കായികം

'ആ പന്തിന് 19 കോടി രൂപ'; വമ്പന്‍ തുക വാരി മറഡോണയുടെ 'ദൈവത്തിന്റെ കൈ ഗോളിലെ' പന്ത് 

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: ലേലത്തില്‍ വമ്പന്‍ തുക സ്വന്തമാക്കി മറഡോണയുടെ ദൈവത്തിന്റെ കൈ ഗോളിലെ പന്ത്. 1986 ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരെ അര്‍ജന്റീനക്കായി മറഡോണ വലയിലാക്കിയ പന്തിന് 19 കോടി രൂപയാണ് ലേലത്തില്‍ വില ഉയര്‍ന്നത്. 

2.4 മില്യണ്‍ ഡോളറിനാണ് അഡിഡാസിന്റെ അസ്‌തെകാ പന്ത് ലേലത്തില്‍ പോയത്. ടുണീഷ്യന്‍ മാച്ച് റഫറിയായ അലി ബിന്‍ നസെറിന്റെ ഉടമസ്ഥതയിലായിരുന്നു പന്ത്. അര്‍ജന്റീന-ഇംഗ്ലണ്ട് മത്സരത്തിന്റെ 90 മിനിറ്റും ഉപയോഗിച്ചത് ഈ ബോള്‍ ആയിരുന്നു. 

ജഴ്‌സിക്ക് 9.3 മില്യണ്‍ ഡോളര്‍

ആറ് മാസം മുന്‍പാണ് മറഡോണയുടെ ക്വാര്‍ട്ടര്‍ ഫൈനലില്‍ അണിഞ്ഞ ജഴ്‌സി 9.3 മില്യണ്‍ ഡോളറിന് വിറ്റുപോയത്. മറഡോണയുടെ ഒരിത്തിരി തലയില്‍ നിന്നും ദൈവത്തിന്റെ ഒരിത്തിരി കയ്യിലൂടെയുമാണ് ആ ഗോള്‍ എന്നാണ് പില്‍ക്കാലത്ത് മറഡോണ അതിനെ വിശേഷിപ്പിച്ചത്. 

മറഡോണയുടെ ആ ഗോള്‍ വന്ന നിമിഷം തനിക്ക് വേണ്ടവിധത്തില്‍ കാണാന്‍ സാധിച്ചിരുന്നില്ലെന്നാണ് റഫറിയായിരുന്ന ബിന്‍ നാസെര്‍ പറയുന്നത്. ഷില്‍ടണും മറഡോണയും എന്റെ മുന്‍പില്‍ പുറംതിരിഞ്ഞ് നില്‍ക്കുന്ന നിലയിലായിരുന്നു. ഫിഫയുടെ മാര്‍ഗനിര്‍ദേശം അനുസരിച്ച് ഞാന്‍ ലൈന്‍സ്മാന്റെ തീരുമാനമാണ് നോക്കിയത്. അത് ഗോളായി അനുവദിച്ചായിരുന്നു ലൈന്‍സ്മാന്റെ തീരുമാനം, ബിന്‍ നാസെര്‍ പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അമേഠിയിലേക്കില്ല; രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍ മത്സരിച്ചേക്കും, റിപ്പോര്‍ട്ട്

ഓട്ടോ ഡ്രൈവര്‍ ശ്രീകാന്തിന്റെ കൊലപാതകം: പ്രതി പിടിയില്‍

ഹയര്‍സെക്കന്‍ഡറി അധ്യാപക സ്ഥലംമാറ്റം റദ്ദാക്കിയത് മാറിയവരെ ബാധിക്കില്ല: ഹൈക്കോടതി

സഡന്‍ ബ്രേക്കിട്ട് സ്വര്‍ണവില; മാറ്റമില്ലാതെ 53,000ന് മുകളില്‍ തന്നെ

തൃശൂരില്‍ നിന്ന് കാണാതായ അമ്മയും കുഞ്ഞും പുഴയില്‍ മരിച്ചനിലയില്‍