കായികം

ഗ്രൂപ്പ് എയില്‍ നിന്ന് പ്രീക്വാര്‍ട്ടറിലേക്ക് ആരെല്ലാം? ഇന്നറിയാം; ജയം മാത്രം മുന്‍പില്‍ വെച്ച് ഇംഗ്ലണ്ട് 

സമകാലിക മലയാളം ഡെസ്ക്

ദോഹ: പ്രീക്വാര്‍ട്ടര്‍ ഉറപ്പിക്കാന്‍ ഗ്രൂപ്പ് എയിലേയും ബിയിലേയും ടീമുകള്‍ ഇന്ന് കളത്തില്‍. ഇന്ന് സെനഗലിനെ തോല്‍പ്പിച്ചാല്‍ ഇക്വഡോറിന് പ്രീക്വാര്‍ട്ടറിലേക്ക് വാതില്‍ തുറക്കും. ആതിഥേയരായ ഖത്തറിനെ വീഴ്ത്തിയാല്‍ ഗ്രൂപ്പ് എയില്‍ നിന്ന് നെതര്‍ലന്‍ഡ്‌സും പ്രീക്വാര്‍ട്ടറിലേക്ക് കടക്കും. ഗ്രൂപ്പ് ബിയില്‍ നിര്‍ണായക മത്സരത്തില്‍ വെയില്‍സ് ആണ് ഇംഗ്ലണ്ടിന്റെ എതിരാളികള്‍. യുഎസ്എയെ തോല്‍പ്പിച്ചാല്‍ ഇറാനും അവസാന പതിനാറിലേക്ക് കടക്കാം. 

ഗ്രൂപ്പ് എയില്‍ രണ്ട് കളിയില്‍ നിന്ന് ഒരു ജയവും ഒരു സമനിലയുമായി നാല് പോയിന്റോടെയാണ് നെതര്‍ലന്‍ഡ്‌സ് ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. രണ്ട് കളിയില്‍ രണ്ടിലും തോറ്റ് പ്രീക്വാര്‍ട്ടര്‍ കാണാതെ പുറത്തായ ഖത്തര്‍ ഇന്ന് ആശ്വാസ ജയം തേടി ഇറങ്ങുമ്പോള്‍ നെതര്‍ലന്‍ഡ്‌സിന്റെ വഴി തടയുമോ എന്നും അറിയണം. 

ഇക്വഡോറിനും നെതര്‍ലന്‍ഡ്‌സിനും തന്നെയാണ് പ്രീക്വാര്‍ട്ടറിലേക്ക് എത്താന്‍ സാധ്യത

ഇന്ന് ഇക്വഡോറിനെ നേരിടുന്ന സെനഗലിന് 2 കളിയില്‍ നിന്ന് ഒരു ജയവും ഒരു സമനിലയുമായുള്ളത് മൂന്ന് പോയിന്റ്. ഇക്വഡോറിന് രണ്ട് കളിയില്‍ ഒരു ജയവും ഒരു സമനിലയുമായി നാല് പോയിന്റും. ഗ്രൂപ്പ് എയില്‍ ഇക്വഡോറിനും നെതര്‍ലന്‍ഡ്‌സിനും തന്നെയാണ് പ്രീക്വാര്‍ട്ടറിലേക്ക് എത്താന്‍ സാധ്യത. 

ഗ്രൂപ്പ് ബിയില്‍ പ്രീക്വാര്‍ട്ടര്‍ പ്രതീക്ഷ അസ്തമിച്ച് നില്‍ക്കുന്ന വെയില്‍സിന് മുന്‍പിലേക്കാണ് ഇംഗ്ലണ്ട് എത്തുന്നത്. ലോകകപ്പിലെ ആദ്യ മത്സരം 6-2ന് ജയിച്ച ഇംഗ്ലണ്ടിന് യുഎസ്എയ്ക്ക് എതിരെ എത്തിയപ്പോഴേക്കും ഗോള്‍രഹിത സമനിലയാണ് കാത്തിരുന്നത്. വെയില്‍സ് രണ്ട് കളിയില്‍ ഒരു തോല്‍വിയും ഒരു സമനിലയും വഴങ്ങി. 

ഇംഗ്ലണ്ടിന് എതിരെ 6-2ന് തോല്‍വി വഴങ്ങിയതിന് ശേഷം വെയില്‍സിനെ എതിരില്ലാത്ത രണ്ട് ഗോളിന് തകര്‍ത്താണ് ഇറാന്‍ തിരികെ എത്തിയത്. വെയില്‍സിനേും ഇംഗ്ലണ്ടിനേയും സമനിലയില്‍ പൂട്ടിയ യുഎസ്എ ഇറാനും വെല്ലുവിളിയാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ‌

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

അമേഠി,റായ്ബറേലി സീറ്റ്; രാഹുല്‍ ഗാന്ധി- ഖാര്‍ഗെ ചര്‍ച്ച, പ്രിയങ്ക മത്സരിച്ചേക്കില്ല

ലോക്‌സഭ തെരഞ്ഞെടുപ്പ്; തൃശൂരിലും മാവേലിക്കരയിലും വിജയം ഉറപ്പെന്ന് സിപിഐ, 12 സീറ്റുകളിൽ എൽഡിഎഫിന് വിജയസാധ്യത

അടൂരിൽ എട്ട് വയസുകാരിയുടെ മരണം; ഷി​ഗല്ലയെന്ന് സംശയം, ആരോ​ഗ്യ വിഭാ​ഗത്തിന്റെ പരിശോധന

ചര്‍മ്മം തിളങ്ങാൻ പഴങ്ങള്‍