കായികം

'ബുമ്രയുടെ അഭാവം അത്ര വലിയ പ്രശ്‌നമാണോ?'- കാരണങ്ങള്‍ നിരത്തി മുന്‍ ഇന്ത്യന്‍ താരം

സമകാലിക മലയാളം ഡെസ്ക്

മുംബൈ: പുറം വേദനയടക്കമുള്ള പ്രശ്‌നങ്ങളെ തുടര്‍ന്ന് സ്റ്റാര്‍ പേസര്‍ ജസ്പ്രിത് ബുമ്ര ടി20 ലോകകപ്പില്‍ ഇന്ത്യക്കായി കളിക്കുമോ എന്ന കാര്യത്തില്‍ ഉറപ്പായിട്ടില്ല. താരത്തിന്റെ അഭാവം ഇന്ത്യക്ക് വലിയ തിരിച്ചടിയാകുമെന്ന തരത്തിലുള്ള വിലയിരുത്തലുകളാണ് ക്രിക്കറ്റ് വിദഗ്ധര്‍ പങ്കിടുന്നത്. എന്നാല്‍ ബുമ്രയുടെ അഭാവം ഇന്ത്യക്ക് അത്ര പ്രശ്‌നമാകുമോ എന്ന സംശയവുമായി എത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം രോഹന്‍ ഗാവസ്‌കര്‍. ബുമ്രയുടെ അഭാവത്തിലും കഴിഞ്ഞ ദിവസങ്ങളിലെ ഇന്ത്യന്‍ വിജയം ചൂണ്ടിക്കാണിച്ചാണ് രോഹന്റെ വിലയിരുത്തല്‍.

ദക്ഷിണാഫ്രിക്കക്കെതിരായ തിരുവനന്തപുരത്ത് നടന്ന ആദ്യ ടി20 പോരാട്ടത്തിന് തൊട്ടുമുന്‍പാണ് ബുമ്രയ്ക്ക് പുറംവേദന അനുഭവപ്പെട്ടത്. പിന്നാലെ നടത്തിയ പരിശോധനയില്‍ താരത്തിന് ഡോക്ടര്‍മാര്‍ വിശ്രമം നിര്‍ദ്ദേശിക്കുകയായിരുന്നു. താരത്തിന് ദീര്‍ഘ വിശ്രമം വേണ്ടിവരുമെന്ന റിപ്പോര്‍ട്ടുകളും പുറത്തു വന്നിരുന്നു. ഇതോടെയാണ് ലോകകപ്പിലെ സാന്നിധ്യം സംശയത്തിലായത്.

'ഏതൊരു ടീമിനെ സംബന്ധിച്ചും ബുമ്രയെ പോലൊരു ബൗളര്‍  അനിവാര്യനാണ്. അദ്ദേഹത്തിന് പകരം മറ്റൊരു താരം എന്നതും ചിന്തിക്കാന്‍ സാധിക്കില്ല. ലോകത്തിലെ ഏതൊരു ടീമിനും ബുമ്രയെ പോലൊരു ബൗളര്‍ നല്‍കുന്ന മുന്‍തൂക്കവും വലുതായിരിക്കും. അന്തിമ ഇലവനിലേക്ക് ബൗളറെ തിരഞ്ഞെടുക്കുമ്പോള്‍ ഞാനാണെങ്കിലും ആദ്യം ഉറപ്പാക്കുക ബുമ്രയുടെ സാന്നിധ്യം തന്നെയായിരിക്കും.' 

'ടീമിന് അദ്ദേഹത്തിന്റെ അഭാവം വലിയ നഷ്ടം തന്നെയാണ്. തര്‍ക്കമില്ല. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ അദ്ദേഹം ടീമില്‍ ഉണ്ടാകില്ല എന്നത് ഇന്ത്യയെ സംബന്ധിച്ച് അത്ര വലിയ പ്രശ്‌നമാണ് എന്ന് ചിന്തിക്കുന്നതില്‍ കാര്യമുണ്ടോ? കാരണം കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ ബുമ്ര ഇന്ത്യക്കായി ടി20 ഫോര്‍മാറ്റില്‍ എത്ര മത്സരം കളിച്ചിട്ടുണ്ട്. അധികം കളിച്ചിട്ടില്ല. അതുകൊണ്ടു തന്നെ അദ്ദേഹത്തെ ഒഴിവാക്കിയുള്ള പ്ലാനുകള്‍ ഇന്ത്യ ടീമില്‍ നടപ്പാക്കിയിട്ടുണ്ടാകും.' 

'ജൂലൈ- ഓഗസ്റ്റ് മാസങ്ങളില്‍ നടന്ന വിന്‍ഡീസ് പര്യടനം എടുത്തു നോക്കു. ഇന്ത്യ 4-1ന് പരമ്പര നേടി. ബുമ്ര ഇല്ലാതെ തന്നെ മറ്റ് പേസര്‍മാരെ വച്ച് ഇന്ത്യ കരീബിയന്‍ മണ്ണില്‍ വിജയം നേടി. ഒരു മത്സരത്തില്‍ 19ാം ഓവര്‍ എറിയാന്‍ രോഹിത് ശര്‍മ നിയോഗിച്ചത് ആവേശ് ഖാനെയായിരുന്നു. ഭുവനേശ്വര്‍ കുമാറിന് ഒരു ഓവര്‍ ബാക്കി ഉള്ളപ്പോഴായിരുന്നു രോഹിതിന്റെ നീക്കം. ഇത് ചോദ്യം ചെയ്യപ്പെട്ടപ്പോള്‍ ഭുവനേശ്വര്‍ കുമാറിന് എന്ത് ചെയ്യാന്‍ സാധിക്കുമെന്ന് എല്ലാവര്‍ക്കും അറിയാം. ആവേശ് ഖാനെ പോലെയുള്ള താരങ്ങള്‍ക്ക് അവസരം നല്‍കി അവരുടെ സമ്മര്‍ദ്ദം ഇല്ലാതാക്കുകയാണ് ഭാവി മുന്നില്‍ കണ്ടുള്ള ഇത്തരം പരീക്ഷണത്തിലൂടെ ലക്ഷ്യമിടുന്നത്. ഇതായിരുന്നു രോഹിതിന്റെ പ്രതികരണം.' 

'തീര്‍ച്ചയായും ബുമ്ര അനിവാര്യനാണ്. എന്നാല്‍ മേല്‍പ്പറഞ്ഞ പരീക്ഷണങ്ങള്‍ ഇന്ത്യന്‍ ടീം നടത്തിയതിന്റെ ഫലം ബുമ്രയെപ്പോലുള്ള താരങ്ങളുടെ അഭാവത്തില്‍ ലോകകപ്പില്‍ ഇന്ത്യ പ്രതീക്ഷിക്കുന്നു'- രോഹന്‍ ഗാവസ്‌കര്‍ വ്യക്തമാക്കി. 

ഇന്ത്യയുടെ മൂന്ന് ഫോര്‍മാറ്റിലും കളിക്കുന്ന താരമായ ബുമ്രയ്ക്ക് അമിത ജോലി ഭാരം ഉണ്ടാകുന്നത് സംബന്ധിച്ച് സെലക്ടര്‍മാരുടെ ശ്രദ്ധ പതിയേണ്ടതുണ്ടെന്നും രോഹന്‍ ഗാവസ്‌കര്‍ കൂട്ടിച്ചേര്‍ത്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് എന്തിന് കെജരിവാളിനെ അറസ്റ്റ് ചെയ്തു? ഇഡിയോട് വിശദീകരണം ചോദിച്ച് സുപ്രീംകോടതി

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

'' ഞങ്ങള്‍ക്കിഷ്ടം കറുപ്പ്, നീല, ചുവപ്പ്. നീല ആകാശം. ഞങ്ങളുടെ ചുവന്ന മണ്ണ്. ഞങ്ങളുടെ കറുപ്പ്''

ഒരു കോടി രൂപ തിരിച്ചടയ്ക്കാന്‍ സിപിഎം;ബാങ്ക് അധികൃതരുമായി എംഎം വര്‍ഗീസ് ചര്‍ച്ച നടത്തി

നവകേരള ബസ് ഇനി 'ഗരുഡ പ്രീമിയം'; ഞായറാഴ്ച മുതൽ സര്‍വീസ് ആരംഭിക്കും