കായികം

ഇന്ന് തകരുക ആരുടെ കിരീട സ്വപ്‌നങ്ങള്‍? എലിമിനേറ്ററില്‍ ലഖ്‌നൗവിന് മുന്‍പില്‍ ബാംഗ്ലൂര്‍ 

സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: ഐപിഎല്ലിലെ എലിമിനേറ്ററില്‍ ഇന്ന് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ നേരിടും. ജയിക്കുന്ന ടീം ആദ്യ പ്ലേഓഫ് തോറ്റ് എത്തിയ രാജസ്ഥാന്‍ റോയല്‍സിനെ പ്ലേഓഫില്‍ നേരിടും. ഇതില്‍ ജയിക്കുന്ന ടീമാവും ഫൈനലില്‍ ഗുജറാത്തിന്റെ എതിരാളിയായി വരിക. 

ഡല്‍ഹിയെ മുംബൈ തോല്‍പ്പിച്ചതോടെയാണ് ബാംഗ്ലൂരിന് പ്ലേഓഫിലെത്താനായത്. മറ്റൊരു ടീമിന്റെ മത്സര ഫലത്തെ ആശ്രയിച്ച് എത്തിയ ബാംഗ്ലൂരിന് ഇനി സ്വയം മികവ് കാണിക്കണം. ലീഗ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ കോഹ് ലി അര്‍ധ ശതകം കണ്ടെത്തിയത് പ്രതീക്ഷയാണ്. 

തങ്ങളുടെ ടോപ് 3 ബാറ്റേഴ്‌സിനെ പ്രധാനമായും ആശ്രയിച്ചാണ് ലഖ്‌നൗ ലീഗ് ഘട്ടം പൂര്‍ത്തിയാക്കിയത്. ബൗളര്‍മാരുടെ മികവും ലഖ്‌നൗവിന് മുന്‍തൂക്കം നല്‍കുന്നു. ഇന്ത്യന്‍ ടീമിലേക്ക് തിരികെ എത്തിയത് ദിനേശ് കാര്‍ത്തിക്ക് ഇന്ന് ആഘോഷിച്ചാല്‍ ബാംഗ്ലൂരിന് കാര്യങ്ങള്‍ എളുപ്പമാവും. ഈ വര്‍ഷം ഐപിഎല്ലിലെ ഡെത്ത് ഓവറിലെ ഏറ്റവും മികച്ച സ്‌ട്രൈക്ക്‌റേറ്റ് ദിനേശ് കാര്‍ത്തിക്കിന്റെ പേരിലാണ്, 226. 

ചെയ്‌സ് ചെയ്ത് ഇറങ്ങുമ്പോള്‍ സീസണില്‍ കാലിടറുന്ന ലഖ്‌നൗവിനെയാണ് കണ്ടത്. ചെയ്‌സ് ചെയ്ത 6 കളിയില്‍ നാലിലും തോല്‍വിയിലേക്ക് വീണു. രണ്ടാമത് ബാറ്റ് ചെയ്യുമ്പോള്‍ റണ്‍സ് കണ്ടെത്താന്‍ രാഹുലിന് കഴിയാത്തതും ലഖ്‌നൗവിന് തിരിച്ചടിയാണ്. 

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ