കായികം

റോബോട്ട് ഗോള്‍കീപ്പറിന് മുന്‍പില്‍ മുട്ടുമടക്കി മെസി; പെനാല്‍റ്റി നഷ്ടം; നല്ല കാലം കഴിഞ്ഞെന്ന് വിമര്‍ശനം

സമകാലിക മലയാളം ഡെസ്ക്

ദോഹ: പിഎസ്ജി താരങ്ങള്‍ക്കൊപ്പം മിഡില്‍ ഈസ്റ്റ് പര്യടനത്തിലാണ് അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസി. ഈ സമയം റോബോട്ടിന് മുന്‍പില്‍ മെസി മുട്ടുമടക്കിയതില്‍ ട്രോളുമായി നിറയുകയാണ് ക്രിസ്റ്റിയാനോ ആരാധകര്‍. 

ദോഹയിലെ ഒളിംപിക്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് മ്യൂസിയത്തില്‍ എത്തിയപ്പോഴാണ് റോബോട്ട് ഗോള്‍കീപ്പര്‍ക്ക് മുന്‍പില്‍ തന്റെ പെനാല്‍റ്റി മികവ് കാണിക്കാന്‍ മെസി എത്തിയത്. എന്നാല്‍ ഗോള്‍ പോസ്റ്റിന്റെ വലത് മൂലയിലേക്ക് പന്ത് എത്തിക്കാനുള്ള മെസിയുടെ ശ്രമം റോബോ ഗോളി തടഞ്ഞു. 

മെസിയുടെ പെനാല്‍റ്റി നഷ്ടം ചുറ്റുമുള്ളവരേയും നിശബ്ദരാക്കി. എന്നാല്‍ സഹതാരങ്ങള്‍ക്കൊപ്പം ചിരിച്ച് തള്ളുകയാണ് മെസി ചെയ്തത്. എന്നാല്‍ റോബോട്ടിന് മുന്‍പില്‍ പെനാല്‍റ്റി നഷ്ടമായത് മെസിയുടെ സമയം അവസാനിച്ചു എന്ന് തെളിയിക്കുന്നു എന്നുള്‍പ്പെടെയുള്ള കമന്റുകളാണ് ആരാധകരില്‍ നിന്ന് വരുന്നത്. 

പിഎസ്ജിയിലേക്ക് എത്തിയതിന് പിന്നാലെ തന്റെ ഗോള്‍ സ്‌കോറിങ് മികവിലേക്ക് സൂപ്പര്‍ താരത്തിന് എത്താനാവാത്തത് വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. ചാമ്പ്യന്‍സ് ലീഗ് കിരീടം എന്ന സ്വപ്‌നത്തിലേക്ക് പിഎസ്ജിയെ എത്തിക്കാന്‍ മെസിക്കും കഴിയാതെ വന്നതോടെ രൂക്ഷമായാണ് ആരാധകര്‍ പ്രതികരിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

ടി20 ലോകകപ്പ്: വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരില്‍ ആദ്യത്തെ ചോയ്‌സ് സഞ്ജു, രാഹുലും പന്തും പരിഗണനയില്‍, റിപ്പോര്‍ട്ട്

മഹാദേവ് ആപ് കേസ്: സ്ഥലത്തില്ല, ഹാജരാകാന്‍ കൂടുതല്‍ സമയം വേണമെന്ന് തമന്ന

അവിശ്വാസിയായ മുസ്ലീങ്ങള്‍ക്ക് ശരിഅത്ത് നിയമം ബാധകമാക്കരുത്; ഹര്‍ജിയില്‍ സുപ്രീംകോടതി നോട്ടീസ്

ഉഷ്ണ തരംഗം തുടരും; പാലക്കാട് ഓറഞ്ച് അലര്‍ട്ട്, കൊല്ലത്തും തൃശൂരും മഞ്ഞ അലര്‍ട്ട്; 'കള്ളക്കടലില്‍' ജാഗ്രത