കായികം

"ഇത് സ്പെഷ്യലാണ്, കാരണം ഒരുപാട് പേർ എന്നെ എഴുതിത്തള്ളിയിരുന്നു"; സന്തോഷം മറച്ചുവയ്ക്കാതെ ദിനേശ് കാർത്തിക്

സമകാലിക മലയാളം ഡെസ്ക്

മുംബൈ: എല്ലാവരും എഴുതിത്തള്ളിയിടത്തുന്നിന്ന് കമൻറേറ്ററായി കരിയർ തുടങ്ങുമെന്ന് പ്രതീക്ഷിച്ചിടത്തുനിന്ന് 36-ാം വയസിൽ വീണ്ടും ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് ദിനേശ് കാർത്തിക്. ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനായി കാഴ്ചവച്ച മിന്നും പ്രകടനമാണ്  കാർത്തിക്കിനെ വീണ്ടും ദേശീയ ടീമിലെത്തിച്ചത്. 2019ലെ ഏകദന ലോകകപ്പിന് ശേഷം ടീമിലേക്കുള്ള മടങ്ങവരവിന്റെ സന്തോഷത്തിലാണ് കാർത്തിക്. 

"ഇത്തവണത്തേത് ഏറ്റവും സ്പെഷ്യൽ ആയ തിരിച്ചുവരവാണ്, കാരണം ഒരുപാട് പേർ എന്നെ എഴുതിത്തള്ളിയിരുന്നു", കാർത്തിക് പറഞ്ഞു. "ദേശീയ ടീമിൽ നിന്ന് പുറത്തായശേഷം ഞാൻ കമൻററിയിലേക്ക് തിരിഞ്ഞപ്പോൾ എനിക്കിനി ക്രിക്കറ്റിലേക്ക് തിരിച്ചുവരാൻ താൽപര്യമില്ലെന്നുപോലും കരുതിയവരുണ്ട്. എന്നെ എഴുതിത്തള്ളിയവരുണ്ട്. അപ്പോഴും ഇന്ത്യൻ ടീമിൽ തിരിച്ചെത്തുക എന്നതിനായിരുന്നു ഞാൻ മുൻഗണന നൽകിയത്", താരം പറഞ്ഞു. 

തിരിച്ചവരവിൽ കോച്ച് അഭിഷേക് നായർക്ക് പ്രധാന പങ്കുണ്ടെന്നും കാർത്തിക് കൂട്ടിച്ചേർത്തു. "അതുപോലെ ഐപിഎൽ ലേലത്തിൽ എന്നെ വിശ്വാസത്തിലെടുത്ത് ടീമിലെടുത്ത ആർസിബിക്കും ടീമിൽ എൻറെ റോൾ എന്താണെന്ന് വ്യക്തമാക്കി എല്ലാവിധ പിന്തുണയും തന്ന മൈക് ഹെസ്സണും സഞ്ജയ് ബംഗാർക്കും ഈ തിരിച്ചുവരവിൽ പങ്കുണ്ട്. അതുപോലെ ഞാൻ ടീമിൽ തിരിച്ചെത്താൻ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയും കോച്ച് രാഹുൽ ദ്രാവിഡും നിർണായക പങ്കു വഹിച്ചിട്ടുണ്ട്. കാരണം, ടീമിൽ സ്ഥാനത്തിനായി ഒട്ടേറെ യുവതാരങ്ങൾ മത്സരിക്കുമ്പോൾ എന്നെപ്പൊലൊരു കളിക്കാരനെ ടീമിലെടുക്കാനും ലോകകപ്പ് ടീമിൽ ഇതുപോലെയൊരാളെയാണ് വേണ്ടതെന്ന് പറയാനും അവർ തയാറായി. ലോകകപ്പ് ടീമിലേക്ക് ഇനിയും ഒരുപാട് ദൂരമുണ്ടെങ്കിലും വീണ്ടും ടീമിൽ തിരിച്ചെത്താനായത് തന്നെ സന്തോഷം നൽകുന്ന കാര്യമാണ്", കാർത്തിക് പറ‍ഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നാളെ; ഇപി- ജാവഡേക്കര്‍ കൂടിക്കാഴ്ച ചര്‍ച്ചയായേക്കും

പെരുമാറ്റച്ചട്ട ലംഘനം: ഇഷാന്‍ കിഷന് പിഴശിക്ഷ

കോഴിക്കോട് ഓട്ടോ ഡ്രൈവറെ വെട്ടിക്കൊന്നു; കൊല്ലപ്പെട്ടത് കൊലക്കേസ് പ്രതി, ഒരാൾ കസ്റ്റഡിയിൽ

സുഹൃത്തുക്കളുമായി എപ്പോഴും വിഡിയോകോൾ; ഭാര്യയുടെ കൈ വെട്ടി ഭർത്താവ്

സഞ്ചാരികള്‍ക്കായി ഗവി വീണ്ടും തുറന്നു