കായികം

ഷമിയുടെ പെരുന്നാള്‍ കുളമാക്കി ലിവിംഗ്സ്റ്റണ്‍; 117 മീറ്റര്‍ പറന്ന സിക്‌സ്, അന്തംവിട്ട് ആരാധകരും

സമകാലിക മലയാളം ഡെസ്ക്

മുംബൈ:  ഐപിഎല്‍ സീസണിലെ ഏറ്റവും കൂറ്റന്‍ സിക്‌സ് തന്റെ പേരിലാക്കി പഞ്ചാബ് കിങ്‌സിന്റെ ലയാം ലിവിംഗ്സ്റ്റണ്‍. ഗുജറാത്തിനെ വീഴ്ത്തിയ കളിയില്‍ 117 മീറ്റര്‍ പറന്ന സിക്‌സ് ആണ് ലിവിംഗ്സ്റ്റണിന്റെ ബാറ്റില്‍ നിന്ന് വന്നത്. 

പഞ്ചാബ് ഇന്നിങ്‌സിന്റെ 16ാം ഓവറിലാണ് സംഭവം. മുഹമ്മദ് ഷമിയെ ഡീപ് സ്‌ക്വയര്‍ ലെഗ്ഗിലൂടെ ലിവിംഗ്സ്റ്റണ്‍ പറത്തുകയായിരുന്നു. ഷമിയെ പോലും അത്ഭുതപ്പെടുത്തിയാണ് ആ പന്ത് ഗ്യാലറിയിലേക്ക് പറന്നത്. 28 റണ്‍സ് ആണ് ഷമിയുടെ ഈ ഓവറില്‍ ലിവിംഗ്‌സ്റ്റണ്‍ അടിച്ചു കൂട്ടിയത്. 

അതുപോലൊരു കൂറ്റന്‍ സിക്‌സ് ഇതിന് മുന്‍പ് കണ്ടിട്ടില്ലെന്നാണ് ഇംഗ്ലണ്ട് മുന്‍ ക്യാപ്റ്റന്‍ കെവിന്‍ പീറ്റേഴ്‌സന്‍ പ്രതികരിച്ചത്. കളിയില്‍ 24 പന്തുകള്‍ ശേഷിക്കെ 8 വിക്കറ്റ് കയ്യില്‍ വെച്ചായിരുന്നു പഞ്ചാബിന്റെ ജയം. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഗുജറാത്തിനെ ടൈറ്റന്‍സിനെ 143 റണ്‍സില്‍ ഒതുക്കാനായി.

50 പന്തില്‍ നിന്ന് 65 റണ്‍സ് എടുത്ത സായ് സുദര്‍ശനാണ് ഗുജറാത്തിന്റെ ടോപ് സ്‌കോറര്‍. സായ് സുദര്‍ശന്‍ ഉള്‍പ്പെടെ ഗുജറാത്ത് നിരയില്‍ രണ്ടക്കം കടന്നത് നാല് പേര്‍ മാത്രം. ചെയ്‌സ് ചെയ്ത് ഇറങ്ങിയ പഞ്ചാബിനായി ധവാന്‍ 62 റണ്‍സോടെ പുറത്താവാതെ നിന്നു. ഭനുക രജപക്‌സ 28 പന്തില്‍ നിന്ന് 40 റണ്‍
സും ലിവിംഗ്സ്റ്റണ്‍ 10 പന്തില്‍ നിന്ന് 30 റണ്‍സും നേടി. 

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇന്ത്യയില്‍ ആക്രമണത്തിന് പദ്ധതിയിട്ടു; നാല് ഐഎസ് ഭീകരര്‍ പിടിയില്‍

അമിത വേഗത്തില്‍ ആഡംബരകാര്‍ ഓടിച്ച് രണ്ട് പേരെ കൊന്നു, 17കാരന് 300 വാക്കുകളില്‍ ഉപന്യാസം എഴുതാന്‍ ശിക്ഷ

എസി ഓഫ് ചെയ്യുക, ടയര്‍ പരിശോധിക്കുക; മഴക്കാലത്ത് വാഹനം ഓടിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

ഇടുക്കിയിലും വെസ്റ്റ്‌നൈല്‍ പനി സ്ഥിരീകരിച്ചു, 24 കാരന്‍ മരിച്ചു

''പുല്‍മൈതാനത്തെ കടുംപച്ചയും ഇളം പച്ചയുമെന്നു വേര്‍തിരിച്ചിടുന്നു; ഗോരംഗോരോയില്‍ ചുറ്റിത്തിരിയുന്ന മേഘങ്ങളുടെ നിഴലുകള്‍''