കായികം

മിതാലിക്കും, യാസ്തികയ്ക്കും ഹര്‍മനും അര്‍ധ ശതകം; ഓസ്‌ട്രേലിയക്ക് 278 റണ്‍സ് വിജയ ലക്ഷ്യം

സമകാലിക മലയാളം ഡെസ്ക്

ടൗരംഗ: വിജയ വഴിയിലേക്ക് തിരിച്ചെത്തേണ്ടത് അനിവാര്യമായ മത്സരത്തില്‍ ഓസ്‌ട്രേലിയക്ക് മുന്‍പില്‍ 278 റണ്‍സ് വിജയ ലക്ഷ്യം വെച്ച് ഇന്ത്യ. ഓപ്പണര്‍മാരെ തുടക്കത്തില്‍ തന്നെ നഷ്ടമായെങ്കിലും മധ്യനിരയിലെ മൂന്ന് താരങ്ങള്‍ അര്‍ധ ശതകം പിന്നിട്ടതോടെ ഇന്ത്യ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 277 റണ്‍സ് കണ്ടെത്തി. 

ഇന്ത്യക്ക് വേണ്ടി യാസ്തിക ഭാട്ടിയ 83 പന്തില്‍ നിന്ന് ആറ് ബൗണ്ടറികളോടെ 59 റണ്‍സ് നേടി. മിതാലി രാജ് നാല് ഫോറും ഒരു സിക്‌സും സഹിതം 96 പന്തില്‍ നിന്ന് 68 റണ്‍സ് എടുത്തു. ഹര്‍മന്‍പ്രീത് കൗര്‍ 47 പന്തില്‍ നിന്ന് ആറ് ബൗണ്ടറിയോടെ 57 റണ്‍സുമായി പുറത്താവാതെ നിന്നു. 

സ്‌കോറിങ് വേഗം കൂട്ടി ഹര്‍മനും പൂജയും

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യക്ക് 28 റണ്‍സ് കൂട്ടിച്ചേര്‍ത്തപ്പോഴേക്കും ഓപ്പണര്‍മാര്‍ രണ്ട് പേരേയും നഷ്ടമായി. മന്ദാന 10 റണ്‍സും ഷഫലി 12 റണ്‍സും എടുത്താണ് മടങ്ങിയത്. എന്നാല്‍ മൂന്നാം വിക്കറ്റില്‍ ഒന്നിച്ച യാസ്തിക-മിതാലി സഖ്യം ഇന്ത്യയെ കരകയറ്റി. 130 റണ്‍സ് ആണ് ഇരുവരും ചേര്‍ന്ന് കൂട്ടിച്ചേര്‍ത്തത്. 

എന്നാല്‍ യാസ്തിക പുറത്തായതിന് പിന്നാലെ മിതാലി രാജും മടങ്ങി. ഇതോടെ ഹര്‍മന്‍ ക്രീസില്‍ നിലയുറപ്പിച്ചു. ഏഴാം വിക്കറ്റില്‍ പൂജാ വസ്ത്രാക്കറിനൊപ്പം നിന്ന് 64 റണ്‍സ് കൂട്ടിച്ചേര്‍ക്കാന്‍ ഹര്‍മന് കഴിഞ്ഞു. സ്‌കോറിങ്ങിന്റെ വേഗം കൂട്ടിയത് ഇവരുടെ കൂട്ടുരെട്ടാണ്. 47 പന്തില്‍ നിന്നാണ് 64 റണ്‍സ് കണ്ടെത്തിയത്. പൂജ 28 പന്തില്‍ നിന്ന് 34 റണ്‍സ് എടുത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇന്ദിരയെ ഞെട്ടിച്ച മണ്ഡലം, രണ്ടു തവണ ബിജെപിക്കൊപ്പം നിന്ന റായ്ബറേലി; രാഹുലിന് കാര്യങ്ങള്‍ എളുപ്പമോ?

'അന്നും ഞാന്‍ നായകനല്ല...' ക്യാപ്റ്റന്‍സി നഷ്ടത്തില്‍ മൗനം വെടിഞ്ഞ് രോഹിത്

ഒരാളും ചോദിക്കില്ല, രണ്ടു വോട്ടു ചെയ്താല്‍! കോട്ടിയയില്‍ ഇരട്ട വോട്ട് നിയമപരം; അപൂര്‍വ കൗതുകം

വേദാന്ത സംവാദത്തിന്റെ ചരിത്ര ശേഷിപ്പുകളുമായി ഒരു പ്രദേശം; കാസര്‍കോട്ടെ 'കൂടല്‍' ദേശം- വീഡിയോ

ഗോദ്‌റെജ് രണ്ടാകുന്നു, എന്തുകൊണ്ട് 127 വര്‍ഷം പാരമ്പര്യമുള്ള ഗ്രൂപ്പ് വിഭജിക്കുന്നു?; ആര്‍ക്ക് എന്തുകിട്ടും?