കായികം

സെമിയിലെത്താന്‍ ഇംഗ്ലണ്ടിന് വേണ്ടത് 142 റണ്‍സ്; ലങ്കക്കായി പൊരുതിയത് പതും നിസ്സങ്ക മാത്രം 

സമകാലിക മലയാളം ഡെസ്ക്

സിഡ്‌നി: ടി20 ലോകകപ്പ് സൂപ്പര്‍ 12ലെ വിജയം അനിവാര്യമായ പോരാട്ടത്തില്‍ ശ്രീലങ്കക്കെതിരെ ഇംഗ്ലണ്ടിന് 142 റണ്‍സ് വിജയ ലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 141 റണ്‍സാണ് കണ്ടെത്തിയത്. അവസാന ഘട്ടത്തില്‍ റണ്‍സ് സ്‌കോര്‍ ചെയ്യാന്‍ സാധിക്കാത്തതാണ് ലങ്കയ്ക്ക് തിരിച്ചടിയായത്. 

ടോസ് നേടി ലങ്ക ആദ്യം ബാറ്റിങിന് ഇറങ്ങുകയായിരുന്നു. ഒപ്പണര്‍ പതും നിസ്സങ്ക നേടിയ അര്‍ധ സെഞ്ച്വറിയുടെ കരുത്തിലാണ് ശ്രീലങ്ക പൊരുതാവുന്ന സ്‌കോറിലെത്തിയത്. ഭനുക രജപക്‌സ, കുശാല്‍ മെന്‍ഡിസ് എന്നിവരാണ് രണ്ടക്കം കടന്ന മറ്റു താരങ്ങള്‍. മറ്റൊരാളും ക്രീസില്‍ നില്‍ക്കാനുള്ള ആര്‍ജവം കാണിച്ചില്ല. 

നിസ്സങ്ക 45 പന്തില്‍ അഞ്ച് സിക്‌സും രണ്ട് ഫോറും സഹിതം 67 റണ്‍സ് വാരി. രജപക്‌സ 22 പന്തില്‍ 22 റണ്‍സെടുത്തു. കുശാല്‍ മെന്‍ഡിസ് 14 പന്തില്‍ ഒരോ സിക്‌സും ഫോറും സഹിതം 18 റണ്‍സിലെത്തി. 

ഇംഗ്ലണ്ടിനായി മാര്‍ക് വുഡ് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. ബെന്‍ സ്‌റ്റോക്‌സ്, ക്രിസ് വോക്‌സ്, സാം കറന്‍, ആദില്‍ റഷീദ് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കള്ളക്കടല്‍ പ്രതിഭാസം; ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം

'ഇനി വലത്തും ഇടത്തും നിന്ന് അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ ഇല്ല'; കേളത്ത് അരവിന്ദാക്ഷന്‍ മാരാര്‍ അന്തരിച്ചു

കൊച്ചി നഗരത്തിലെ ഹോസ്റ്റലിനുള്ളിലെ ശുചിമുറിയില്‍ യുവതി പ്രസവിച്ചു

ദിവസം നിശ്ചിത പാസുകള്‍, ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കുമുള്ള ഇ-പാസിന് ക്രമീകരണമായി

പുരിയില്‍ പുതിയ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്; സുചാരിതയ്ക്ക് പകരം ജയ് നാരായണ്‍ മത്സരിക്കും