കായികം

'അര്‍ഹിച്ച ബഹുമാനം ലഭിച്ചില്ല', അടുത്ത സീസണില്‍ ഐപിഎല്ലിലേക്ക് വരുമെന്ന് ക്രിസ് ഗെയ്ല്‍ 

സമകാലിക മലയാളം ഡെസ്ക്

പിഎല്ലിലേക്ക് മടങ്ങി വരാനുള്ള താത്പര്യം പ്രകടിപ്പിച്ച് ക്രിസ് ഗെയ്ല്‍. കഴിഞ്ഞ സീസണില്‍ താന്‍ അര്‍ഹിച്ച ബഹുമാനം കിട്ടാതെ വന്നതിനാലാണ് ഈ സീസണില്‍ ഐപിഎല്ലിലേക്ക് എത്താതെ വിട്ടുനിന്നത് എന്നും ഗെയ്ല്‍ പറഞ്ഞു. 

കഴിഞ്ഞ ഏതാനും സീസണുകളിലെ ഐപിഎല്‍ അനുഭവം നോക്കുമ്പോള്‍ വേണ്ടവിധമല്ല എന്നോട് പെരുമാറിയത്. ഐപിഎല്ലിനും ക്രിക്കറ്റിനായും ഇത്രയും ചെയ്തിട്ടും അതിനുള്ള ബഹുമാനം ലഭിക്കുന്നില്ലെങ്കില്‍ വിട്ടുനില്‍ക്കാം എന്ന് തീരുമാനിച്ചത് അതിനാലാണ്, ഗെയ്ല്‍ പറയുന്നു. 

ക്രിക്കറ്റിന് ശേഷം ഒരു ജീവിതമുണ്ട്. ആ സാധാരണ ജീവിതത്തോട് ഇണങ്ങാനാണ് ഞാന്‍ ശ്രമിക്കുന്നത്. അടുത്ത വര്‍ഷം ഞാന്‍ ഐപിഎല്ലിലേക്ക് തിരിച്ചെത്തും. അവര്‍ക്ക് എന്നെ വേണം. മൂന്ന് ഐപിഎല്‍ ടീമുകള്‍ക്ക് വേണ്ടിയാണ് ഞാന്‍ കളിച്ചത്, കൊല്‍ക്കത്ത, ബാംഗ്ലൂര്‍, പഞ്ചാബ്. 

ആര്‍സിബിക്കോ പഞ്ചാബിനോ ഒപ്പം നിന്ന് കിരീടം നേടണം

ആര്‍സിബിക്കും പഞ്ചാബിനും ഒപ്പം നിന്ന് കിരീടം നേടാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ആര്‍സിബിക്കൊപ്പം വളരെ മികച്ച സമയമാണ് എനിക്ക് ലഭിച്ചത്. വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ ഞാന്‍ ഇപ്പോഴും ഇഷ്ടപ്പെടുന്നു. നമുക്ക് നോക്കാം എന്താണ് സംഭവിക്കാന്‍ പോകുന്നത് എന്ന്, ഗെയ്ല്‍ പറയുന്നു.

142 ഐപിഎല്‍ മത്സരങ്ങളാണ് ഗെയ്ല്‍ കളിച്ചത്. 4965 റണ്‍സ് നേടി. 39.72 ആണ് ബാറ്റിങ് ശരാശരി. സ്‌ട്രൈക്ക്‌റേറ്റ് 148.96. 175 റണ്‍സ് ആണ് ഐപിഎല്ലിലെ ഗെയ്‌ലിന്റെ ഉയര്‍ന്ന സ്‌കോര്‍. 6 വട്ടം ഐപിഎല്ലില്‍ സെഞ്ചുറി കണ്ടെത്താനും ഗെയ്‌ലിന് കഴിഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാപ്പ് പറഞ്ഞില്ലെങ്കില്‍ രണ്ടുകോടി നഷ്ടപരിഹാരം; ശോഭയ്ക്കും സുധാകരനും നന്ദകുമാറിനും നോട്ടീസ്

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

ഇവയൊന്നും ഫ്രിഡ്‌ജിൽ കയറ്റരുത്

ജോസച്ചായൻ പറഞ്ഞതിലും നേരത്തെ അങ്ങ് എത്തും; 'ടർബോ' റിലീസ് പ്രഖ്യാപിച്ചു