കായികം

ലോകകപ്പില്‍ ഇന്ത്യയെ നയിച്ചത് 24 കളിയില്‍; റെക്കോര്‍ഡ് നേട്ടത്തില്‍ മിതാലി രാജ്‌, മറികടന്നത് ബെലിന്‍ഡ ക്ലാര്‍ക്കിനെ

സമകാലിക മലയാളം ഡെസ്ക്

ഹാമില്‍ട്ടണ്‍: ലോകകപ്പില്‍ റെക്കോര്‍ഡ് നേട്ടവുമായി ഇന്ത്യന്‍ ക്യാപ്റ്റന്‍ മിതാലി രാജ്. വനിതാ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങളില്‍ ക്യാപ്റ്റനായതിന്റെ റെക്കോര്‍ഡ് ആണ് മിതാലി തന്റെ പേരിലേക്ക് ചേര്‍ക്കുന്നത്. 

24 ലോകകപ്പ് മത്സരങ്ങളില്‍ മിതാലി രാജ് ഇന്ത്യയെ നയിച്ചു. ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ ബെലിന്‍ഡ ക്ലര്‍ക്കിനെ മറികടന്നാണ് മിതാലി റെക്കോര്‍ഡ് ബുക്കില്‍ ഇടം പിടിക്കുന്നത്. 24 ലോകകപ്പില്‍ മത്സരങ്ങളില്‍ 14 ജയങ്ങളിലേക്ക് ഇന്ത്യയെ എത്തിക്കാന്‍ മിതാലിക്ക് കഴിഞ്ഞു. 8 കളിയില്‍ തോല്‍വി നേരിട്ടപ്പോള്‍ ഒരു കളിയില്‍ ഫലമുണ്ടായില്ല. 

രണ്ട് ലോകകപ്പുകളില്‍ ടീമുകളെ നയിച്ച  ക്യാപ്റ്റന്മാര്‍

മിതാലിയും ക്ലര്‍ക്കും മാത്രമാണ് രണ്ട് ലോകകപ്പുകളില്‍ തങ്ങളുടെ ടീമുകളെ നയിച്ച് ഇറങ്ങിയ ക്യാപ്റ്റന്മാരായുള്ളത്. കഴിഞ്ഞ ഞായറാഴ്ച ലോകകപ്പില്‍ ഇന്ത്യ ഇറങ്ങിയപ്പോള്‍ ആറ് ലോകകപ്പുകളില്‍ കളിക്കുന്ന താരം എന്ന നേട്ടം മിതാലി സ്വന്തമാക്കി. ക്രിക്കറ്റ് ഇതിഹാസം സച്ചിനും ജാവേദ് മിയാന്‍ദാദിനും ഒപ്പമാണ് ഇവിടെ മിതാലി എത്തിയത്. 

ഏറ്റവും കൂടുതല്‍ ലോകകപ്പ് മത്സരങ്ങളില്‍ ഇന്ത്യയെ നയിച്ച ക്യാപ്റ്റന്‍ എന്ന റെക്കോര്‍ഡിലേക്ക് എത്തിയ കളിയില്‍ പക്ഷേ ബാറ്റിങ്ങില്‍ മികവ് കാണിക്കാന്‍ മിതാലിക്ക് കഴിഞ്ഞില്ല. വെസ്റ്റ് ഇന്‍ഡീസിന് എതിരെ 11 പന്തില്‍ നിന്ന് 5 റണ്‍സുമായി മിതാലി മടങ്ങി. എന്നാല്‍ ഹര്‍മന്റേയും മന്ദാനയുടേയും സെഞ്ചുറി ബലത്തില്‍ 318 റണ്‍സ് ആണ് ഇന്ത്യ വിന്‍ഡിസിന് മുന്‍പില്‍ വെച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി; രണ്ട് മരണം

രാവിലെ 10 മുതൽ വൈകുന്നേരം 4 വരെ കായിക മത്സരങ്ങൾ വേണ്ട; നിയന്ത്രണവുമായി സർക്കാർ

സ്പിന്നില്‍ കുരുങ്ങി ചെന്നൈ; അനായാസം ജയിച്ചു കയറി പഞ്ചാബ്

3 ജില്ലകളിൽ ഉഷ്ണ തരം​ഗം; ഇടി മിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ