കായികം

നാണക്കേടിന്റെ റെക്കോർഡ് നേട്ടം; അങ്ങേയറ്റം നിരാശപ്പെടുത്തി ജോഷ് ഹേസൽവുഡ് 

സമകാലിക മലയാളം ഡെസ്ക്

മെഗതാര ലേലത്തിൽ കൂടി ചെന്നൈ സൂപ്പർ കിങ്‌സ് ടീമിൽ നിന്നും ബാംഗ്ലൂരിലേക്ക് എത്തിയ താരമാണ് ജോഷ് ഹേസൽവുഡ്. മികച്ച ബൗളിംഗ് പ്രകടനം തന്നെയാണ്‌ ഈ സീസണിൽ താരം പുറത്തെടുത്തത്. പക്ഷെ ഇന്നലെ കടുത്ത നിരാശയാണ് സമ്മാനിച്ചത്. പഞ്ചാബ് ബാറ്റ്സ്മാന്മാർ അധിപത്യം സ്ഥാപിച്ച കളിയിൽ ഹേസൽവുഡ് വിക്കറ്റൊന്നും നേടിയില്ലെന്ന് മാത്രമല്ല നാണക്കേടിന്റെ റെക്കോർഡും സ്വന്തമാക്കി. 

നാല് ഓവറിൽ 64 റൺസാണ് താരം വഴങ്ങിയത്. ഇതോടെ ഐപിഎല്ലിൽ ഒരു മത്സരത്തിൽ ഏറ്റവും കൂടുതൽ റൺസ് വഴങ്ങുന്ന ബാംഗ്ലൂർ ബൗളർ എന്നൊരു റെക്കോർഡാണ് ഹേസൽവുഡ് ഇന്നലെ നേടിയത്. ഐപിഎല്ലിൽ ഒരു ബാംഗ്ലൂർ താരത്തിന്റെ ഏറ്റവും മോശം ബൗളിംഗ് പ്രകടനമായിരുന്നു ഇത്. 

2016ലെ ഐപിൽ സീസണിൽ 61 റൺസ്‌ വഴങ്ങിയ വാട്സണിന്റെ റെക്കോർഡാണ് താരം മറികടന്നത്. 2019ലെ ഐപിൽ സീസണിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ നാലോവറിൽ 61റൺസ് വഴങ്ങിയ ടിം സൗത്തീയും ഈ അനാവശ്യ നേട്ടം സ്വന്തമാക്കിയിട്ടുള്ളതാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

അമേഠി,റായ്ബറേലി സീറ്റ്; രാഹുല്‍ ഗാന്ധി- ഖാര്‍ഗെ ചര്‍ച്ച, പ്രിയങ്ക മത്സരിച്ചേക്കില്ല

ലോക്‌സഭ തെരഞ്ഞെടുപ്പ്; തൃശൂരിലും മാവേലിക്കരയിലും വിജയം ഉറപ്പെന്ന് സിപിഐ, 12 സീറ്റുകളിൽ എൽഡിഎഫിന് വിജയസാധ്യത

അടൂരിൽ എട്ട് വയസുകാരിയുടെ മരണം; ഷി​ഗല്ലയെന്ന് സംശയം, ആരോ​ഗ്യ വിഭാ​ഗത്തിന്റെ പരിശോധന

ചര്‍മ്മം തിളങ്ങാൻ പഴങ്ങള്‍