കായികം

ലങ്കയെ അനായാസം തകര്‍ത്ത് ഇന്ത്യ; ബംഗലൂരു ടെസ്റ്റില്‍ 238 റണ്‍സ് വിജയം, പരമ്പര 

സമകാലിക മലയാളം ഡെസ്ക്

ബംഗലൂരു: ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് വിജയം. 238 റണ്‍സിന്റെ വിജയമാണ് ഇന്ത്യ നേടിയത്. 447 റണ്‍സ് വിജയലക്ഷ്യം തേടി രണ്ടാം ഇന്നിംഗ്‌സ് ബാറ്റിങ്ങിനിറങ്ങിയ ലങ്ക 208 റണ്‍സിന് എല്ലാവരും പുറത്തായി. ഇതോടെ രണ്ടു മത്സരപരമ്പര ഇന്ത്യ കരസ്ഥമാക്കി. 

സെഞ്ച്വറി നേടിയ നായകന്‍ ദിമുത് കരുണരത്‌നെയുടെ ചെറുത്തുനില്‍പ്പാണ് ലങ്കയെ വന്‍ തകര്‍ച്ചയില്‍ നിന്നും രക്ഷിച്ചത്. കരുണരത്‌നെ 174 പന്തില്‍ 15 ബൗണ്ടറികള്‍ സഹിതം 107 റണ്‍സെടുത്തു. കരുണരത്‌നെയുടെ 14-ാം ടെസ്റ്റ് സെഞ്ച്വറിയാണിത്. 

അര്‍ധ സെഞ്ച്വറി നേടിയ കുശാല്‍ മെന്‍ഡിസ് നായകന് ശക്തമായ പിന്തുണ നല്‍കി. മെന്‍ഡിസ് 54 റണ്‍സെടുത്തു. പുറത്തായ മറ്റു ലങ്കന്‍ ബാറ്റര്‍മാരില്‍, 12 റണ്‍സെടുത്ത നിരോഷന്‍ ഡിക്‌വെല്ല മാത്രമാണ് രണ്ടക്കം കണ്ടത്. ഇന്ത്യയ്ക്ക് വേണ്ടി അശ്വിന്‍ നാലു വിക്കറ്റും ജസ്പ്രീത് ബുംറ മൂന്നു വിക്കറ്റും നേടി. അക്‌സര്‍ പട്ടേല്‍ രണ്ടു വിക്കറ്റെടുത്തു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

ഗൂഢാലോചനയാണ്, ലൈംഗികാരോപണം തെരഞ്ഞെടുപ്പ് തന്ത്രങ്ങളുടെ ഭാഗം: ബംഗാള്‍ ഗവര്‍ണര്‍ ആനന്ദബോസ്

'റണ്‍ രാഹുല്‍ റണ്‍', വയനാട്ടില്‍ തോല്‍വി ഉറപ്പായി; പരിഹസിച്ച് ബിജെപി

'സ്ഥിരം റോക്കി ഭായ് ആണ്, അന്നയാള്‍ പറഞ്ഞതിന് ഒരു വണ്ടി ആള്‍ക്കാരാണ് സാക്ഷി'

12 വര്‍ഷമായി കൊല്‍ക്കത്ത കാത്തിരിക്കുന്നു ജയിക്കാന്‍!