കായികം

കോഹ്‌ലിയും നിരാശനാണ്, ഉടൻ ഒരു വലിയ കളി നമ്മൾ കാണാനിരിക്കുന്നു: മൈക്ക് ഹെസൻ 

സമകാലിക മലയാളം ഡെസ്ക്

റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ആരാധകരെയും ഇന്ത്യൻ ക്രിക്കറ്റ് ആരാധകരെയും ഒരുപോലെ നിരാശപ്പെടുത്തുന്നതാണ് വിരാട് കോഹ്‌ലിയുടെ ഫോമില്ലായ്മ. ഇന്നലെ പഞ്ചാബ് കിംഗ്‌സിനെതിരെ കളിച്ച നിർണായക മത്സരത്തിൽ 20 റൺസ് മാത്രം നേടിയ കോഹ് ലി ഒരിക്കൽ കൂടി നിരാശപ്പെടുത്തി. കാഗിസോ റബാഡ എറിഞ്ഞ നാലാം ഓവറിൽ പുറത്തായപ്പോൾ കോഹ് ലിയും തന്റെ നിരാശ മറച്ചുവച്ചില്ല. 

ഇപ്പോഴിതാ കോഹ് ലിയെ പിന്തുണച്ച് എത്തിയിരിക്കുകയാണ് ആർസിബിയുടെ ക്രിക്കറ്റ് ഓപ്പറേഷൻസ് ഡയറക്ടർ മൈക്ക് ഹെസൻ. ബാറ്റ് ചെയ്യുമ്പോൾ അദ്ദേഹം വളരെ മികച്ചതായി കാണപ്പെട്ടുവെന്നാണ് മൈക്ക് പറയുന്നത്. "വിരാട്, ഇന്ന് വളരെ മികച്ചതായി കാണപ്പെട്ടു," മത്സരത്തിന് ശേഷമുള്ള പത്രസമ്മേളനത്തിൽ ഹെസൻ പറഞ്ഞു. "അവൻ ആക്രമണകാരിയായിരുന്നു, നല്ല പ്രകടനം കാഴ്ചവയ്ക്കുമെന്ന് ഉറപ്പുവരുത്താൻ വേണ്ട എല്ലാ കാര്യങ്ങളും ചെയ്യുന്നുണ്ട്. ഇന്ന് അവന്റെ ദിവസമാകുമെന്ന് ഞാൻ കരുതി, പക്ഷേ ഭാഗ്യം ഉണ്ടായില്ല, മറ്റാരെയും പോലെ അദ്ദേഹവും നിരാശനാണ്", ഹെസൻ പറഞ്ഞു. 

ഈ സീസണിൽ കോഹ്‌ലി മൂന്ന് തവണ ഗോൾഡൻ ഡക്കിന് പുറത്തായി. നിരാശനായ താരം പുറത്തായശേഷം ക്രീസിൽ എന്താണ് സംഭവിക്കുന്നതെന്ന ആശ്ചര്യത്തിൽ ആകാശത്തേക്ക് നോക്കുന്നത് കാണാമായിരുന്നു. കോഹ്‌ലി കളിക്കുന്ന രീതിക്ക് വലിയ തെറ്റൊന്നുമില്ലെന്നും അദ്ദേഹം ഉടൻ തന്നെ ഒരു വലിയ നേട്ടം കൈവരിക്കുമെന്നും ഹെസൻ കൂട്ടിച്ചേർത്തു. ഒരു വലിയ കളി നമ്മൾ കാണാനിരിക്കുന്നു. അതിന് ഇനി അധിക ദിവസം ഉണ്ടാകില്ലെന്നും ഹെസൻ പറഞ്ഞു. 

മോശം ഫോമിലാണെങ്കിലും ഇന്നലത്തെ പഞ്ചാബ് കിങ്‌സിനെതിരായ പോരാട്ടത്തില്‍ ഐപിഎല്ലിന്റെ ചരിത്രത്തിലെ ഒരു അപൂര്‍വ റെക്കോര്‍ഡ് കോഹ്‌ലി സ്വന്തമാക്കി. ആർസിബിക്കായി ഒരു റണ്ണെടുത്തതോടെയാണ് കോഹ്‌ലി അപൂര്‍വ നേട്ടം തൊട്ടത്. ഐപിഎല്ലില്‍ 6500 റണ്‍സ് നേടുന്ന ആദ്യ ബാറ്ററായി ഇന്ത്യയുടെ മുന്‍ നായകന്‍ മാറി. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവം: പഠനം തുടരാന്‍ അനുവദിക്കണമെന്ന് പ്രതി അനുപമ, ജാമ്യാപേക്ഷ തള്ളി

ഊട്ടി-കൊടൈക്കനാല്‍ യാത്രയ്ക്ക് നിയന്ത്രണം; ഇ പാസ് ഏര്‍പ്പെടുത്താന്‍ നിര്‍ദേശം

'അമ്മയുടെ പ്രായമുള്ള സ്ത്രീകളെപ്പറ്റി എന്തൊക്കെയാണ് സൈബര്‍ കുഞ്ഞ് പറയുന്നത്?', രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പത്മജ

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു? വിഡിയോ