കായികം

'രണ്ട് മൂന്ന് ദിവസം ടവ്വല്‍ ഉടുത്ത് കഴിയേണ്ടി വന്നു'; ഡല്‍ഹി ക്യാംപിലെത്തിയപ്പോള്‍ നേരിട്ട അവസ്ഥ ചൂണ്ടി റോവ്മാന്‍ പവല്‍ 

സമകാലിക മലയാളം ഡെസ്ക്

മുംബൈ: സീസണില്‍ റോവ്മാന്‍ പവല്‍ ഡല്‍ഹി ആരാധകരുടെ പ്രിയ താരങ്ങളില്‍ ഒരാളായി മാറി കഴിഞ്ഞു. ഐപിഎല്ലിനായി മുംബൈയില്‍ എത്തിയ സമയം നേരിട്ട സംഭവങ്ങള്‍ വെളിപ്പെടുത്തിയാണ് പവല്‍ ഇപ്പോള്‍ ആരാധകരുടെ മുന്‍പിലേക്ക് എത്തുന്നത്. 

ഞാന്‍ മുംബൈയില്‍ എത്തിയപ്പോഴാണ് എന്റെ ബാഗ് ഇല്ലെന്ന് എയര്‍ലൈന്‍ അറിയിച്ചത്. ഹാന്‍ഡ് ബാഗ് മാത്രമാണ് ടീം ഹോട്ടലിലേക്ക് എത്തുമ്പോള്‍ എന്റെ കയ്യില്‍ ഉണ്ടായത്. മറ്റ് വസ്ത്രങ്ങള്‍ ഒന്നും ഇല്ലാതെ വന്നതോടെ 2-3 ദിവസം ഹോട്ടല്‍ റൂമില്‍ ടവ്വല്‍ ഉടുത്താണ് നിന്നത്, ഡല്‍ഹി ക്യാപിറ്റല്‍സിന്റെ പോഡ് കാസ്റ്റില്‍ പവല്‍ പറയുന്നു. 

കരീബിയന്‍ ടീമിലായിരിക്കുമ്പോള്‍ നമ്മള്‍ ഏറെ ശ്രദ്ധ കൊടുക്കുന്ന താരമാണ് പവല്‍. എപ്പോഴൊക്കെ പന്തിന് എതിരെ കളിക്കുമ്പോഴും എങ്ങനെ പന്തിനെ നിശബ്ദനാക്കാം എന്നാണ് ഞങ്ങളുടെ ചിന്ത. എന്നെ ഡല്‍ഹി ക്യാപിറ്റല്‍സ് സ്വന്തമാക്കിയതിന് ശേഷം പന്ത് പറഞ്ഞത് എനിക്ക് ഇഷ്ടപ്പെട്ട റോള്‍ നല്‍കാം എന്നാണ്. തന്റെ വാക്ക് പന്ത് പാലിച്ചതായും പവല്‍ പറയുന്നു. 

സീസണിന്റെ തുടക്കത്തില്‍ പവലില്‍ ഡല്‍ഹി പൂര്‍ണ വിശ്വാസം കാണിച്ചിരുന്നില്ല. എന്നാല്‍ ബിഗ് ഹിറ്റുകളിലൂടെ ഡല്‍ഹിയുടെ മധ്യനിരയില്‍ സ്ഥാനം ഉറപ്പിക്കാന്‍ പവലിന് കഴിയുന്നു. 205 റണ്‍സ് ആണ് പവല്‍ ഇതുവരെ സീസണില്‍ നേടിയത്. സ്‌ട്രൈക്ക്‌റേറ്റ് 161. 2.8 കോടി രൂപയ്ക്കാണ് പവലിനെ ഡല്‍ഹി ടീമിലെത്തിച്ചത്. 

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുന്നറിയിപ്പില്ലാതെ എയര്‍ ഇന്ത്യ സര്‍വീസുകള്‍ റദ്ദാക്കി; വിമാനത്താവളത്തില്‍ കുടുങ്ങി യാത്രക്കാര്‍

ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് അധ്യക്ഷന് വാഹനാപകടത്തില്‍ ഗുരുതര പരിക്ക്

ലാവലിന്‍ കേസ് സുപ്രീംകോടതി ഇന്ന് പരി​ഗണിച്ചേക്കും; രണ്ടാഴ്ചയ്ക്കിടെ ലിസ്റ്റ് ചെയ്യുന്നത് മൂന്നാംതവണ

തകര്‍പ്പന്‍ ഇന്നിങ്‌സ് ! ഒറ്റയ്ക്ക് പൊരുതി സഞ്ജു, പുറത്താകല്‍ നാടകീയം; ത്രില്ലര്‍ പോരില്‍ ഡല്‍ഹിക്ക് ജയം

കള്ളക്കടൽ: കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത; ജാ​ഗ്രതാ നിർദേശം