കായികം

ഇനി ഗെയ്ല്‍ അല്ല, ആ നേട്ടത്തില്‍ വാര്‍ണര്‍; ടി20യില്‍ പുതിയ ചരിത്രം

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഐപിഎല്‍ പോരാട്ടത്തില്‍ തന്റെ പഴയ ടീമായ സണ്‍റൈസേഴ്‌സിനെതിരെ പുറത്താകാതെ 92 റണ്‍സ് വാരിക്കൂട്ടിയപ്പോള്‍ ഡേവിഡ്‌ വാര്‍ണര്‍ ടി20യില്‍ പുതുചരിത്രമെഴുതി. ടി20യില്‍ ഏറ്റവും കുടുതല്‍ അര്‍ധസെഞ്ച്വറി നേടുന്ന താരമായി വാര്‍ണര്‍ മാറി. വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ക്രിസ് ഗെയ്‌ലിന്റെ റെക്കോര്‍ഡാണ് വാര്‍ണര്‍ മറികടന്നത്.

ഹൈദരാബാദിനെതിരായ പോരാട്ടത്തില്‍ നേടിയ 92 റണ്‍സ് വാര്‍ണറുടെ 89ാം ടി20 ഫിഫ്റ്റിയാണ്. 88 അര്‍ധ സെഞ്ച്വറികളാണ് യൂണിവേഴ്‌സ് ബോസിന്റെ പേരിലുണ്ടായിരുന്നത്. ഈ റെക്കോര്‍ഡാണ് വാര്‍ണര്‍ക്ക് മുന്നില്‍ വഴിമാറിയത്

ഹൈദരബാദിനെതിരെ 58 പന്തില്‍ നിന്നാണ് 92 റണ്‍സ് വാര്‍ണര്‍ വാരിക്കൂട്ടിയത്. 12 ഫോറും മൂന്ന് സിക്‌സും ഉള്‍പ്പെടുന്നു. 

312 മത്സരങ്ങളില്‍ നിന്നാണ് ഓസ്‌ട്രേലിയന്‍ താരം 89 അര്‍ധസെഞ്ച്വറികള്‍ അടിച്ചത്. ക്രിസ്‌ഗെയിലിന്റെ 88 അര്‍ധ സെഞ്ച്വുറി നേട്ടം 463 മത്സരത്തില്‍ നിന്നാണ്. മൂന്നാം സ്ഥാനത്ത് 77 അര്‍ധ സെഞ്ച്വറിയുമായി ഇന്ത്യന്‍ താരം വിരാട് കോഹ്‌ലിയും നാലാമത് 71 അര്‍ധ സെഞ്ച്വറിയുമായി പാക് താരം ഷൊഹൈബ് മാലിക്കുമാണ്.

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്