കായികം

പാകിസ്ഥാന് ഇന്ന് ജീവന്‍മരണപ്പോരാട്ടം; ബാബര്‍ അസമും സംഘവും ദക്ഷിണാഫ്രിക്കക്കെതിരെ

സമകാലിക മലയാളം ഡെസ്ക്

സിഡ്‌നി: ട്വന്റി 20 ലോകകപ്പില്‍ പാകിസ്ഥാന് ഇന്ന് ജീവന്‍മരണപ്പോരാട്ടം. ദക്ഷിണാഫ്രിക്കയാണ് പാകിസ്ഥാന്റെ എതിരാളികള്‍. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1.30 നാണ് മത്സരം. തോറ്റാല്‍ സെമിഫൈനലില്‍ കടക്കാതെ പാകിസ്ഥാന്‍ പുറത്താകും.

ഇന്നലെ നടന്ന മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യ അഞ്ചു റണ്‍സ് വിജയം നേടിയതോടെ, പാകിസ്ഥാന്റെ സെമിഫൈനല്‍ സാധ്യത പരുങ്ങലിലായിട്ടുണ്ട്. ശേഷിക്കുന്ന രണ്ടു മത്സരങ്ങളും വിജയിക്കുകയും, മറ്റു ടീമുകളുടെ മത്സരഫലങ്ങളും അനുസരിച്ചായിരിക്കും ടൂര്‍ണമെന്റില്‍ ബാബര്‍ അസമിന്റെയും സംഘത്തിന്റെയും ഭാവി തീരുമാനിക്കപ്പെടുക.

ഇന്ത്യയോടും സിംബാബ്‌വെയോടും നേരിട്ട തോല്‍വികളാണ് പാകിസ്ഥാനെ പ്രതിസന്ധിയിലാക്കിയത്. നെതര്‍ലാന്‍ഡ്‌സിനെതിരെ മാത്രമാണ് പാകിസ്ഥാന്‍ വിജയിച്ചത്. ഇന്ന് ദക്ഷിണാഫ്രിക്കക്കെതിരെ പാകിസ്ഥാന്‍ വിജയിക്കുകയും, നെതര്‍ലാന്‍ഡ്‌സ് ദക്ഷിണാഫ്രിക്കയെ അട്ടിമറിക്കുകയോ, മത്സരം മഴമൂലം ഉപേക്ഷിക്കുകയോ ചെയ്താലാണ് പാകിസ്ഥാന് സെമി സാധ്യത തുറക്കുക. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കു ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്സഭാ തെരഞ്ഞെടുപ്പ്: മൂന്നാംഘട്ടം തുടങ്ങി; അമിത് ഷായ്‌ക്കൊപ്പം എത്തി വോട്ടുചെയ്ത് പ്രധാനമന്ത്രി, വിഡിയോ

'വേനല്‍ച്ചൂടില്‍ ജനം വീണ് മരിക്കുമ്പോള്‍ മുഖ്യമന്ത്രിയും കുടുംബവും ബീച്ച് ടൂറിസം ആഘോഷിക്കുന്നു; യാത്രയുടെ സ്‌പോണ്‍സര്‍ ആര്?'

കുടുംബപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മന്ത്രവാദം; തട്ടിപ്പ് സംഘം പിടിയില്‍

ഇരുചക്രവാഹനയാത്രയില്‍ ചെറുവിരലിന്റെ സൂക്ഷ്മചലനം പോലും അപകടമായേക്കാം; മുന്നറിയിപ്പ്

മണ്ണാര്‍ക്കാട് കോഴിഫാമില്‍ വന്‍ അഗ്നിബാധ; 3000 കോഴിക്കുഞ്ഞുങ്ങള്‍ ചത്തു