കായികം

ലോകകപ്പിലെ ആദ്യ വനിതാ റഫറി; ജര്‍മനി-കോസ്റ്ററിക്ക മത്സരത്തില്‍ ഫ്രപ്പാര്‍ട്ട് ചരിത്രമെഴുതും

സമകാലിക മലയാളം ഡെസ്ക്

ദോഹ: പുരുഷ ലോകകപ്പില്‍ കളി നിയന്ത്രിക്കുന്ന ആദ്യ വനിതാ താരം എന്ന നേട്ടം ഫ്രഞ്ച് റഫറി സ്റ്റെഫാനി ഫ്രപ്പാര്‍ട്ടിന്റെ കൈകളിലേക്ക്. വ്യാഴാഴ്ച നടക്കുന്ന ജര്‍മനി-കോസ്റ്ററിക്ക മത്സരത്തില്‍ കളി നിയന്ത്രിക്കുക സ്‌റ്റെഫാനി ഫ്രപ്പാര്‍ട്ട് ആയിരിക്കും. 

ജര്‍മനി-കോസ്റ്ററിക്ക മത്സരത്തില്‍ ഫ്രപ്പാര്‍ട്ടിന്റെ അസിസ്റ്റന്റ്‌സായി രണ്ട് വനിതാ റഫറിമാരേയും ഇറക്കി ഫിഫ റഫറിയിങ് ടീമില്‍ വനിതകള്‍ മാത്രവുമാക്കുന്നു. ബ്രസീലിന്റെ നിയുസ, മെക്‌സിക്കോയുടെ കരെന്‍ ഡയസ് എന്നിവരാണ് അസിസ്റ്റന്റ് റഫറിമാരായി വരുന്നത്. അല്‍ ബെയ്ത് സ്‌റ്റേഡിയത്തില്‍ റിവ്യൂ ടീമില്‍ ഓഫ് സൈഡ് സ്‌പെഷ്യലിസ്റ്റ് ആയി നാലാമത്തെ വനിതാ മാച്ച് ഓഫീഷ്യലും എത്തുന്നു. അമേരിക്കയുടെ കാതറിന്‍ നെസ്ബിറ്റ് ആണ് ഈ മത്സരത്തിലെ നാലാം വനിതാ ഓഫീഷ്യലാവുന്നത്. 

ഫ്രഞ്ച് കപ്പ് ഫൈനലിലും ഫ്രപ്പാര്‍ട്ട് മത്സരം നിയന്ത്രിച്ചു

റവാണ്ടയുടെ സാലിമ മുകാന്‍സങ്ക, ജപ്പാന്റെ യോഷിമി യമഷിതയും ഖത്തര്‍ ലോകകപ്പില്‍ കളി നിയന്ത്രിക്കാന്‍ പോകുന്ന വനിതാ റഫറിമാരാണ്. നേരത്തെ ഫോര്‍ത്ത് ഒഫീഷ്യലായാണ് ഫ്രപ്പാര്‍ട്ടിനെ നിയോഗിച്ചിരുന്നത്. എന്നാല്‍ യൂവേഫയും ഫ്രാന്‍സും പുരുഷ ടീമിലെ റഫറിയിങ്ങിലേക്ക് ഫ്രപ്പാര്‍ട്ടിനെ കൊണ്ടുവന്നിരുന്നു. 

ഖത്തര്‍ ലോകകപ്പിലേക്കുള്ള യോഗ്യതാ മത്സരങ്ങളിലും ഈ വര്‍ഷത്തെ ചാമ്പ്യന്‍സ് ലീഗിലും ഇക്കഴിഞ്ഞ ഫ്രഞ്ച് കപ്പ് ഫൈനലിലും ഫ്രപ്പാര്‍ട്ട് മത്സരം നിയന്ത്രിച്ചിരുന്നു. 2019ലെ വനിതാ ലോകകപ്പ് ഫൈനലിലും കളി നിയന്ത്രിച്ചത് ഫ്രപ്പാര്‍ട്ട് ആണ്.

ഈ വാർത്ത കൂടി വായിക്കൂ‌ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഫ്ലാറ്റിലെ ശുചിമുറിയില്‍ രക്തക്കറ, കുഞ്ഞിനെ പൊതിഞ്ഞ പാഴ്സല്‍ കവര്‍ വഴിത്തിരിവായി; 20 കാരി അടക്കം മൂന്നുപേര്‍ കസ്റ്റഡിയില്‍

വരുന്നു പള്‍സറിന്റെ 'ബാഹുബലി'; സ്‌പോര്‍ട്ടി ലുക്ക്, സ്വിച്ചബിള്‍ ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം, എന്‍എസ് 400

ഹിന്ദുക്കളെ രണ്ടാംതരം പൗരന്‍മാരാക്കി; ബംഗാളില്‍ എന്താണ് സംഭവിക്കുന്നത്?; മമത സര്‍ക്കാരിനെതിരെ പ്രധാനമന്ത്രി

'ഞാന്‍ അക്കാര്യം മറന്നു, ചിന്തിച്ചത് സൂപ്പര്‍ ഓവറിനെ കുറിച്ച്'- ത്രില്ലര്‍ ജയത്തില്‍ കമ്മിന്‍സ്

ചരിത്രമെഴുതുമോ ഈ തെരഞ്ഞെടുപ്പ്?