കായികം

നദാലിന് പിന്നാലെ ജോക്കോവിച്ചിനേയും വീഴ്ത്തി; മാഡ്രിഡ് ഓപ്പണില്‍ ചരിത്രമെഴുതി അല്‍കാരസ്‌

സമകാലിക മലയാളം ഡെസ്ക്

മാഡ്രിഡ്: കളിമണ്‍ കോര്‍ട്ടിലെ രാജാവ് റാഫേല്‍ നദാലിനെ ക്വാര്‍ട്ടറില്‍ വീഴ്ത്തിയതിന് പിന്നാലെ ലോക ഒന്നാം നമ്പര്‍ താരം നൊവാക് ജോക്കോവിച്ചിനേയും മലര്‍ത്തിയടിച്ച് കാര്‍ലോസ് അല്‍കാരസ്. മാഡ്രിഡ് ഓപ്പണിലാണ് സ്‌പെയ്‌നിന്റെ 19കാരന്‍ ചരിത്രമെഴുതിയത്. 

6-7(5), 7-5,7-6(5) എന്നീ സെറ്റിന് ജോക്കോവിച്ചിനെ വീഴ്ത്തിയാണ് അല്‍കാരസ് ഫൈനല്‍ ഉറപ്പിച്ചത്. മെയ് എട്ടിനാണ് ഫൈനല്‍. അലക്‌സാണ്ടര്‍ സ്വരേവ് ആണ് കലാശപ്പോരിലെ അല്‍കാരസിന്റെ എതിരാളി. 120 എന്ന റാങ്കിങ്ങില്‍ നിന്ന് ടോപ് 10ലേക്ക് ഒരൊറ്റ സീസണ്‍ കൊണ്ട് അല്‍കാരസ് എത്തി. 

മാഡ്രിഡ് ഓപ്പണില്‍ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ് അല്‍കാരസ്. 2005ല്‍ മാഡ്രിഡ് ഓപ്പണ്‍ ഫൈനലില്‍ കളിച്ച നദാലിന്റെ റെക്കോര്‍ഡ് ആണ് ഇവിടെ അല്‍കാരസ് തകര്‍ത്തത്. സീസണിലെ അല്‍കാരസിന്റെ നാലാമത്തെ ഫൈനലാണ് ഇത്. സീസണില്‍ ഒരു ഫൈനലില്‍ പോലും അല്‍കാരസ് തോല്‍വി നേരിട്ടിട്ടില്ല. 

റിയോയിലും മയാമിയിലും ബാഴ്‌സലോണയിലും അല്‍കാരസ് ജയം പിടിച്ചു. മാഡ്രിഡിലും കിരീടം ചൂടിയാല്‍ ഈ സീസണില്‍ ഏറ്റവും കൂടുതല്‍ കിരീടങ്ങള്‍ എന്ന നേട്ടം അല്‍കാരസിന്റെ കൈകളിലേക്ക് എത്തും. 

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ കേസെടുക്കണമെന്ന ഹർജിയിൽ ഇന്ന് വിധി

കോഴിക്കോട് എന്‍ഐടിയില്‍ വീണ്ടും ആത്മഹത്യ; ഹോസ്റ്റലില്‍ നിന്നും ചാടി വിദ്യാര്‍ത്ഥി ജീവനൊടുക്കി

മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കേസെടുക്കണം; യദുവിന്റെ ഹര്‍ജി ഇന്ന് കോടതി പരിഗണിക്കും

കെജിറ്റിഇ പ്രിന്റിംഗ് ടെക്‌നോളജി കോഴ്‌സുകളിലേക്ക് മെയ് 24 വരെ അപേക്ഷിക്കാം

യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് 10 ലക്ഷം രൂപ തട്ടി; ദുബായിലേക്ക് രക്ഷപ്പെടാനിരിക്കെ പ്രതി പിടിയില്‍