കായികം

ലോസ് ബ്ലാങ്കോസിനൊപ്പം നിന്ന് ഏറ്റവും കൂടുതല്‍ കിരീടങ്ങള്‍; റയലില്‍ചരിത്രമെഴുതി മാഴ്‌സെലോ

സമകാലിക മലയാളം ഡെസ്ക്

മാഡ്രിഡ്: 35ാം ലാ ലീഗ കിരീടത്തിലേക്ക് റയല്‍ എത്തിയപ്പോള്‍ ചരിത്രം നേട്ടം സ്വന്തമാക്കി ലെഫ്റ്റ് ബാക്കായ മാഴ്‌സെലോ. റയലിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കിരീടങ്ങള്‍ സ്വന്തമാക്കിയ താരമായി മാഴ്‌സെലോ മാറി. 

16 സീസണുകളായി റയല്‍ കുപ്പായത്തില്‍ കളിക്കുന്ന മാഴ്‌സെലോ റയലിനൊപ്പമുള്ള തന്റെ 24ാമത്തെ കിരീടമാണ് ഉയര്‍ത്തിയത്. ആറ് ലീഗ് കിരീട നേട്ടത്തിനൊപ്പം നാല് ചാമ്പ്യന്‍സ് ലീഗും രണ്ട് കോപ്പ ഡെല്‍ റേയും 5 സ്പാനിഷ് സൂപ്പര്‍ കപ്പും 3 യുവേഫ സൂപ്പര്‍ കപ്പും 4 ക്ലബ് ലോകകപ്പും റയലിനൊപ്പം നിന്ന് മാഴ്‌സെലോ നേടി. 

റയലിനായി ഏറ്റവും കൂടുതല്‍ മത്സരം കളിച്ച താരം കൂടിയാണ് മാഴ്‌സെലോ. 2006ല്‍ ബ്രസീല്‍ ഇതിഹാസം റോബര്‍ട്ടോ കാര്‍ലോസിന് പകരമാണ് റയലിന്റെ ഇത് വിങ്ങിലേക്ക് മറ്റൊരു ബ്രസീല്‍ താരം എത്തിയത്. റയലിനൊപ്പം സെര്‍ജിയോ റാമോസ് 22 കിരീടങ്ങള്‍ നേടി. 

റയലിനൊപ്പം ബെന്‍സെമ ഉയര്‍ത്തിയത് 21 കിരീടങ്ങളും. ബ്രസീലിലെ മാഴ്‌സെലോയുടെ സഹതാരം ഡാനി ആല്‍വ്‌സ് ആണ് കരിയറില്‍ ഏറ്റവും കൂടുതല്‍ കിരീടങ്ങള്‍ നേടിയ താരം, 41. ബാഴ്‌സലോണയ്ക്ക് വേണ്ടിയായിരുന്നു ഇതില്‍ ഭൂരിഭാഗവും.

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ