കായികം

ഇന്ന് തീപാറും പോര്, ജര്‍മനിക്ക് സ്‌പെയ്ന്‍ പുറത്തേക്ക് വഴി തുറക്കുമോ? 

സമകാലിക മലയാളം ഡെസ്ക്

ദോഹ: ലോകകപ്പ് ഗ്രൂപ്പ് ഘട്ടം കടക്കാനാവാതെ 2014ലെ ലോക ചാമ്പ്യന്മാര്‍ പുറത്താകുമോ എന്ന് ഇന്നറിയാം. ഗ്രൂപ്പ് ഇയില്‍ ജര്‍മനി ഇന്ന് സ്‌പെയ്‌നിനെ നേരിടും. ജപ്പാനില്‍ നിന്നേറ്റ പ്രഹരത്തില്‍ നിന്നേറ്റ പ്രഹരത്തിന്റെ ആഘാതത്തില്‍ വരുമ്പോള്‍ കോസ്റ്ററിക്കയ്‌ക്കെതിരെ ഏഴ് ഗോളുകള്‍ അടിച്ചുകൂട്ടിയാണ് സ്‌പെയ്ന്‍ രണ്ടാം മത്സരത്തിന് ഇറങ്ങുന്നത്. 

മിഡ്ഫീല്‍ഡ് ജനറല്‍ സെര്‍ജിയോ ബുസ്‌കറ്റ്‌സിനൊപ്പം യുവതാരങ്ങളും ചേര്‍ന്ന് പിന്‍ പോയിന്റ് പാസുകളുമായി നിറഞ്ഞാണ് സ്‌പെയ്ന്‍ ആദ്യ കളിയില്‍ വിസ്മയിപ്പിച്ചത്. 18കാരന്‍ ഗാവിയുടെ വേഗവും ഡാനി ഓല്‍മോ, ഫെറാന്‍ ടോറസ് എന്നിവരുടെ മികവും സ്‌പെയ്‌നിന്റെ ആക്രമണശേഷി കൂട്ടുന്നു. അന്‍സു ഫാത്തി, നികോ വില്യംസ്, റോഡ്രി, മൊറാട്ട എന്നിങ്ങനെ എന്റിക്വെയുടെ കൈകളില്‍ ആയുധങ്ങള്‍ ഒരുപിടിയുണ്ട്. 

33ല്‍ നില്‍ക്കുന്ന മുള്ളറും 32കാരനായ ഗുന്‍ഡോഹനുമാണ് ഫ്‌ളിക്കിന്റെ നിരയിലെ പരിചയസമ്പത്ത് നിറഞ്ഞ താരങ്ങള്‍. മുള്ളര്‍ക്കൊപ്പം ജപ്പാനെതിരായ കളിയില്‍ 18കാരന്‍ മുസിയാലയും ഇടം നേടിയിരുന്നു. എന്നാല്‍ മുസിയാലയുടെ മുന്നേറ്റങ്ങള്‍ തല്ലിക്കെടുത്താന്‍ ജപ്പാനായിരുന്നു. 

തങ്ങളുടെ കഴിഞ്ഞ 9 മത്സരങ്ങളില്‍ രണ്ടെണ്ണത്തില്‍ മാത്രമാണ് ജര്‍മനി ജയത്തിലേക്ക് എത്തിയത്. ടീം സമ്മര്‍ദത്തിലാണെന്ന് ഫ്‌ളിക്കും സമ്മതിച്ചു കഴിഞ്ഞു. സപെയ്‌നിന് എതിരെ ഇറങ്ങിയ കഴിഞ്ഞ ഏഴ് കളിയില്‍ ഒരിക്കല്‍ മാത്രമാണ് ജയത്തിലേക്ക് എത്താനായത് എന്നതും ജര്‍മനിയുടെ സമ്മര്‍ദം ഇരട്ടിപ്പിക്കുന്നു. 

കോസ്റ്ററിക്കയ്ക്ക് എതിരെ സ്‌പെയ്‌നിന്റെ ബോള്‍ പൊസഷന്‍ 81 ശതമാനമാണ്. 1966ന് ശേഷം ലോകകപ്പില്‍ ഒരു ടീമിന്റെ ഏറ്റവും മികച്ച പന്ത് കൈവശം വെച്ചുള്ള കളിയാണ് ഇത്. എന്നാല്‍ ജര്‍മനിക്ക് എതിരെ ഈ മികവ് ആവര്‍ത്തിക്കാന്‍ സ്‌പെയ്‌നിന് സാധിക്കുമോ എന്നതിലാശ്രയിച്ചിരിക്കും കാര്യങ്ങള്‍.

ഈ വാര്‍ത്ത കൂടി വായിക്കൂ‌ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്രസവം പുലര്‍ച്ചെ, കുഞ്ഞിനെ എറിഞ്ഞത് മൂന്നുമണിക്കൂറിന് ശേഷം; യുവതി കുറ്റം സമ്മതിച്ചു; പീഡനത്തിന് ഇരയായെന്ന് സംശയമെന്ന് പൊലീസ്

വരുന്നു പള്‍സറിന്റെ 'ബാഹുബലി'; സ്‌പോര്‍ട്ടി ലുക്ക്, സ്വിച്ചബിള്‍ ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം, എന്‍എസ് 400

ഹിന്ദുക്കളെ രണ്ടാംതരം പൗരന്‍മാരാക്കി; ബംഗാളില്‍ എന്താണ് സംഭവിക്കുന്നത്?; മമത സര്‍ക്കാരിനെതിരെ പ്രധാനമന്ത്രി

'ഞാന്‍ അക്കാര്യം മറന്നു, ചിന്തിച്ചത് സൂപ്പര്‍ ഓവറിനെ കുറിച്ച്'- ത്രില്ലര്‍ ജയത്തില്‍ കമ്മിന്‍സ്

ചരിത്രമെഴുതുമോ ഈ തെരഞ്ഞെടുപ്പ്?