കായികം

'പല ടീമുകള്‍ക്കും എന്നെ സ്വന്തമാക്കാന്‍ അവസരമുണ്ടായി, പക്ഷേ'; ആര്‍സിബിയില്‍ തുടരുന്നത് ചൂണ്ടി വിരാട് കോഹ്‌ലി

സമകാലിക മലയാളം ഡെസ്ക്

മുംബൈ: പല ഐപിഎല്‍ ടീമുകള്‍ക്കും തന്നെ സ്വന്തമാക്കാന്‍ അവസരമുണ്ടായിരുന്നതായി റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ മുന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി. എന്നാല്‍ എന്നെ അവര്‍ക്ക് വിശ്വാസമുണ്ടായിരുന്നില്ല എന്നും കോഹ്‌ലി പറയുന്നു.

ആദ്യ മൂന്ന് വര്‍ഷം ഈ ഫ്രാഞ്ചൈസി എനിക്ക് നല്‍കിയ അവസരം, എന്നില്‍ അര്‍പ്പിച്ച വിശ്വാസം എന്നിവ വളരെ പ്രത്യേകതയുള്ളതാണ്. കാരണം പല ടീമുകള്‍ക്കും എന്നെ സ്വന്തമാക്കാന്‍ അവസരമുണ്ടായി. എന്നാല്‍ എന്നെ പിന്തുണയ്ക്കാന്‍ അവര്‍ തയ്യാറായില്ല. എന്നില്‍ അവര്‍ വിശ്വസിച്ചില്ല. സ്റ്റാര്‍ സ്‌പോര്‍ട്‌സിലെ ആര്‍സിബി ഫ്രാഞ്ചൈസി ഷോയില്‍ കോഹ്‌ലി പറയുന്നു. 

താര ലേലലത്തിലേക്ക് എത്താന്‍ പറഞ്ഞ് എന്നെ പിന്നെ പല ഫ്രാഞ്ചൈസികളും സമീപിച്ചിട്ടുണ്ട്. പക്ഷേ പിന്നെ ഞാന്‍ ആലോചിച്ചപ്പോള്‍, ഒരാള്‍ ഇത്രയും വര്‍ഷമാണ് ജീവിക്കുന്നത്. പിന്നെ മരിക്കും. അപ്പോഴും മറ്റെല്ലാം മാറ്റമില്ലാതെ മുന്‍പോട്ട് പോകും. കിരീടങ്ങള്‍ നേടിയ ഒരുപാട് മഹാന്മാരുണ്ടാവും. എന്നാല്‍ അത് ചൂണ്ടി ആരും നിങ്ങളെ അഡ്രസ് ചെയ്യില്ല. 

അത് ഐപിഎല്‍ ചാമ്പ്യനാണ്, അല്ലെങ്കില്‍ ലോക ചാമ്പ്യനാണ് എന്ന് പറഞ്ഞ് ആരും നിങ്ങളെ അഡ്രസ് ചെയ്യില്ല. നിങ്ങളൊരു നല്ല വ്യക്തിയാണ് എങ്കില്‍ ആളുകള്‍ക്ക് ഇഷ്ടപ്പെടും.മോശം വ്യക്തിയാണ് എങ്കില്‍ അവര്‍ നിങ്ങളുടെ അടുത്ത് നിന്ന് മാറി നില്‍ക്കും. അതാണ് ജീവിതം എന്നും കോഹ് ലി പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി