കായികം

ഹെറ്റ്മെയർ ടീമിനൊപ്പം; ആത്മവിശ്വാസത്തിൽ രാജസ്ഥാൻ

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഐപിഎല്ലിൽ പ്ലേ ഓഫിന് തൊട്ടരികിൽ നിൽക്കുകയാണ് സഞ്ജുവിന്റെ നേതൃത്വത്തിലുള്ള രാജസ്ഥാൻ റോയൽസ് ടീം.  ഐപിഎൽ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സാണ് രാജസ്ഥാന്റെ എതിരാളികൾ. പ്ലേ ഓഫ് കാണാതെ പുറത്തായ ചെന്നൈ വിജയത്തോടെ സീസൺ അവസാനിപ്പിക്കാൻ ശ്രമിക്കുമ്പോൾ രാജസ്ഥാൻ വിജയത്തോടെ പ്ലേ ഓഫ് ഉറപ്പിക്കുകയാണ് മുന്നിൽ കാണുന്നത്. 

ചെന്നൈ ടീമിനെ നേരിടാനൊരുങ്ങുന്ന രാജസ്ഥാന് വലിയ ആത്മവിശ്വാസം നൽകി വിൻഡീസ് പവർ ഹിറ്റർ ഷിമ്രോൺ ഹെറ്റ്മെയർ ടീമിനൊപ്പം ചേർന്നു. ആദ്യത്തെ കുട്ടിയുടെ ജനനവുമായി ബന്ധപ്പെട്ട്, ഐപിഎല്ലിൽ നിന്ന് ഇടവേള എടുത്ത ഹെറ്റ്മെയർ കഴിഞ്ഞ ആഴ്ച ഗയാനയിലേക്കു മടങ്ങിയിരുന്നു.

ഇക്കഴിഞ്ഞ മെയ് എട്ടിന് പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിനു ശേഷമാണു ഹെറ്റ്മെയർ മടങ്ങിയത്. മത്സരത്തിൽ, രാജസ്ഥാന്റെ ജയത്തിൽ നിർണായകമായ ഇന്നിങ്സും (16 പന്തിൽ 31 നോട്ടൗട്ട്) ഹെറ്റ്മെയർ കളിച്ചിരുന്നു. 

ഇന്ത്യയിൽ മടങ്ങിയെത്തിയ ഹെറ്റ്മെയർ ഐപിഎൽ ക്വാറന്റൈൻ ചട്ടങ്ങൾ പിന്തുടരുകയാണ്. വെള്ളിയാഴ്ച ചെന്നൈയ്ക്കെതിരെ നടക്കുന്ന മത്സരത്തിനു മുന്നോടിയായുള്ള പരിശീലനത്തിന് താരം ഇറങ്ങും. 

ഈ വാർത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചെറുകഥകളിലൂടെ വായനക്കാരെ അത്ഭുതപ്പെടുത്തിയ എഴുത്തുകാരി; നൊബേല്‍ ജേതാവ് ആലിസ് മണ്‍റോ അന്തരിച്ചു

ഭക്ഷണത്തിന് മുമ്പും ശേഷവും ചായയും കാപ്പിയും കുടിക്കരുത്!

തൊഴിലാളികളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചു; മില്‍മ സമരം തീര്‍ന്നു

ബാറ്റിങ് നിര തിളങ്ങി; ഡല്‍ഹിക്കെതിരെ ലഖ്‌നൗവിന് 209 റണ്‍സ് വിജയലക്ഷ്യം

തിരുവനന്തപുരത്ത് മകന്റെ അടിയേറ്റ അച്ഛന്‍ മരിച്ചു