കായികം

ബയേണിലെ ലെവന്‍ഡോസ്‌കി യുഗത്തിന് വിരാമം; ഇനി ബാഴ്സലോണയിൽ? 

സമകാലിക മലയാളം ഡെസ്ക്

മ്യൂണിക്ക്: ജര്‍മന്‍ ബുണ്ടസ് ലീഗ വമ്പന്‍മാരായ ബയേണ്‍ മ്യൂണിക്കിന്റെ പിടിയിറങ്ങുകയാണെന്ന് സ്ഥിരീകരിച്ചക് പോളണ്ട് സ്‌ട്രൈക്കര്‍ റോബര്‍ട്ട് ലെവന്‍ഡോസ്‌കി. 33കാരനായ താരത്തിന് ഒരു വര്‍ഷത്തെ കരാര്‍ കൂടി ബാക്കിയുണ്ടെങ്കിലും അത് നീട്ടുന്നില്ലെന്ന് താരം വ്യക്തമാക്കി. 

ബയേണിലെ എന്റെ കാലത്തിന് അവസാനമായി എന്നായിരുന്നു തന്റെ തീരുമാനം വ്യക്തമാക്കി സൂപ്പര്‍ താരം പറഞ്ഞത്. ബാവേറിയന്‍സിനൊപ്പമുള്ള എട്ട് വര്‍ഷം നീണ്ട യാത്രയ്ക്കാണ് ലെവന്‍ഡോസ്‌കി വിരാമമിടുന്നത്. 

സ്പാനിഷ് വമ്പന്‍മാരായ ബാഴ്‌സലോണയാണ് താരത്തെ സ്വന്തമാക്കാന്‍ മുന്നിലുള്ളത്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ തിരിച്ചുവരവിന് ശ്രമിക്കുന്ന മാഞ്ചസ്റ്റര്‍ യുനൈറ്റഡിനും താരത്തില്‍ കണ്ണുണ്ട്. അതേസമയം രണ്ടാഴ്ചയ്ക്കുള്ളില്‍ ലെവന്‍ഡോസ്‌കി ബാഴ്‌സലോണയുമായി കരാറിലെത്തുമെന്ന റിപ്പോര്‍ട്ടുകളും സജീവമായി നില്‍ക്കുന്നുണ്ട്. 

2014ല്‍ ബൊറൂസിയ ഡോര്‍ട്മുണ്ടില്‍ നിന്നാണ് ലെവന്‍ഡോസ്‌കി ബയേണിലെത്തുന്നത്. ടീമിനൊപ്പമുള്ള എട്ട് വര്‍ഷവും താരം ബുണ്ടസ് ലീഗ കിരീടമുയര്‍ത്തി. മൂന്ന് ജര്‍മന്‍ കപ്പ്, അഞ്ച് ജര്‍മന്‍ സൂപ്പര്‍ കപ്പ്, ഒരു ചാമ്പ്യന്‍സ് ലീഗ്, യുവേഫ സൂപ്പര്‍ കപ്പ്, ഫിഫ ക്ലബ് ലോകകപ്പ് കിരീട നേട്ടങ്ങളിലും താരം പങ്കാളിയായി.

ഈ വാർത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി; രണ്ട് മരണം

സ​ഹകരണ ബാങ്കിലെ നിക്ഷേപം തിരികെ നൽകിയില്ല; വിഷം കഴിച്ച് ​ചികിത്സയിലായിരുന്ന ​ഗൃഹനാഥൻ മരിച്ചു

ഗായിക ഉമ രമണൻ അന്തരിച്ചു

പലസ്തീനെ പിന്തുണച്ച് വിദ്യാർത്ഥികൾ; അമേരിക്കൻ യൂണിവേഴ്സിറ്റികളിൽ പ്രതിഷേധം ശക്തം; 282 പേർ അറസ്റ്റില്‍

ഫുള്‍ക്രുഗിന്റെ ഗോള്‍; ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ പിഎസ്ജിയെ വീഴ്ത്തി ബൊറൂസിയ ഡോര്‍ട്മുണ്ട്