കായികം

ആഘാതം സൃഷ്ടിക്കാന്‍ പ്രാപ്തരായ കളിക്കാരുണ്ടോ? പഞ്ചാബ് കിരീടം നേടില്ലെന്ന് ഗാവസ്‌കര്‍

സമകാലിക മലയാളം ഡെസ്ക്

മുംബൈ: പഞ്ചാബ് കിങ്‌സിന് ഈ സീസണിലും ഐപിഎല്‍ കിരീടം നേടാന്‍ കഴിഞ്ഞേക്കില്ലെന്ന് സുനില്‍ ഗാവസ്‌കര്‍. പഞ്ചാബ് ടീമിലെ എതിരാളികള്‍ക്ക് മേല്‍ ആഘാതം സൃഷ്ടിക്കാന്‍ സാധിക്കുന്ന താരത്തിന്റെ അഭാവം ചൂണ്ടിയാണ് ഗാവസ്‌കറിന്റെ വാക്കുകള്‍. 

ഐപിഎല്‍ കിരീടം നേടിയിട്ടില്ലാത്ത ടീമുകളില്‍ ഒന്നാണ് പഞ്ചാബ്. ഇത്തവണ അവര്‍ കണ്ടെത്തിയ ടീമില്‍ ഒരു ഇംപാക്ട് പ്ലെയര്‍ ഇല്ല. മറുവശത്ത് ഇത് ചിലപ്പോള്‍ പഞ്ചാബിന് ഗുണവും ചെയ്‌തേക്കാം. കാരണം അവര്‍ക്ക് മുകളില്‍ പ്രതീക്ഷകള്‍ ഇല്ലാത്തതിനാല്‍ സമ്മര്‍ദവും കുറവായിരിക്കും, ഗാവസ്‌കര്‍ പറഞ്ഞു. 

പഞ്ചാബ് കിങ്‌സിന് സര്‍പ്രൈസ് നല്‍കാനായേക്കും

സമ്മര്‍ദം കുറവായിരിക്കുമ്പോള്‍ കളിക്കാര്‍ അവരുടെ രീതിയില്‍ കൂടുതല്‍ സ്വതന്ത്രരായിരിക്കും. അതിനാല്‍ പഞ്ചാബ് കിങ്‌സിന് സര്‍പ്രൈസ് നല്‍കാനായേക്കും. അവര്‍ കിരീടം നേടുമോ? അതില്‍ എനിക്ക് സംശയമാണ്. ഇതൊരു ട്വന്റി20 ഫോര്‍മാറ്റ് ആണ്. വിജയങ്ങളില്‍ തുടര്‍ച്ചയുണ്ടാക്കാന്‍ കഴിയണം എന്നും ഇന്ത്യന്‍ മുന്‍ നായകന്‍ ചൂണ്ടിക്കാണിച്ചു. 

മായങ്ക് അഗര്‍വാള്‍, അര്‍ഷ്ദീപ് എന്നിവരെയാണ് പഞ്ചാബ് താര ലേലത്തിന് മുന്‍പ് ടീമില്‍ നിലനിര്‍ത്തിയത്. ഷാരൂഖ് ഖാന്‍, ഹര്‍പ്രീത് ബ്രാര്‍ എന്നിവരെ ലേലത്തിലൂടെ ടീമിലേക്ക് തിരികെ എത്തിച്ചു. ബെയര്‍‌സ്റ്റോ, ശിഖര്‍ ധവാന്‍, ലിവിങ്‌സ്റ്റണ്‍, ഒഡീന്‍ സ്മിത്ത് എന്നിവരേയും പഞ്ചാബ് താര ലേലത്തില്‍ സ്വന്തമാക്കി. മാര്‍ച്ച് 27നാണ് സീസണിലെ പഞ്ചാബിന്റെ ആദ്യ കളി. ബാംഗ്ലൂരാണ് എതിരാളികള്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'വേനല്‍ച്ചൂടില്‍ ജനം വീണ് മരിക്കുമ്പോള്‍ മുഖ്യമന്ത്രിയും കുടുംബവും ബീച്ച് ടൂറിസം ആഘോഷിക്കുന്നു; യാത്രയുടെ സ്‌പോണ്‍സര്‍ ആര്?'

വീണ്ടും കുതിച്ച് സ്വര്‍ണവില, 53,000 കടന്നു; രണ്ടുദിവസത്തിനിടെ വര്‍ധിച്ചത് 400 രൂപ

കുടുംബപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മന്ത്രവാദം; തട്ടിപ്പ് സംഘം പിടിയില്‍

ഇരുചക്രവാഹനയാത്രയില്‍ ചെറുവിരലിന്റെ സൂക്ഷ്മചലനം പോലും അപകടമായേക്കാം; മുന്നറിയിപ്പ്

മണ്ണാര്‍ക്കാട് കോഴിഫാമില്‍ വന്‍ അഗ്നിബാധ; 3000 കോഴിക്കുഞ്ഞുങ്ങള്‍ ചത്തു