കായികം

അന്ന് പോളി ഉമ്രിഗര്‍, 67 വര്‍ഷങ്ങള്‍ക്കിപ്പുറം രോഹിത്! ഹിറ്റ്മാനെ വിടാതെ 'റെക്കോര്‍ഡുകള്‍'

സമകാലിക മലയാളം ഡെസ്ക്

മുംബൈ: വിരാട് കോഹ്‌ലിയില്‍ ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുത്തതിന് ശേഷം നിരവധി റെക്കോര്‍ഡുകളാണ് രോഹിത് ശര്‍മയെ തേടിയെത്തുന്നത്. ആ പട്ടികയിലേക്കിതാ മറ്റൊന്നു കൂടി. 

ശ്രീലങ്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ടെസ്റ്റ് ക്യാപ്റ്റനെന്ന നിലയില്‍ രോഹിതിന്റെ അരങ്ങേറ്റം കൂടിയായിരുന്നു. മുന്‍ നായകന്‍ കോഹ്‌ലിയുടെ നൂറാം ടെസ്റ്റ് മത്സരമെന്ന പ്രത്യേകതയും ഈ മത്സരത്തിനുണ്ടായിരുന്നു. ഒന്നാം ടെസ്റ്റില്‍ ഇന്നിങ്‌സിനും 222 റണ്‍സിനും തകര്‍പ്പന്‍ ജയമാണ് ഇന്ത്യ നേടിയത്. 

ഇന്ത്യയുടെ നായകനായി അരങ്ങേറിയ ടെസ്റ്റില്‍ ഇന്നിങ്‌സ് ജയത്തോടെ തുടക്കം ഗംഭീരമാക്കാന്‍ സാധിക്കുന്ന രണ്ടാമത്തെ മാത്രം ഇന്ത്യന്‍ ക്യാപ്റ്റനായി മാറിയിരിക്കുകയാണ് രോഹിത്. നേരത്തെ പോളി ഉമ്രിഗര്‍ മാത്രമാണ് ഇത്തരമൊരു നേട്ടം സ്വന്തമാക്കിയ താരം. 

1955-56 കാലത്ത് ഇന്ത്യയുടെ ടെസ്റ്റ് ക്യാപ്റ്റനായുള്ള അരങ്ങേറ്റ മത്സരം തന്നെ ഇന്നിങ്‌സ് ജയത്തോടെ ആഘോഷിക്കാന്‍ പോളി ഉമ്രിഗറിന് സാധിച്ചു. അന്ന് ന്യൂസിലന്‍ഡിനെതിരെ ഇന്നിങ്‌സിനും 27 റണ്‍സിനുമായിരുന്നു ഇന്ത്യയുടെ വിജയം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി