കായികം

14 സിക്‌സര്‍, 13 ഫോര്‍; തകര്‍ത്തടിച്ച് ഓപ്പണര്‍മാര്‍; ഡികോക്കിന് സെഞ്ച്വറി; കൊല്‍ക്കത്തയ്ക്ക് ജയിക്കാന്‍ വേണ്ടത് 211 റണ്‍സ്

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഓപ്പണര്‍മാര്‍ തകര്‍ത്തടിച്ച മത്സരത്തില്‍ ഐപിഎല്ലില്‍ കൊല്‍ക്കത്തയ്‌ക്കെതിരെ ലഖ്‌നൗവിന് കൂറ്റന്‍ സ്‌കോര്‍. ഡികോക്കിന്റെ സെഞ്ച്വറിയും കെഎല്‍ രാഹുലിന്റെയും അര്‍ധ സെഞ്ച്വറിയുമാണ് ലഖ്‌നൗവിന് തുണയായത്. നിശ്ചിത ഓവറില്‍ വിക്കറ്റ് ഒന്നും നഷ്ടമാകാതെ ലഖ്‌നൗ 210 റണ്‍സ് നേടി. ഇന്ന് കൊല്‍ക്കത്തയ്‌ക്കെതിരെ ജയം പിടിച്ചാല്‍ ലഖ്‌നൗ പ്ലേ ഓഫില്‍ കയറും

ഡി കോക്കാണ് ഒട്ടും ദയയില്ലാതെ കൊല്‍ക്കത്തന്‍ ബൗളര്‍മാരെ നിലം പരിശാക്കിയത്. ബോളില്‍  റണ്‍സ് നേടി. കെഎല്‍ രാഹുലും അര്‍ധ സെഞ്ച്വുറി നേടി. 59 പന്തില്‍ നിന്നാണ് ഡിക്കോക്ക് സെഞ്ച്വറി നേടിയത്. 10 സിക്‌സുകളും 10 ഫോറുകളും ഉള്‍പ്പടെ ഡിക്കോക്ക് 70 പന്തില്‍ നിന്ന് 140 റണ്‍സ് നേടി. ഐപിഎലിൽ തന്റെ രണ്ടാം സെഞ്ചറിയാണ് ഡികോക്ക് കുറിച്ചത്. 2016ൽ ബെംഗളൂരിവിനെതിരെയായിരുന്നു ആദ്യ സെഞ്ചറി.മൂന്ന് സിക്‌സറുകളും നാല് ഫോറുകളുമടങ്ങുന്നതാണ് രാഹുലിന്റെ ഇന്നിങ്‌സ്. 51 പന്തില്‍ നിനന് 68 റണ്‍സ് രാഹുല്‍ നേടി

കൊല്‍ക്കത്തയ്ക്കായി മികച്ച ബൗളിങ് സുനില്‍ നരെയ്‌ന്റെതാണ്. നാലോവറില്‍ 27 റണ്‍സ് മാത്രമാണ് സുനില്‍ വിട്ടുനല്‍കിയത്. ഉമേഷ് യാദവ് നാലോവറില്‍ 34 റണ്‍സ് നല്‍കി. വരുണ്‍ ചക്രബര്‍ത്തി വിട്ടുനല്‍കിയത് 38 റണ്‍സാണ്. സൗത്തി നാലോവറില്‍ 57 റണ്‍സ് വിട്ടുനല്‍കി.

ടോസ് നേടിയ ലഖ്‌നൗ ക്യാപ്റ്റൻ രാഹുൽ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റു ചെയ്ത മികച്ച ടോട്ടൽ കണ്ടെത്തുകയാണ് ലക്ഷ്യമെന്ന് ടോസിനുശേഷം രാഹുൽ പറഞ്ഞു. ലക്നൗ നിരയിൽ ക്രുണാൽ പാണ്ഡ്യ, ദുഷ്മന്ത ചമീര, ആയുഷ് ബധോനി എന്നിവർ കളിക്കില്ല. ഇവർക്കുപകരം മനൻ വോറ, എവിൻ കൃഷ്ണപ്പ ഗൗതം എന്നിവർ പ്ലേയിങ് ഇലവനിൽ സ്ഥാനം പിടിച്ചു. കൊൽക്കത്ത നിരയിൽ പരുക്കേറ്റ രഹാനെയ്‌ക്കു പകരം അഭിജിത് തോമർ കളിക്കും.

കൊൽക്കത്ത: വെങ്കടേഷ് അയ്യർ, അഭിജിത് തോമർ, ശ്രേയസ് അയ്യർ, നിതീഷ് റാണ, സാം ബില്ലിങ്സ്, റിങ്കു സിങ്, ആന്ദ്രെ റസൽ, സുനിൽ നരെയ്ൻ, ഉമേഷ് യാദവ്, ടിം സൗത്തി, വരുൺ ചക്രവർത്തി

ലഖ്‌നൗ: ക്വിന്റൻ ഡികോക്ക്, കെ.എൽ.രാഹുൽ, എവിൻ ലൂയിസ്, ദീപക് ഹൂഡ, മനൻ വോറ, മാർക്കസ് സ്റ്റോയിനിസ്, ജേസൺ ഹോൾഡർ, കൃഷ്ണപ്പ ഗൗതം, മൊഹ്‌സിൻ ഖാൻ, ആവേശ് ഖാൻ, രവി ബിഷ്‌ണോയ്

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

''ഇവിടം നിറയെ കാടല്ലേ, കാട്ടില്‍ നിറയെ ജിറാഫല്ലേ. വഴിയില്‍ നിറയെ കടയല്ലേ? ഹക്കുണ മത്താത്ത''

രം​ഗണ്ണന്റെയും പിള്ളരുടെയും 'അർമ്മാദം'; ആവേശത്തിലെ പുതിയ വിഡിയോ ​ഗാനം പുറത്ത്

കൊല്ലത്ത് ഇടിമിന്നലേറ്റ് 65കാരന്‍ മരിച്ചു, ഒരാള്‍ക്ക് പരിക്ക്

ബോഡി ഷെയിമിങ് കമന്റുകൾ ചെയ്‌ത് തന്നെ വേദനിപ്പിക്കരുത്; അസുഖബാധിതയെന്ന് നടി അന്ന രാജൻ