കായികം

സെക്കന്‍ഡ് സ്ലിപ്പ് എന്താ ഇവിടെ? പാകിസ്ഥാന്റെ ഫീല്‍ഡ് സെറ്റ് ചര്‍ച്ചയാവുന്നു

സമകാലിക മലയാളം ഡെസ്ക്

കറാച്ചി: ഓസ്‌ട്രേലിയക്ക് എതിരായ രണ്ടാം ടെസ്റ്റിന്റെ ആദ്യ ദിനം ചര്‍ച്ചയായി പാകിസ്ഥാന്റെ ഫീല്‍ഡ് സെറ്റ്. സെക്കന്‍ഡ് സ്ലിപ്പില്‍ ഫീല്‍ഡറെ നില്‍ത്തിയ പൊസിഷന്‍ ചര്‍ച്ചയാവുന്നതോടെ കറാച്ചി പിച്ചിന്റെ നിലവാരവും ചോദ്യം ചെയ്യപ്പെടുന്നു. 

ഫസ്റ്റ് സ്ലീപ്പ് ഫീല്‍ഡറില്‍ നിന്നും അഞ്ച് അടിയോളം മുന്‍പിലേക്ക് കയറിയാണ് സെക്കന്‍ഡ് സ്ലിപ്പ് ഫീല്‍ഡറെ ബാബര്‍ അസം നിര്‍ത്തിയത്. എഡ്ജ് ചെയ്ത് എത്തിയ പന്തുകള്‍ സ്ലിപ്പില്‍ ഫീല്‍ഡറുടെ കൈകളിലേക്ക് എത്തുന്നതിന് മുന്‍പ് തന്നെ ഗ്രൗണ്ടില്‍ കുത്തിയിരുന്നു. ഇത് പലവട്ടം ആവര്‍ത്തിച്ചതോടെയാണ് സെക്കന്‍ഡ് സ്ലിപ്പ് ഫീല്‍ഡറെ ബാബര്‍ മുന്‍പിലേക്ക് കയറ്റി നിര്‍ത്തിയത്. 

കറാച്ചിയിലെ പിച്ചും വിമര്‍ശനം നേരിടുന്നു

കറാച്ചിയില്‍ ആദ്യ ദിനം പേസര്‍മാര്‍ക്ക് വേണ്ട പേസും ബൗണ്‍സും പിച്ചില്‍ നിന്ന് ലഭിച്ചിരുന്നില്ല. റാവല്‍പിണ്ടില്‍ നടന്ന ആദ്യ ടെസ്റ്റിലും പിച്ചിന് നേരെ വലിയ വിമര്‍ശനമാണ് ഉയര്‍ന്നത്. പിന്നാലെ ഇത് ശരാശരിയിലും താഴ്ന്ന പിച്ചായി ഐസിസി രേഖപ്പെടുത്തുകയും ഒരു ഡീമെറിറ്റ് പോയിന്റ് ചുമത്തുകയും ചെയ്തിരുന്നു. 

രണ്ടാം ദിനം 116 ഓവറിലേക്ക് കളി എത്തുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 330 റണ്‍സ് എന്ന നിലയിലാണ് ഓസ്‌ട്രേലിയ. 154 റണ്‍സ് നേടിയ ഉസ്മാന്‍ ഖവാജയുടെ ഇന്നിങ്‌സ് ആണ് സന്ദര്‍ശകരെ തുണച്ചത്.339 പന്തില്‍ നിന്ന് 15 ഫോറും ഒരു സിക്‌സുമാണ് ഖവാജയുടെ ബാറ്റില്‍ നിന്ന് ഇതുവരെ വന്നത്. സ്റ്റീവ് സ്മിത്ത് 72 റണ്‍സ് നേടി മടങ്ങി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡ്രൈവിങ് ടെസ്റ്റ്: സര്‍ക്കുലറിന് സ്‌റ്റേ ഇല്ല; പരിഷ്‌കരണവുമായി മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി

ഒരാളും ചോദിക്കില്ല, രണ്ടു വോട്ടു ചെയ്താല്‍! കോട്ടിയയില്‍ ഇരട്ട വോട്ട് നിയമപരം; അപൂര്‍വ കൗതുകം

വേദാന്ത സംവാദത്തിന്റെ ചരിത്ര ശേഷിപ്പുകളുമായി ഒരു പ്രദേശം; കാസര്‍കോട്ടെ 'കൂടല്‍' ദേശം- വീഡിയോ

ഗോദ്‌റെജ് രണ്ടാകുന്നു, എന്തുകൊണ്ട് 127 വര്‍ഷം പാരമ്പര്യമുള്ള ഗ്രൂപ്പ് വിഭജിക്കുന്നു?; ആര്‍ക്ക് എന്തുകിട്ടും?

15 വിക്കറ്റുകള്‍, വിക്കറ്റ് വേട്ടയില്‍ നടരാജന്‍ മുന്നില്‍