കായികം

ജോഷ്വാ ലിറ്റിലിന് ഹാട്രിക്, ന്യൂസിലന്‍ഡിനെ വിറപ്പിച്ച് ഐറിഷ് പേസര്‍ 

സമകാലിക മലയാളം ഡെസ്ക്

അഡ്‌ലെയ്ഡ്: നിര്‍ണായക മത്സരത്തില്‍ അയര്‍ലന്‍ഡിന് മുന്‍പില്‍ 186 റണ്‍സ് വിജയ ലക്ഷ്യം വെച്ച് ന്യൂസിലന്‍ഡ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ന്യൂസിലന്‍ഡ് അവസാന ഓവറുകളില്‍ റണ്‍ വാരാന്‍ ശ്രമിച്ചപ്പോള്‍ ഹാട്രിക് തികച്ചാണ് ഐറീഷ് പേസര്‍ ജോഷ്വാ ലിറ്റില്‍ കടിഞ്ഞാണിട്ടത്. 

ഓസ്‌ട്രേലിയ വേദിയാവുന്ന ട്വന്റി20 ലോകകപ്പിലെ രണ്ടാമത്തെ ഹാട്രിക് ആണ് ഇത്. ന്യൂസിലന്‍ഡ് ഇന്നിങ്‌സിന്റെ 19ാം ഓവറില്‍ ആദ്യ പന്തില്‍ ഡാരില്‍ മിച്ചല്‍ സിംഗിള്‍ എടുത്തു. എന്നാല്‍ രണ്ടാമത്തെ പന്തില്‍ അര്‍ധ ശതകം പിന്നിട്ട് നിന്നിരുന്ന ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണിനെ ജോഷ് ലിറ്റില്‍ മടക്കി. 

35 പന്തില്‍ നിന്ന് 5 ഫോറും മൂന്ന് സിക്‌സും പറത്തി 61 റണ്‍സ് എടുത്താണ് വില്യംസണ്‍ മടങ്ങിയത്. തൊട്ടടുത്ത ഡെലിവറിയില്‍ നീഷാം ഗോള്‍ഡന്‍ ഡക്ക്. ഹാട്രിക് പന്തില്‍ മിച്ചല്‍ സാന്ത്‌നറിനേയും ജോഷ് ലിറ്റില്‍ വിക്കറ്റിന് മുന്‍പില്‍ കുടുക്കി. 

4 ഓവറില്‍ 22 റണ്‍സ് മാത്രം വഴങ്ങിയാണ് ജോഷ് 3 വിക്കറ്റ് വീഴ്ത്തിയത്. ന്യൂസിലന്‍ഡിന് എതിരെ അയര്‍ലന്‍ഡ് ചെയ്‌സ് ചെയ്ത് ജയം പിടിച്ചാല്‍ കിവീസ് സെമി കാണാതെ പുറത്താവും. ട്വന്റി20 ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തില്‍ വെസ്റ്റ് ഇന്‍ഡീസിന് പുറത്തേക്ക് വഴി തുറന്നാണ് അയര്‍ലന്‍ഡ് എത്തിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കു ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്

മേയർ ആര്യ രാജേന്ദ്രന് നേരെ സൈബർ ആക്രമണം; അശ്ശീല സന്ദേശം അയച്ചയാൾ പിടിയിൽ