കായികം

ഷമിക്ക് 3 വിക്കറ്റ്; ഗുജറാത്ത് ടൈറ്റന്‍സിന് 159 റണ്‍സ് വിജയലക്ഷ്യം

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഐപിഎല്ലില്‍ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ ഗുജറാത്ത് ടൈറ്റന്‍സിന് 159 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ബാറ്റിങ്ങിന് ഇറങ്ങിയ ലക്‌നൗ 20 ഓവറില്‍ 6 വിക്കറ്റിന് 158 റണ്‍സെടുത്തു. 25 റണ്‍സ് വഴങ്ങി 3 വിക്കറ്റെടുത്ത മുഹമ്മദ് ഷമിയാണ് ലക്‌നൗ മുന്‍നിരയെ തകര്‍ത്തത്. 

വരുണ്‍ ആരോണ്‍ 2 വിക്കറ്റെടുത്തപ്പോള്‍ റാഷിദ് ഖാന്‍ ഒരു വിക്കറ്റ് വീഴ്ത്തി.ലക്‌നൗവിനായി ആയുഷ് ബാദോനി , ദീപക് ഹൂഡ എന്നിവര്‍ അര്‍ധ സെഞ്ചുറികള്‍ നേടി. ആദ്യ ഓവറിലെ ആദ്യ പന്തില്‍ത്തന്നെ ക്യാപ്റ്റന്‍ കെ.എല്‍. രാഹുലിനെ മുഹമ്മദ് ഷമി മടക്കി. പിന്നാലെ ക്വിന്റെന്‍ ഡി കോക്ക് 7, മനീഷ് പാണ്ഡെ 6 എന്നിവരെ ഷമി ക്ലീന്‍ബോള്‍ഡ് ചെയ്തപ്പോള്‍ വമ്പന്‍ അടിക്കാരന്‍ എവിന്‍ ലൂയിസിനെ 10 വരുണ്‍ ആരോണിന്റെ പന്തില്‍ ശുഭ്മാന്‍ ഗില്‍ ഉജ്വല ക്യാച്ചിലൂടെ മടക്കി.

29 റണ്‍സിനിടെ 4 വിക്കറ്റ് നഷ്ടമായ ലക്‌നൗവിനെ ദീപക് ഹൂഡ 55, ആയുഷ് ബാദോനി 54എന്നിവര്‍ ചേര്‍ന്നാണു കരകയറ്റിയത്. ഹൂഡയെ വിക്കറ്റിനു മുന്നില്‍ കുരുക്കിയ റാഷിദ് ഖാനാണ് ഒടുവില്‍ കൂട്ടുകെട്ടു പൊളിച്ചത്.വരുണ്‍ ആരോണ്‍ എറിഞ്ഞ അവസാന ഓവറിലാണ് ബാദോനി പുറത്തായത്. ക്രുനാല്‍ പാണ്ഡ്യയും 21 റണ്‍സ് നേടി
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സൂറത്ത് മോഡല്‍ ഇന്‍ഡോറിലും?; കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പത്രിക പിന്‍വലിച്ചു, ബിജെപിയില്‍ ചേര്‍ന്നതായി റിപ്പോര്‍ട്ട്

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

റിച്ച ഛദ്ദയുടെ നിറവയറില്‍ ചുംബിച്ച് രേഖ; വിഡിയോ വൈറല്‍

45,000 രൂപ വരെ എക്‌സ്‌ചേഞ്ച് ഓഫര്‍, ഫോണുകള്‍ക്ക് 'വാരിക്കോരി' ഡിസ്‌ക്കൗണ്ട്; ആമസോണ്‍ ഗ്രേറ്റ് സമ്മര്‍ സെയില്‍ മെയ് രണ്ടു മുതല്‍

ഫുള്‍-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ത്രീ-സ്പോക്ക് സ്റ്റിയറിംഗ് വീലുകള്‍; വരുന്നു എക്‌സ് യുവി 300ന്റെ 'വല്ല്യേട്ടന്‍', വിശദാംശങ്ങള്‍- വീഡിയോ