കായികം

9ാം മിനിറ്റില്‍ വിറപ്പിച്ച് ഓസ്‌ട്രേലിയ, 4-1ന് ചുരുട്ടിക്കെട്ടി ഫ്രാന്‍സ് 

സമകാലിക മലയാളം ഡെസ്ക്

ദോഹ: ഒന്‍പതാം മിനിറ്റില്‍ ഗോള്‍ വല കുലുക്കി ഞെട്ടിച്ച ഓസ്‌ട്രേലിയയെ 4-1ന് ചുരുട്ടിക്കെട്ടി ഫ്രാന്‍സ്. പരിക്കേറ്റ് സൂപ്പര്‍ താരങ്ങളെ നഷ്ടമായി എത്തുന്ന നിലവിലെ ചാമ്പ്യന്മാര്‍ ആദ്യം വിറച്ചെങ്കിലും പിന്നാലെ ഗോള്‍ അടിച്ചുകൂട്ടി തുടക്കം ആഘോഷമാക്കി. 

9ാം മിനിറ്റില്‍ ഗ്രെയ്ഗ് ഗുഡ്വിന്‍ ആണ് ഓസ്‌ട്രേലിയക്ക് സ്വപ്‌ന തുടക്കം നല്‍കിയത്. മാത്യു ലിക്കിയുടെ ക്രോസില്‍ നിന്ന് ഗോഡ് വിന്‍ പന്ത് വലയിലെത്തിച്ചു. എന്നാല്‍ എംബാപ്പെയും ഒസ്മാന്‍ ഡെംബെലെയും ഓസ്‌ട്രേലിയന്‍ ഗോള്‍മുഖത്ത് ആദ്യ മിനിറ്റുകളില്‍ അവസരങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരുന്നു. 

27ാം മിനിറ്റില്‍ അഡ്രിയന്‍ റാബിയറ്റിലൂടെയാണ് ഫ്രാന്‍സ് സമനില പിടിച്ചത്. ഗ്രീസ്മാന്റെ കോര്‍ണര്‍ കിക്കില്‍ നിന്നാണ് ഗോള്‍ വന്നത്. ഗ്രീസ്മാന്റെ കോര്‍ണര്‍ കിക്ക് തട്ടിയകറ്റിയെന്ന ആശ്വാസത്തിലേക്ക് ഒരു നിമിഷം ഓസ്‌ട്രേലിയ എത്തവേ തിയോ ഹെര്‍ണാണ്ടസിന്റെ പാസില്‍ നിന്ന് തകര്‍പ്പന്‍ ഹെഡ്ഡറിലൂടെയാണ് റാബിയറ്റ് വല കുലുക്കിയത്. 

ജിറൗഡിന്റെ ഇരട്ട പ്രഹരം

32ാം മിനിറ്റില്‍ ഫ്രാന്‍സിനെ 2-1ന്റെ ലീഡിലേക്ക് എത്തിച്ച് ജിറൗഡ് എത്തി. റാബിയറ്റിന്റെ അസിസ്റ്റില്‍ നിന്നാണ് ജിറൗഡ് വല കുലുക്കിയത്. 2-1ന്റെ ലീഡോടെ ഫ്രാന്‍സ് ആദ്യ പകുതി അവസാനിപ്പിച്ചു. രണ്ടാം പകുതിയില്‍ ആഞ്ഞടിച്ച ഫ്രാന്‍സ് എംബാപ്പെയിലൂടെ വല കുലുക്കി. ഡെംബെല്ലെയുടെ ക്രോസില്‍ നിന്ന് ഹെഡ്ഡറിലൂടെയാണ് എംബാപ്പെ വല കുലുക്കിയത്. 

എംബാപ്പെയുടെ ഗോളിന് പിന്നാലെ സ്‌കോര്‍ ലൈന്‍ 4-1 ആയി ഉയര്‍ത്തി വീണ്ടും ജിറൗഡ് എത്തി. 72ാം മിനിറ്റില്‍ എംബാപ്പെയുടെ ക്രോസില്‍ നിന്ന് ഹെഡ്ഡറിലൂടെയാണ് ജിറൗഡ് തന്റെ രണ്ടാമത്തെ ഗോള്‍ നേടിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'യാത്ര അവിസ്മരണീയം'... സുനില്‍ ഛേത്രി വിരമിക്കുന്നു

'എനിക്കെന്താ കെപിസിസി പ്രസിഡന്റ് ആയിക്കൂടേ?'; അവകാശവാദവുമായി അടൂര്‍ പ്രകാശ്, ഈഴവ പ്രാതിനിധ്യത്തില്‍ ചര്‍ച്ച

രാജസ്ഥാന്റെ തുടര്‍ തോല്‍വി; മൂന്ന് സ്ഥാനങ്ങളില്‍ എന്തും സംഭവിക്കാം!

പ്രധാനമന്ത്രിയുടെ അടക്കം പ്രമുഖരുടെ പ്രതിമാസ ശമ്പളം അറിയാമോ?, പട്ടിക ഇങ്ങനെ

പത്ത് വര്‍ഷത്തെ ബ്ലൂ റെസിഡന്‍സി വിസ അവതരിപ്പിച്ച് യുഎഇ, ആര്‍ക്കെല്ലാം അപേക്ഷിക്കാം?, വിശദാംശങ്ങള്‍