കായികം

'കൂറ് ഐപിഎല്ലിനോട് തന്നെ'; 5 കളിക്കാരെ ടെസ്റ്റ് ടീമില്‍ നിന്ന് മാറ്റി നിര്‍ത്തി സൗത്ത് ആഫ്രിക്ക 

സമകാലിക മലയാളം ഡെസ്ക്

കേപ്ടൗണ്‍: ഐപിഎല്ലിന്റെ ഭാഗമായ കളിക്കാരെ ബംഗ്ലാദേശിന് എതിരായ ടെസ്റ്റ് പരമ്പരയില്‍ നിന്ന് ഒഴിവാക്കി സൗത്ത് ആഫ്രിക്ക. മാര്‍ച്ച് 31നാണ് ബംഗ്ലാദേശിന് എതിരായ രണ്ട് ടെസ്റ്റുകളുടെ പരമ്പര ആരംഭിക്കുന്നത്. 

ഇതോടെ തങ്ങളുടെ ഫസ്റ്റ് ചോയിസ് പേസര്‍മാര്‍ ഇല്ലാതെയാവും ബംഗ്ലാദേശിന് എതിരെ സൗത്ത് ആഫ്രിക്ക ഇറങ്ങുക. റബാഡ, എന്‍ഗിഡി, ജാന്‍സെന്‍ എന്നീ പേസര്‍മാരും മര്‍ക്രം ഡ്യുസന്‍ എന്നീ ബാറ്റേഴ്‌സിനേയുമാണ് സൗത്ത് ആഫ്രിക്ക ടീമില്‍ ഉള്‍പ്പെടുത്താതിരുന്നത്. 

കൂറ് എവിടെ എന്ന് വ്യക്തമാകുന്ന പരീക്ഷണം എന്നാണ് എല്‍ഗര്‍ വിശേഷിപ്പിച്ചത്

ഐപിഎല്‍ കളിക്കണോ അതോ ടെസ്റ്റ് പരമ്പര കളിക്കണോ എന്ന് തീരുമാനിക്കാനുള്ള അവസരം കളിക്കാര്‍ക്ക് നല്‍കിയിരുന്നതായി ക്രിക്കറ്റ് സൗത്ത് ആഫ്രിക്ക വ്യക്തമാക്കുന്നു. കൂറ് എവിടെ എന്ന് വ്യക്തമാകുന്ന പരീക്ഷണം എന്നാണ് സൗത്ത് ആഫ്രിക്കന്‍ ക്യാപ്റ്റന്‍ എല്‍ഗര്‍ ഇതിനെ വിശേഷിപ്പിച്ചത്. 

സൗത്ത് ആഫ്രിക്കന്‍ ടീമിലേക്ക് മധ്യനിര ബാറ്റര്‍ ഖയാ സോന്‍ഡോയ്ക്ക് വിളിയെത്തി. പേസര്‍ ഡാരിന്‍ ഡുാവില്യണ്‍ അരങ്ങേറ്റം കുറിക്കും. പരിക്കിനെ തുടര്‍ന്ന് നോര്‍ജെയെ ടീമില്‍ ഉള്‍പ്പെടുത്തിയില്ല. ഇതോടെ ഐപിഎല്ലില്‍ ഡല്‍ഹിക്കായി നോര്‍ജെ കളിക്കുമോ എന്ന കാര്യത്തിലും ആശയക്കുഴപ്പം ഉടലെടുത്തു. 

മാര്‍ച്ച് 26നാണ് ഐപിഎല്‍ ആരംഭിക്കുന്നത്. ഐപിഎല്ലിനായി സൗത്ത് ആഫ്രിക്കന്‍ താരങ്ങള്‍ ഏകദിന പരമ്പര കഴിയുന്നതോടെ യാത്ര തിരിക്കുമെന്നാണ് സൂചന. ഐപിഎല്ലില്‍ കളിക്കുന്നതില്‍ നിന്ന് കളിക്കാരെ തടയില്ലെന്ന നിലപാടാണ് ക്രിക്കറ്റ് സൗത്ത് ആഫ്രിക്കയ്ക്ക്. കളിക്കാരുടെ വരുമാന മാര്‍ഗവും അവസരങ്ങളും ദേശിയ ഡ്യൂട്ടിയും ബാലന്‍സ് ചെയ്ത് പോകാന്‍ അനുവദിക്കുന്നതിന് വേണ്ടിയാണിത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അവയവം മാറി ശസ്ത്രക്രിയ: 'നാവില്‍ കെട്ടുണ്ടായിരുന്നു', ചോദ്യം ചെയ്യലില്‍ വാദം ആവര്‍ത്തിച്ച് ഡോക്ടര്‍

പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി വൈദ്യുതി ബില്‍ അടച്ചാല്‍ ഇളവുണ്ടാകുമോ? വിശ്വസിക്കരുതെന്ന് കെഎസ്ഇബി

തെന്മല ഡാമിലെ ശുചിമുറിയില്‍ കാമറ വെച്ചു, യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

'ക്യാപ്റ്റന്‍' കൂളല്ല; രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാനി, കോടതിയിലെത്തിച്ച പ്രതി അക്രമാസക്തനായി

രണ്ടു ലക്ഷത്തോളം ഉത്തരക്കടലാസുകള്‍; പരീക്ഷയെഴുതി പത്താം നാള്‍ ഫലം പ്രസിദ്ധീകരിച്ച് എംജി സര്‍വ്വകലാശാല