കായികം

ഒരു രൂപ പോലും ചെലവില്ല; കാര്‍ഡ്‌ബോര്‍ഡ് കൊണ്ട് ക്രിസ്റ്റ്യാനോയുടെ കട്ട്ഔട്ട് ഒരുക്കി കുട്ടിക്കൂട്ടം; വൈറല്‍

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: ലോകകപ്പ് ആവേശത്തില്‍ നിറഞ്ഞിരിക്കുകയാണ് കേരളവും. നിരത്തുകളില്‍ കളിക്കാരുടേയും ടീമുകളുടേയും ഫ്‌ളെക്‌സുകളും ആളുകളുടെ ചുണ്ടുകളില്‍ ലോകകപ്പ് വിശേഷങ്ങളും നിറഞ്ഞു കഴിഞ്ഞു. ഈ സമയം തങ്ങളുടെ ഇഷ്ട താരത്തിന്റെ കട്ടൗട്ട് സ്ഥാപിച്ച ഒരു ആരാധക കൂട്ടമാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നത്. 

മലപ്പുറം പെരിന്തല്‍മണ്ണ മണ്ണാര്‍മലയിലെ കുരുന്നുകളാണ് തങ്ങളുടെ സൂപ്പര്‍ ഹീറോ ക്രിസ്റ്റിയാനോയുടെ കട്ടൗട്ട് തയ്യാറാക്കി തെങ്ങില്‍ സ്ഥാപിച്ചത്. കാര്‍ഡ് ബോര്‍ഡ് വെട്ടി, സ്‌പോര്‍ട്‌സ് പേജില്‍ വന്ന ക്രിസ്റ്റ്യാനോയുടെ ഒരു തല വെട്ടിയെടുത്താണ് ഇവര്‍ കട്ടൗട്ട് തയ്യാറാക്കിയത്. 

കട്ടൗട്ട് സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ പലരും വിളിക്കുന്നതായും സൗജന്യമായി കട്ടൗട്ട് തയ്യാറാക്കി തരാം എന്ന് പറഞ്ഞതായും കുട്ടികള്‍ പറയുന്നു. എട്ടാം ക്ലാസുകാരന്‍ ഹിഷാന്‍, അന്‍സിഫ്, നാലാം ക്ലാസില്‍ പഠിക്കുന്ന മര്‍വാന്‍ എന്നിവര്‍ ചേര്‍ന്നാണ് കട്ടൗട്ട് തയ്യാറാക്കിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്