കായികം

ഓപ്പണറായിട്ടും രക്ഷയില്ല, തുടക്കത്തിലെ മടങ്ങി ഋഷഭ് പന്ത്; വീണ്ടും വില്ലനായി മഴ 

സമകാലിക മലയാളം ഡെസ്ക്

ബേ ഓവല്‍: ന്യൂസിലന്‍ഡിന് എതിരായ പരമ്പരയിലെ രണ്ടാം ട്വന്റി20യില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യക്ക് തുടക്കത്തിലേ തിരിച്ചടി. ഇഷാന്‍ കിഷനൊപ്പം ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്ത ഋഷഭ് പന്ത് 6 റണ്‍സ് മാത്രം എടുത്ത് മടങ്ങി. 

മലയാളി താരവും രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റനുമായ സഞ്ജു സാംസണിന് പ്ലേയിങ് ഇലവനില്‍ ഇടം നേടാനായില്ല. ട്വന്റി20യില്‍ ശുഭ്മാന്‍ ഗില്ലിന് അരങ്ങേറ്റം കുറിക്കാനുള്ള അവസരവും ബേ ഓവലില്‍ ലഭിച്ചില്ല. മധ്യനിരയിലേക്ക് ശ്രേയസ് അയ്യരും എത്തി. ദീപക് ഹൂഡയും പ്ലേയിങ് ഇലവനിലേക്ക് എത്തി. 

ട്വന്റി20 ലോകകപ്പില്‍ കളിക്കാന്‍ അവസരം ലഭിക്കാതിരുന്ന ചഹലും ടീമിലേക്ക് തിരിച്ചെത്തി. ഭുവിയും മുഹമ്മദ് സിറാജും അര്‍ഷ്ദീപ് സിങ്ങുമാണ് പേസ് നിരയില്‍. ഓള്‍റൗണ്ടറായി വാഷിങ്ടണ്‍ സുന്ദറും ഹര്‍ദിക് പാണ്ഡ്യയും. ഇന്ത്യന്‍ ഇന്നിങ്‌സ് 5 ഓവറില്‍ 50ലേക്ക് എത്തിയപ്പോള്‍ തന്നെ 10 റണ്‍സ് ന്യൂസിലന്‍ഡ് എക്‌സ്ട്രാ ആയി വഴങ്ങി. 

6.4 ഓവറിലേക്ക് കളി എത്തിയപ്പോള്‍ മഴ വില്ലനായി വന്നു. ഒരു വിക്കറ്റ് നഷ്ടത്തില്‍ 50 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. 22 പന്തില്‍ നിന്ന് 4 ഫോറും ഒരു സിക്‌സും പറത്തി 28 റണ്‍സോടെ ഇഷാന്‍ കിഷന്‍ പുറത്താവാതെ നില്‍ക്കുന്നു. ആറ് റണ്‍സുമായി സൂര്യകുമാര്‍ ആണ് ഇഷാനൊപ്പം.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

സുരക്ഷയ്ക്ക് പ്രഥമ പരിഗണന നല്‍കി; കൊവാക്‌സിന് പാര്‍ശ്വഫലമില്ലെന്ന് ഭാരത് ബയോടെക്

കൊല്ലത്ത് ഹണിട്രാപ്പ്; യുവാവിന്റെ സ്വർണവും പണവും കവർന്നു, 28കാരി ഉൾപ്പെടെ നാലം​ഗ സംഘം പിടിയിൽ

അമേഠി,റായ്ബറേലി സീറ്റ്; രാഹുല്‍ ഗാന്ധി- ഖാര്‍ഗെ ചര്‍ച്ച, പ്രിയങ്ക മത്സരിച്ചേക്കില്ല

ലോക്‌സഭ തെരഞ്ഞെടുപ്പ്; തൃശൂരിലും മാവേലിക്കരയിലും വിജയം ഉറപ്പെന്ന് സിപിഐ, 12 സീറ്റുകളിൽ എൽഡിഎഫിന് വിജയസാധ്യത