കായികം

'ഇതാണ് സ്വാര്‍ഥത, ടീമിന്റെ താത്പര്യം ബാബറിന് വിഷയമല്ല'; ക്യാപ്റ്റന്‍സി ചോദ്യം ചെയ്ത് ഗംഭീര്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: നെതര്‍ലന്‍ഡ്‌സിന് എതിരെ 9 വിക്കറ്റ് ജയത്തിലേക്ക് എത്തിയെങ്കിലും പാക് ക്യാപ്റ്റന്‍ ബാബര്‍ അസമിന്റെ നീക്കത്തെ വിമര്‍ശിച്ച് ഇന്ത്യന്‍ മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍. നെതര്‍ലന്‍ഡ്‌സിന് എതിരെ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യാന്‍ ഇറങ്ങിയത് ബാബറിന്റെ സ്വാര്‍ഥതയാണ് എന്നാണ് ഗംഭീര്‍ വിമര്‍ശിച്ചത്. 

ടീമിന് മുന്‍ഗണന നല്‍കണം. നിങ്ങളുടെ പദ്ധതി അനുസരിച്ച് ഒന്നും നടക്കുന്നില്ലെങ്കില്‍ ഫഖര്‍ സമനെ ഓപ്പണിങ്ങള്‍ അയക്കണമായിരുന്നു. സ്വാര്‍ഥതയാണ് ഇത്. ക്യാപ്റ്റനായിരിക്കുമ്പോള്‍ സ്വാര്‍ഥനാവാന്‍ എളുപ്പമാണ്, ഗംഭീര്‍ പറയുന്നു. 

ബാബറിനും റിസ്വാനും പാകിസ്ഥാന് വേണ്ടി ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്ത് റെക്കോര്‍ഡുകള്‍ ഒരുപാട് സ്വന്തമാക്കാന്‍ എളുപ്പമാണ്. നായകന്‍ ആവണം എങ്കില്‍ സ്വന്തം ടീമിനെ കുറിച്ച് ചിന്തിക്കണം എന്നും ഗംഭീര്‍ പറഞ്ഞു. 

നെതര്‍ലന്‍ഡ്‌സിനെ 99 റണ്‍സിലാണ് പാകിസ്ഥാന്‍ ഒതുക്കിയത്. എന്നാല്‍ ചെറിയ ടോട്ടല്‍ ചെയ്‌സ് ചെയ്യവെ ബാബറിന്റെ വിക്കറ്റ് പാകിസ്ഥാന് നഷ്ടമായി. ഫഖറും റിസ്വാനും ചേര്‍ന്ന് പിന്നാലെ പാകിസ്ഥാനെ ജയത്തിലേക്ക് നയിച്ചു. 10 വിക്കറ്റ് ജയം എന്ന നേട്ടത്തിലേക്ക് എത്താനുള്ള അവസരമാണ് ഇവിടെ ബാബര്‍ ഇല്ലാതാക്കിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കു ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കൊടും ചൂട് തുടരും; ഇടി മിന്നല്‍ മഴയ്ക്കും സാധ്യത; 'കള്ളക്കടലിൽ' റെഡ് അലർട്ട്

പത്തനംതിട്ടയിൽ വൃദ്ധദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ; മൃതദേഹങ്ങൾക്ക് ഒരാഴ്ചയോളം പഴക്കം

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു