കായികം

നാണക്കേടില്‍ നിന്ന് രക്ഷിച്ച് വാഷിങ്ടണ്‍ സുന്ദര്‍, ഇന്ത്യ 219 റണ്‍സിന് ഓള്‍ഔട്ട് 

സമകാലിക മലയാളം ഡെസ്ക്

ക്രൈസ്റ്റ്ചര്‍ച്ച്: ന്യൂസിലന്‍ഡിന് എതിരായ പരമ്പരയിലെ അവസാന ഏകദിനത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ 219 റണ്‍സിന് ഓള്‍ഔട്ട്. 47.3 ഓവറില്‍ ഇന്ത്യന്‍ ഇന്നിങ്‌സിന് തിരശീല വീണു. ശ്രേയസ് അയ്യരും വാഷിങ്ടണ്‍ സുന്ദറും മാത്രമാണ് ഇന്ത്യന്‍ നിരയില്‍ അല്‍പ്പമെങ്കിലും പിടിച്ചു നിന്നത്. 

ഇന്ത്യന്‍ സ്‌കോര്‍ 39ലേക്ക് എത്തിയപ്പോള്‍ തന്നെ ഓപ്പണര്‍ ഗില്ലിനെ ഇന്ത്യക്ക് നഷ്ടമായി. 22 പന്തില്‍ നിന്ന് 13 റണ്‍സ് മാത്രം എടുത്താണ് ഗില്‍ മടങ്ങിയത്. പിന്നാലെ 45 പന്തില്‍ നിന്ന് 28 റണ്‍സ് എടുത്ത് നിന്ന നായകന്‍ ധവാനും കൂടാരം കയറി. രണ്ട് ഓപ്പണര്‍മാരേയും മടക്കിയത് ആദം മില്‍നെയാണ്. 

ഒരിക്കല്‍ കൂടി നിരാശപ്പെടുത്തി ഋഷഭ് പന്ത്

ഒരിക്കല്‍ കൂടി വൈറ്റ്‌ബോള്‍ ക്രിക്കറ്റില്‍ നിരാശപ്പെടുത്തി ഋഷഭ് പന്ത് 10 റണ്‍സ് എടുത്ത് മടങ്ങി. പിന്നാലെ ഫോമില്‍ നില്‍ക്കുന്ന സൂര്യകുമാര്‍ യാദവും ആറ് റണ്‍സ് മാത്രം എടുത്ത് മടങ്ങി. 12 റണ്‍സ് ആണ് ദീപക് ഹൂഡയ്ക്ക് നേടാനായത്. 

വാഷിങ്ടണ്‍ സുന്ദര്‍ 64 പന്തില്‍ നിന്ന് 5 ഫോറും ഒരു സിക്‌സും പറത്തി 51 റണ്‍സ് എടുത്ത് മടങ്ങി. ന്യൂസിലന്‍ഡിനായി ഡാരില്‍ മിച്ചലും ആദം മില്‍നെയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. ടിം സൗത്തി രണ്ട് വിക്കറ്റും ഫെര്‍ഗൂസനും സാന്ത്‌നറും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

ഈ വാര്‍ത്ത കൂടി വായിക്കൂ‌

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസ്:എച്ച് ഡി രേവണ്ണ കസ്റ്റഡിയില്‍

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി

വീട് പൊളിക്കുന്നതിനിടെ കോൺക്രീറ്റ് ബീം വീണു; തൊഴിലാളി മരിച്ചു, രണ്ട് പേർക്ക് ​ഗുരുതര പരിക്ക്