കായികം

മൂന്നാം ഏകദിനവും മഴയില്‍ മുങ്ങി, 1-0ന് പരമ്പര സ്വന്തമാക്കി ന്യൂസിലന്‍ഡ് 

സമകാലിക മലയാളം ഡെസ്ക്

ക്രൈസ്റ്റ്ചര്‍ച്ച്: ഇന്ത്യക്കെതിരായ ഏകദിന പരമ്പര 1-0ന് സ്വന്തമാക്കി ന്യൂസിലന്‍ഡ്. മൂന്നാം ഏകദിനവും മഴയില്‍ മുങ്ങിയതോടെ കളി പൂര്‍ത്തിയാക്കാനായില്ല. 219 റണ്‍സ് ചെയ്‌സ് ചെയ്ത ന്യൂസിലന്‍ഡ് ഒരു വിക്കറ്റ് നഷ്ടത്തില്‍ 18ാം ഓവറില്‍ 104 റണ്‍സില്‍ നില്‍ക്കെയാണ് മഴ എത്തിയത്. ഇതോടെ മത്സര ഫലം ഇല്ലാതെ മൂന്നാം ഏകദിനം ഉപേക്ഷിക്കേണ്ടി വന്നു. 

ആദ്യ ഏകദിനത്തില്‍ ഇന്ത്യയെ ഏഴ് വിക്കറ്റിന് തോല്‍പ്പിച്ചതിന്റെ ബലത്തിലാണ് ന്യൂസിലന്‍ഡ് പരമ്പര സ്വന്തമാക്കിയത്. രണ്ടാമത്തെ ഏകദിനവും മഴയെ തുടര്‍ന്ന് തടസപ്പെട്ടിരുന്നു. നേരത്തെ മൂന്ന് ട്വന്റി20യുടെ പരമ്പര 1-0ന് ഇന്ത്യയും സ്വന്തമാക്കി. ട്വന്റി20 പരമ്പരയിലും രണ്ട് കളി മഴ മുടക്കിയതോടെ മത്സര ഫലം കാണാനാവാതെ ഉപേക്ഷിച്ചിരുന്നു. 

ടോസ് നഷ്ടപ്പെട്ട് ഇറങ്ങിയ ഇന്ത്യ ബാറ്റിങ് തകര്‍ച്ച നേരിട്ടു

ക്രൈസ്റ്റ്ചര്‍ച്ചയില്‍ ടോസ് നഷ്ടപ്പെട്ട് ഇറങ്ങിയ ഇന്ത്യ ബാറ്റിങ് തകര്‍ച്ച നേരിട്ടു. 51 റണ്‍സ് നേടിയ വാഷിങ്ടണ്‍ സുന്ദറും 49 റണ്‍സ് എടുത്ത ശ്രേയസുമാണ് ഇന്ത്യയെ മാന്യമായ സ്‌കോറിലേക്ക് എത്തിച്ചത്. 47.3 ഓവറില്‍ 219 റണ്‍സിന് ഇന്ത്യ പുറത്തായി. മഴ കളി മുടക്കുമ്പോള്‍ 38 റണ്‍സോടെ കോണ്‍വേയും റണ്‍സ് എടുക്കാതെ വില്യംസണുമായിരുന്നു ക്രീസില്‍. ഫിന്‍ അലന്‍ 57 റണ്‍സ് എടുത്ത് ഉമ്രാന്‍ മാലിക്കിന് വിക്കറ്റ് നല്‍കി മടങ്ങി. 

തുടരെ അവസരം ലഭിച്ചിട്ടും വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ മികവ് കാണിക്കാത്ത ഋഷഭ് പന്ത് ഒരിക്കല്‍ക്കൂടി വിമര്‍ശനങ്ങള്‍ക്ക് ഇരയായി. 10 റണ്‍സ് മാത്രം എടുത്താണ് പന്ത് മടങ്ങിയത്. ഏകദിനത്തില്‍ മികച്ച ബാറ്റിങ് ശരാശരി ഉണ്ടായിട്ടും സഞ്ജുവിനെ തഴയുകയും പന്തിന് അവസരം നല്‍കുകയും ചെയ്യുന്നതിനെ ചോദ്യം ചെയ്ത് ആരാധകര്‍ എത്തുന്നു.

ഈ വാർത്ത കൂടി വായിക്കൂ‌ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ശക്തമായ മഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്; ഇന്നും നാളെയും അതിതീവ്രം

'റോയല്‍ ടീം', ബെംഗളൂരുവിന്റെ രാജകീയ പ്ലേ ഓഫ്; ചെന്നൈ സൂപ്പര്‍ കിങ്‌സ് വീണു

പാസഞ്ചർ വരേണ്ട പ്ലാറ്റ്‌ഫോമിൽ ചരക്ക് ട്രെയിൻ നിർത്തിയിട്ട് ലോക്കോ പൈലറ്റ് പോയി; ആശയക്കുഴപ്പത്തിലായി യാത്രക്കാർ

രാഹുലിനെ രാജ്യം വിടാന്‍ സഹായിച്ചു, പൊലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു

ജമ്മുകശ്‌മീരിൽ രണ്ടിടത്ത് ഭീകരാക്രമണം; വെടിവെപ്പിൽ ബിജെപി മുൻ സർപഞ്ച് കൊല്ലപ്പെട്ടു, വിനോദ സഞ്ചാരികൾക്ക് ​ഗുരുതരപരിക്ക്