കായികം

ചരിത്രത്തില്‍ ഒരിക്കലും പ്രതീക്ഷയ്‌ക്കൊത്ത് ഉയരാത്ത ടീം; ഇന്ത്യയുടേത് കാലാഹരണപ്പെട്ട ശൈലി; മൈക്കല്‍ വോണ്‍  

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: വൈറ്റ്‌ബോള്‍ ചരിത്രത്തില്‍ ഒരിക്കലും പ്രതീക്ഷയ്‌ക്കൊത്ത് ഉയരാത്ത ടീമാണ് ഇന്ത്യയുടേത് എന്ന് ഇംഗ്ലണ്ട് മുന്‍ ക്യാപ്റ്റന്‍ മൈക്കല്‍ വോണ്‍. ട്വന്റി20 ലോകകപ്പില്‍ കാലാഹരണപ്പെട്ട ശൈലിയിലാണ് ഇന്ത്യന്‍ ടീം കളിച്ചത് എന്നും വോണ്‍ വിമര്‍ശിക്കുന്നു. 

മറ്റ് രാജ്യങ്ങളുടെ താരങ്ങള്‍ ഐപിഎല്ലില്‍ എത്തുകയും എങ്ങനെയാണ് ഐപിഎല്‍ തങ്ങളുടെ കളി മെച്ചപ്പെടുത്തിയത് എന്നും പറയുന്നു. എന്നാല്‍ എന്താണ് ഇന്ത്യക്ക് നല്‍കാന്‍ കഴിഞ്ഞത്? 2011ല്‍ ഏകദിന ലോക കിരീടം നേടിയതിന് ശേഷം എന്താണ് അവര്‍ പിന്നെ നേടിയത്? ഒന്നുമില്ല, വോണ്‍ വിമര്‍ശിക്കുന്നു. 

കാലാഹരണപ്പെട്ട ക്രിക്കറ്റാണ് ഇന്ത്യ ഇപ്പോള്‍ കളിക്കുന്നത്. പന്തിനെ പോലൊരു താരത്തെ പൂര്‍ണമായും ഇന്ത്യ പ്രയോജനപ്പെടുത്താതിരുന്നത് അത്ഭുതപ്പെടുത്തുന്നതാണ്. പന്തിന്റെ ടോപ് ഓര്‍ഡറില്‍ ഇറക്കേണ്ട യുഗമാണ് ഇത്. അവരുടെ പക്കലുള്ള കഴിവുകളെ വിനിയോഗിക്കാതെ അവര്‍ ട്വന്റി20 കളിക്കുന്നു എന്നത് എന്നെ അത്ഭുതപ്പെടുന്നു. നല്ല കളിക്കാരുണ്ട് അവര്‍ക്ക്. എന്നാല്‍ ശരിയായ പ്രക്രീയകള്‍ അല്ല നടക്കുന്നത്, വോണ്‍ വിമര്‍ശിക്കുന്നു. 

അഞ്ച് ബൗളിങ് ഓപ്ഷനുകള്‍ മാത്രമാണ് ഇന്ത്യക്കുള്ളത്

ആദ്യ അഞ്ച് ഓവറില്‍ എതിര്‍ നിര ബൗളിങ്ങിന് ഇന്ത്യ അവസരം നല്‍കുന്നു. അഞ്ച് ബൗളിങ് ഓപ്ഷനുകള്‍ മാത്രവുമാണ് ഇന്ത്യക്കുള്ളത്. 10-15 വര്‍ഷം മുന്‍പ് ഇന്ത്യയുടെ ടോപ് 6 ബാറ്റേഴ്‌സിന് ബൗള്‍ ചെയ്യാന്‍ സാധിച്ചിരുന്നു. സച്ചിന്‍, സുരേഷ് റെയ്‌ന, സെവാഗ്, ഗാംഗുലിക്ക് എന്നിവര്‍ ബൗള്‍ ചെയ്തിരുന്നു. 

എന്നാല്‍ ഇപ്പോള്‍ ഒരു ബാറ്ററും ഇന്ത്യന്‍ നിരയില്‍ പന്തെറിയുന്നില്ല. ഇതോടെ ക്യാപ്റ്റന്റെ പക്കലുള്ള ഓപ്ഷനുകള്‍ കുറഞ്ഞു. ചഹലിനെ ബാറ്റിങ്ങില്‍ ഇറക്കാതിരുന്നതും ഇന്ത്യക്ക് തിരിച്ചടിയായി. രണ്ട് വശത്തേക്കും പന്ത് ടേണ്‍ ചെയ്യിക്കാന്‍ സാധിക്കുന്ന ബൗളര്‍ ടീമില്‍ വേണം. ഇന്ത്യക്ക് ഒരുപാട് ലെഗ് സ്പിന്നര്‍മാരുണ്ട്. അവരെല്ലാം എവിടെ? വോണ്‍ ചോദിക്കുന്നു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

വൈദ്യുതി ഉപയോഗം പരിധിക്കപ്പുറം കടന്നാല്‍ ഗ്രിഡ് സ്വയം നിലച്ച് ഇരുട്ടിലാകും, മുന്നറിയിപ്പുമായി കെഎസ്ഇബി; കണ്‍ട്രോള്‍ റൂം സംവിധാനം

നവജാതശിശുവിന്റെ കൊലപാതകം, ഡിഎന്‍എ ശേഖരിച്ച് പൊലീസ്; യുവതി തീവ്രപരിചരണ വിഭാഗത്തില്‍

കൈയ്യും കാലും ബന്ധിച്ച് വേമ്പനാട്ടുകായൽ നീന്തി കടന്ന് ഒൻപതു വയസ്സുകാരൻ; റെക്കോർഡ് നേട്ടം

കളിക്കുന്നതിനിടെ എയർ കൂളറിൽ തൊട്ടു; ഷോക്കേറ്റ് രണ്ട് വയസ്സുകാരൻ മരിച്ചു