കായികം

ഇന്ത്യ-സിംബാബ്‌വെ മത്സരം മഴയില്‍ മുങ്ങിയാല്‍? 6 ടീമുകളുടെ സാധ്യത നിര്‍ണയിക്കാന്‍ 4 കളികള്‍ 

സമകാലിക മലയാളം ഡെസ്ക്

അഡ്‌ലെയ്ഡ്: ട്വന്റി20 ലോകകപ്പില്‍ നെറ്റ് റണ്‍റേറ്റിന്റെ ബലത്തില്‍ ന്യൂസിലന്‍ഡ് സെമി ഉറപ്പിച്ചു കഴിഞ്ഞു. ഇനിയുള്ള 3 സെമി സ്ഥാനങ്ങളിലേക്ക് പ്രതീക്ഷയോടെ കാത്തിരിക്കുന്നത് 6 ടീമുകളാണ്. സെമി ഫൈനലിസ്റ്റുകളെ നിര്‍ണയിക്കുക 4 മത്സരങ്ങളും. 

ഏഴ് പോയിന്റ് ഉണ്ടെങ്കിലും നെഗറ്റീവ് റണ്‍റേറ്റ് ആണ് ഓസ്‌ട്രേലിയക്ക് തിരിച്ചടിയാവുന്നത്. ഇംഗ്ലണ്ടിനെ ശ്രീലങ്ക മലര്‍ത്തിയടിക്കുന്ന അത്ഭുതത്തിനായി കാത്തിരിക്കുകയാണ് ആതിഥേയരുടെ ആരാധകര്‍. ശ്രീലങ്കക്കെതിരെ ജയിച്ചാല്‍ ഇംഗ്ലണ്ടിന് സെമി സാധ്യത ഉറപ്പിക്കാനാവുന്നത് നെറ്റ്‌റണ്‍റേറ്റിന്റെ ബലത്തിലാണ്. 

ഇന്ത്യ-സിംബാബ്‌വെ മത്സരം ഉപേക്ഷിക്കേണ്ടി വന്നാലും ഇന്ത്യക്ക് സെമി ഉറപ്പിക്കാം

രണ്ടാം ഗ്രൂപ്പില്‍ നാല് കളിയില്‍ നിന്ന് 6 പോയിന്റോടെയാണ് ഇന്ത്യ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. 5 പോയിന്റോടെ സൗത്ത് ആഫ്രിക്ക രണ്ടാമതും 4 പോയിന്റുമായി പാകിസ്ഥാന്‍ മൂന്നാമതും. സിംബാബ് വെക്ക് എതിരെ ജയം പിടിച്ചാല്‍ ഇന്ത്യക്ക് സെമി ഉറപ്പിക്കാം. 

നെതര്‍ലന്‍ഡ്‌സിനെ തോല്‍പ്പിച്ചാല്‍ സൗത്ത് ആഫ്രിക്കയ്ക്കും സെമിയില്‍ കയറാം. ബംഗ്ലാദേശ് ആണ് പാകിസ്ഥാന്റെ എതിരാളികള്‍. പാകിസ്ഥാനും ബംഗ്ലാദേശിനും നാല് പോയിന്റ് വീതമാണ് ഉള്ളത്. നെതര്‍ലന്‍ഡ്‌സ് സൗത്ത് ആഫ്രിക്കയെ അട്ടിമറിച്ച് അത്ഭുതം കാണിച്ചാല്‍ മാത്രമാണ് പാകിസ്ഥാനും ബംഗ്ലാദേശിനും ഇനി സാധ്യതയുണ്ടാവുക.ഇതിനുള്ള സാധ്യത വിരളമാണ്. 

മഴയെ തുടര്‍ന്ന് ഇന്ത്യ-സിംബാബ്‌വെ മത്സരം ഉപേക്ഷിക്കേണ്ടി വന്നാലും 7 പോയിന്റോടെ ഇന്ത്യക്ക് സെമി ഉറപ്പിക്കാം. എന്നാല്‍ ഗ്രൂപ്പില്‍ ഒന്നാം സ്ഥാനം പിടിക്കുന്നതില്‍ ഇന്ത്യക്ക് തിരിച്ചടി നേരിട്ടേക്കും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കു ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ