ഇന്നിങ്‌സിന്റെ അവസാന നാല് ഡെലിവറിയില്‍ മൂന്നിലും വിക്കറ്റ് വീഴ്ത്താന്‍ വിന്‍ഡിസിന് കഴിഞ്ഞു. 108 റണ്‍സോടെ ക്യാപ്റ്റന്‍ സോഫി ഡെവൈന്‍ കിവീസിനെ ജയത്തിലേക്ക് എത്തിക്കാന്‍ ശ്രമിച്ചെങ്കിലും സഹതാരങ്ങളില്‍ നിന്ന് പിന്തുണ ലഭിച്ചില്ല. 

സെഞ്ചുറിയും രണ്ട് വിക്കറ്റും വീഴ്ത്തിയ ഹെയ്‌ലി മാത്യുസ് കളിയിലെ താരം

162-6 എന്ന നിലയിലേക്ക് കിവീസ് ഒരു ഘട്ടത്തില്‍ തകര്‍ന്നെങ്കിലും തിരിച്ചു വരവ് നടത്താന്‍ അവര്‍ക്കായിരുന്നു. എന്നാല്‍ അവസാന ഓവറില്‍ ആറ് റണ്‍സ് എന്നത് അവര്‍ക്ക് അപ്രാപ്യമായി. വിന്‍ഡിസിനായി സെഞ്ചുറിയും രണ്ട് വിക്കറ്റും വീഴ്ത്തിയ ഹെയ്‌ലി മാത്യുസ് ആണ് കളിയിലെ താരം. 128 പന്തില്‍ നിന്നാണ് ഹെയ്‌ലി 16 ഫോറും ഒരു സിക്‌സും സഹിതം 119 റണ്‍സ് എടുത്തത്. ലോകകപ്പില്‍ സെഞ്ചുറി നേടുന്ന മൂന്നാമത്തെ വിന്‍ഡിസ് വനിതാ താരമാണ് ഹെയ്‌ലി.

ടോസ് നേടിയ ന്യുസിലന്‍ഡ് വിന്‍ഡിസിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. 39-2 എന്ന നിലയിലേക്ക് വിന്‍ഡിസ് വീണെങ്കിലും ഹെയ്‌ലിയുടെ സെഞ്ചുറി തുണയായി. നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തിലാണ് വിന്‍ഡിസ് 259 എന്ന സ്‌കോറിലേക്ക് എത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അവയവം മാറി ശസ്ത്രക്രിയ: 'നാവില്‍ കെട്ടുണ്ടായിരുന്നു', ചോദ്യം ചെയ്യലില്‍ വാദം ആവര്‍ത്തിച്ച് ഡോക്ടര്‍

പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി വൈദ്യുതി ബില്‍ അടച്ചാല്‍ ഇളവുണ്ടാകുമോ? വിശ്വസിക്കരുതെന്ന് കെഎസ്ഇബി

തെന്മല ഡാമിലെ ശുചിമുറിയില്‍ കാമറ വെച്ചു, യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

'ക്യാപ്റ്റന്‍' കൂളല്ല; രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാനി, കോടതിയിലെത്തിച്ച പ്രതി അക്രമാസക്തനായി

രണ്ടു ലക്ഷത്തോളം ഉത്തരക്കടലാസുകള്‍; പരീക്ഷയെഴുതി പത്താം നാള്‍ ഫലം പ്രസിദ്ധീകരിച്ച് എംജി സര്‍വ്വകലാശാല