കായികം

സ്റ്റാര്‍ക്കിന്റെ ട്രേഡ്മാര്‍ക്ക് ഇന്‍സ്വിങ്ങര്‍; നിലതെറ്റി കൂടാരം കയറി ഇംഗ്ലീഷ് ഓപ്പണര്‍(വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

അഡ്‌ലെയ്ഡ്: സ്വന്തം മണ്ണില്‍ നടന്ന ട്വന്റി20 ലോകകപ്പില്‍ സെമി കാണാതെ പുറത്തായതിന്റെ നിരാശയില്‍ നിന്ന് തിരികെ കയറാനുള്ള ശ്രമത്തിലാണ് ഓസ്‌ട്രേലിയ. ഇംഗ്ലണ്ടിന് എതിരായ പരമ്പരയിലെ ആദ്യ ഏകദിനത്തില്‍ ജയിച്ച് ആധിപത്യം സ്ഥാപിക്കുകയാണ് ഓസ്‌ട്രേലിയയുടെ ലക്ഷ്യം. ഇംഗ്ലണ്ടിനെതിരായ പോരില്‍ ഓസ്‌ട്രേലിയന്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കില്‍ നിന്ന് വന്ന ഇന്‍സ്വിങ്ങറാണ് ഇപ്പോള്‍ ആരാധകരെ വിസ്മയിപ്പിക്കുന്നത്. 

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ട് ഏഴ് ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 31 റണ്‍സ് മാത്രമാണ് കണ്ടെത്തിയത്. ഇവിടെ തന്റെ ഇന്‍സ്വിങ്ങറിലൂടെയാണ് ഇംഗ്ലണ്ട് ഓപ്പണര്‍ ജേസന്‍ റോയിയെ സ്റ്റാര്‍ക്ക് കൂടാരം കയറ്റിയത്. സ്റ്റാര്‍ക്കിന്റെ ഡെലിവറി നേരിടാനാവാതെ ബാലന്‍സ് തെറ്റിയാണ് റോയ് ഡ്രസ്സിങ് റൂമിലേക്ക് മടങ്ങിയത്. 

തുടക്കത്തില്‍ തകര്‍ച്ച നേരിട്ടെങ്കിലും ഡേവിഡ് മലന്റെ സെഞ്ചുറി ഇംഗ്ലണ്ടിനെ തുണച്ചു. 128 പന്തില്‍ നിന്ന് 12 ഫോറും നാല് സിക്‌സും പറത്തി 134 റണ്‍സ് ആണ് ഡേവിഡ് മലന്‍ സ്‌കോര്‍ ചെയ്തത്. ചെയ്‌സ് ചെയ്ത് ഇറങ്ങിയ ഓസ്‌ട്രേലിയ 20 ഓവറിലേക്ക് കളി എത്തുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 144 റണ്‍സ് എന്ന സ്‌കോറിലേക്ക് എത്തി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നാളെ; ഇപി- ജാവഡേക്കര്‍ കൂടിക്കാഴ്ച ചര്‍ച്ചയായേക്കും

മദ്യപിക്കാന്‍ പണം വേണം, ജി പേ ഇടപാടിന് വിസമ്മതിച്ചു; അതിഥി തൊഴിലാളിയെ കുത്തിക്കൊന്ന യുവാവ് അറസ്റ്റില്‍

സർവീസിൽ നിന്നും വിരമിക്കാൻ ദിവസങ്ങൾ മാത്രം; കെഎസ്ഇബി ജീവനക്കാരൻ തൂങ്ങി മരിച്ച നിലയിൽ

'റോയലായി' സഞ്ജുവിന്റെ സർജിക്കൽ സ്ട്രൈക്ക്; ലഖ്നൗവിനെ മുട്ടുകുത്തിച്ച് രാജസ്ഥാൻ

കൊച്ചിയില്‍ ഒരാള്‍ കുത്തേറ്റ് മരിച്ചു