കായികം

'2 മാസം കൊണ്ട് ഒരാളെ സൂപ്പര്‍ ഹീറോയാക്കാന്‍ കഴിയില്ല, ഐപിഎല്‍ കിരീടമാണ് ലക്ഷ്യം'; ഋഷഭ് പന്ത് പറയുന്നു

സമകാലിക മലയാളം ഡെസ്ക്

മുംബൈ: രണ്ട് മാസം കൊണ്ട് ഒരു കളിക്കാരനെ മാറ്റിയെടുക്കാനുള്ള കഴിവ് തനിക്കില്ലെന്ന് ഡല്‍ഹി ക്യാപിറ്റല്‍സ് ക്യാപ്റ്റന്‍ ഋഷഭ് പന്ത്. രണ്ട് മാസം കൊണ്ട് സൂപ്പര്‍ ഹീറോ ആവാന്‍ കഴിയില്ലെന്നും പന്ത് പറയുന്നു. 

ഐപിഎല്‍ ജയിക്കുക എന്നതാണ് എന്നെ സംബന്ധിച്ച് പ്രാഥമിക കാര്യം. രണ്ട് മാസത്തിനുള്ളില്‍ ഒരു കളിക്കാരനെ മാറ്റിയെടുക്കാന്‍ എനിക്കാവില്ല. മെച്ചപ്പെടാനുള്ള സാഹചര്യങ്ങള്‍ അവര്‍ക്ക് മുന്‍പില്‍ സൃഷ്ടിക്കുക. എങ്കിലും രണ്ട് മാസം കൊണ്ട് ആരേയും സൂപ്പര്‍ ഹീറോ ആക്കാനാവില്ല. ആരുടെ മേലും ഒന്നും അടിച്ചേല്‍പ്പിക്കാന്‍ കഴിയില്ല, പന്ത് പറയുന്നു. 

ക്യാപ്റ്റനായതിനാല്‍ ഞാന്‍ എല്ലായ്‌പ്പോഴും ഗൗരവത്തോടെ ഇരിക്കേണ്ടതില്ല

ഒരു ബാലന്‍സ് ഉണ്ടാവണം. അതിനര്‍ഥം ക്യാപ്റ്റനായതിനാല്‍ ഞാന്‍ എല്ലായ്‌പ്പോഴും ഗൗരവത്തോടെ ഇരിക്കണം എന്നല്ല. എന്നാല്‍ ഗൗരവമേറിയ ചര്‍ച്ചള്‍ നടത്തണം. മാറ്റം, മെച്ചപ്പെടല്‍ എന്നീ രണ്ട് വാക്കുകള്‍ തമ്മില്‍ വ്യത്യാസമുണ്ട്. ഫിറ്റനസ് പ്രധാനപ്പെട്ടതാണ്. എന്നാല്‍ ഫിറ്റ്‌നസിനെ കുറിച്ച് മാത്രം ചിന്തിച്ചിരിക്കാനും കഴിയില്ല...

രാജ്യാന്തര ക്രിക്കറ്റിലേക്ക് എത്തുമ്പോള്‍ ആളുകള്‍ അവരുടെ ഓരോ അഭിപ്രായങ്ങള്‍ കൊണ്ട് വരും. ഈ രീതിയിലെ വിക്കറ്റ് കീപ്പിങ് ചെയ്യുകയുള്ളു എന്ന് അവര്‍ പറയും. എല്ലാ വിക്കറ്റ് കീപ്പര്‍മാരും ഒന്നോ രണ്ടോ അവസരം നഷ്ടപ്പെടുത്തും. ആ സമ്മര്‍ദം അതിജീവിക്കാന്‍ കഴിഞ്ഞാല്‍ മറ്റൊരു ലെവലിലേക്ക് വളരാന്‍ കഴിയും, എന്റെ ഇപ്പോഴത്തെ പ്രകടനത്തില്‍ അത് വ്യക്തമാണ്, ഋഷഭ് പന്ത് പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ്:മൂന്നാം ഘട്ടം ഇന്ന്, 11 സംസ്ഥാനങ്ങളില്‍ ജനവിധി

രാത്രി വാഷിങ് മെഷീന്‍ ഓണ്‍ ചെയ്ത് ഉറങ്ങാന്‍ പോകുന്ന ശീലമുണ്ടോ? അരുത് ! നിര്‍ദേശവുമായി കെഎസ്ഇബി

കള്ളക്കടല്‍ പ്രതിഭാസം, ഇന്നും കടലാക്രമണത്തിന് സാധ്യത; ജാഗ്രതാ നിര്‍ദേശം

സെഞ്ച്വറി കരുത്ത് ! സൂര്യകുമാര്‍ തിളങ്ങി, സണ്‍റൈസേഴ്സ് ഹൈദരാബാദിനെ വീഴ്ത്തി മുംബൈ ഇന്ത്യന്‍സ്

പാലക്കാട് ട്രെയിന്‍ ഇടിച്ച് കാട്ടാന ചെരിഞ്ഞു; ലോക്കോ പൈലറ്റിനെതിരെ കേസെടുക്കും