കായികം

ആദ്യമായി ലോകകപ്പ് കളിക്കുന്ന 16 പേര്‍, ഫിര്‍മിനോയെ തഴഞ്ഞപ്പോള്‍ മാര്‍ടിനെല്ലി ടീമില്‍; കലിപ്പിച്ച് ആരാധകര്‍

സമകാലിക മലയാളം ഡെസ്ക്

റിയോ: ഖത്തറിലെ കിരീട പോരിനുള്ള ബ്രസീലിന്റെ 26 അംഗ സംഘത്തില്‍ നിന്ന് ഫിര്‍മിനോയെ ഒഴിവാക്കിയതിനെതിരെ വിമര്‍ശനം. ലിവര്‍പൂള്‍ സീസണില്‍ പ്രയാസപ്പെടുമ്പോഴും ഫിര്‍മിനോ മികവ് കാണിക്കുന്നതാണ് ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നത്. 

ആഴ്‌സണല്‍ മുന്നേറ്റ നിര താരം ഗബ്രിയേല്‍ മാര്‍ടിനേലി ലോകകപ്പിനുള്ള ബ്രസീല്‍ സംഘത്തില്‍ ഇടം നേടി. സീസണില്‍ 12 പ്രീമിയര്‍ ലീഗ് മത്സരങ്ങളില്‍ നിന്ന് 6 ഗോളും മൂന്ന് അസിസ്റ്റുമാണ് ഇതുവരെ ഫിര്‍മിനോയുടെ പേരിലുള്ളത്. 13 പ്രീമിയര്‍ ലീഗ് മത്സരങ്ങളില്‍ നിന്ന് മാര്‍ടിനേലി സ്‌കോര്‍ ചെയ്തത് അഞ്ച് ഗോളുകളും. 

സെപ്തംബറില്‍ ബ്രസീസിന്റെ സൗഹൃദ മത്സരങ്ങള്‍ക്കുള്ള ടീമില്‍ നിന്ന് ഒഴിവാക്കപ്പെട്ട ഗബ്രിയേല്‍ ജീസസ് ലോകകപ്പ് സംഘത്തിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. ഫഌമെങ്ങോ സ്‌ട്രൈക്കര്‍ പെഡ്രോയും ഫിര്‍മിനോയെ മറികടന്ന് ടീമില്‍ ഇടം കണ്ടെത്തി. രണ്ട് മത്സരങ്ങള്‍ മാത്രമാണ് പെഡ്രോ ഇതുവരെ ബ്രസീലിന് വേണ്ടി കളിച്ചത്. 

മാര്‍ടിനെല്ലി, റിച്ചാര്‍ലിസന്‍, റാഫീഞ്ഞ, റോഡ്രിഗോ ആന്റണി എന്നിവരേക്കാള്‍ കൂടുതല്‍ ഗോളുകള്‍ ഫിര്‍മിനോ സ്‌കോര്‍ ചെയ്തതായി ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നു. പരിക്കിനെ തുടര്‍ന്നാണ് കുട്ടിഞ്ഞോയ്ക്ക് ലോകകപ്പ് നഷ്ടമാവുന്നത്. 

ലോകകപ്പില്‍ ആദ്യമായി കളിക്കാനിറങ്ങുന്ന 16 താരങ്ങളാണ് ബ്രസീല്‍ ടീമിലുള്ളത്. റോഡ്രിഗോ ആന്റണി, ഗബ്രിയേല്‍ ജീസസ്. മാര്‍ടിനെല്ലി, നെയ്മര്‍, പെഡ്രോ, റാഫിഞ്ഞ, റിച്ചാര്‍ലിസന്‍, വിനീഷ്യസ് ജൂനിയര്‍, എന്നിവരാണ് ബ്രസീലിന്റെ മുന്നേറ്റ നിരയിലുള്ളവര്‍. 

കാസെമിറോ, റിബെയ്‌റോ, ഫാബിഞ്ഞോ, ഫ്രെഡ്, ബ്രൂണോ ഗ്വിമാരേസ്, പാക്വെറ്റ എന്നിവരാണ് മധ്യനിരയില്‍. ടെല്ലെസ്, ഡാനി ആല്‍വ്‌സ്, അലക്‌സ് സാന്‍ഡ്രോ, ഡാനിലോ, ബ്രെമര്‍, എഡര്‍ മിലിറ്റാവോ, മാര്‍ക്വിനോസ്, തിയാഗോ സില്‍വ എന്നിവര്‍ പ്രതിരോധ നിരയിലും. ആലിസണും എഡേഴ്‌സനുമാണ് ഗോള്‍കീപ്പര്‍മാര്‍.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

ഡാ.. ദര്‍ശാ ഇറങ്ങിവാടാ പട്ടി..!; സിംഹത്തെ വെല്ലുവിളിച്ച് ചാക്കോച്ചൻ, ചിരിപ്പിച്ച് '​ഗർർർ' ടീസർ

വേനലവധിക്ക് ശേഷം സ്‌കൂളുകള്‍ ജൂണ്‍ മൂന്നിന് തുറക്കും

'വോട്ട് എല്ലാ വര്‍ഷവും ചെയ്യാറുണ്ട്, ഇപ്പോള്‍ ഓണ്‍ലൈനായിട്ടൊക്കെ ചെയ്യാമല്ലോ'; ജ്യോതികയ്ക്ക് ട്രോള്‍

'സഖാവെ ഇരുന്നോളൂ, എംഎല്‍എയ്ക്ക് മുന്‍ സീറ്റ് ഒഴിഞ്ഞു കൊടുത്തു; മെമ്മറി കാര്‍ഡ് കാണാതായതില്‍ കണ്ടക്ടറെ സംശയം; അവന്‍ ഡിവൈഎഫ്‌ഐക്കാരന്‍'