കായികം

'ക്യാച്ചിനല്ല അപ്പീല്‍, അത് സഞ്ജുവിന്റെ പ്രതിഷേധം'; വൈഡിലും ഡിആര്‍എസ്‌ വേണമെന്ന് താഹീറും വെറ്റോറിയും

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: വൈഡിലും അപ്പീല്‍ നല്‍കാന്‍ ടീമുകള്‍ക്ക് അവകാശം നല്‍കണമെന്ന വാദവുമായി മുന്‍ താരങ്ങളായ ഡാനിയല്‍ വെറ്റോറിയും ഇമ്രാന്‍ താഹിറും. അരയ്ക്ക് മുകളിലായി വരുന്ന നോബോള്‍ ഡെലിവറികളില്‍ ഡിആര്‍എസ് എടുക്കാനും ടീമുകള്‍ക്ക് സാധിക്കണം എന്നാണ് ഇവര്‍ നിര്‍ദേശിക്കുന്നത്. 

കൊല്‍ക്കത്തക്കെതിരായ മത്സരത്തില്‍ അമ്പയര്‍ നിതിന്‍ മേനോന്‍ 3 നോബോളുകള്‍ വിളിച്ചതില്‍ രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ തന്റെ അതൃപ്തി പരസ്യമാക്കിയിരുന്നു. പ്രസിദ്ധ് കൃഷ്ണയുടെ കൈകളില്‍ നിന്ന് പന്ത് റിലീസ് ചെയ്യുന്നതിന് മുന്‍പ് തന്നെ ബാറ്റര്‍ ക്രീസില്‍ നിന്ന് നീങ്ങിയിരുന്നു. ഇവിടെ വൈഡ് ക്യാച്ചില്‍ സഞ്ജു ഡിആര്‍എസ് എടുക്കുകയും ചെയ്തു. 

രണ്ട് ഓവറില്‍ 17 റണ്‍സാണ് ഈ സമയം കൊല്‍ക്കത്തക്ക് ജയിക്കാനായി വേണ്ടിയിരുന്നത്. ഓവറിലെ നാലാമത്തെ പന്ത് റിങ്കു സിങ്ങിന്റെ ബാറ്റിന് അരികിലൂടെ പോയിട്ടും അമ്പയര്‍ വൈഡ് വിളിച്ചു. ഇതോടെയാണ് സഞ്ജു ഡിആര്‍എസ് എടുത്തത്. അത് ഔട്ട് ആണെന്ന് നോക്കാനല്ല, സഞ്ജു തന്റെ പ്രതിഷേധം അറിയിക്കുകയാണ് ചെയ്തത് എന്നാണ് വെറ്റോറി ഇതേ കുറിച്ച് പ്രതികരിച്ചത്. 

തെറ്റുകള്‍ തിരുത്താനാണ് ഡിആര്‍എസ് എന്ന് വെറ്റോറി ചൂണ്ടിക്കാണിക്കുന്നു. ബൗളര്‍മാര്‍ക്ക് വലിയ പിന്തുണ ലഭിക്കുന്ന കളിയല്ല ഇത്. തങ്ങള്‍ക്കെതിരെ കൂറ്റന്‍ ഷോട്ടുകള്‍ പായിക്കുമ്പോള്‍ വൈഡ് യോര്‍ക്കറുകളോ, വൈഡ് ലെഗ് ബ്രേക്ക്‌സുകളോ എറിയുകയല്ലാതെ മറ്റ് വഴികളില്ല. അത് വൈഡായാല്‍ പിന്നെ കുഴപ്പത്തിലുമാവുമെന്ന് ഇമ്രാന്‍ താഹിര്‍ ചൂണ്ടിക്കാണിക്കുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വാതി ബിജെപി ഏജന്റ്, കള്ളം പറയുന്നുവെന്ന് എഎപി; ​ഗുണ്ടയെ സംരക്ഷിക്കാനുള്ള നീക്കമെന്ന് മറുപടി

രാഹുലിനെ സാക്ഷിയാക്കി പൂരന്‍സ് വെടിക്കെട്ട്; മുംബൈക്കെതിരെ ലഖ്‌നൗവിന് 214 റണ്‍സ്

എസി ഓണാക്കി കാറിനുള്ളിൽ വിശ്രമിക്കാൻ കിടന്നു: യുവാവ് മരിച്ച നിലയിൽ

ഭാര്യയുമായി പിരിഞ്ഞിട്ടും ജീവിതസഖിയാക്കിയില്ല; കാമുകന്റെ വീടും ബൈക്കും തീയിട്ടു; യുവതി അറസ്റ്റില്‍

ഡെങ്കിപ്പനി ഹോട്ട്‌സ്‌പോട്ടുകള്‍ പ്രസിദ്ധീകരിക്കും; ആശുപത്രികളില്‍ പ്രത്യേക ഫീവര്‍ ക്ലിനിക്കുകള്‍