കായികം

സഞ്ജു വീണ്ടും ഇന്ത്യന്‍ ടീമില്‍; ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയില്‍ ധവാന്‍ നയിക്കും

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. സഞ്ജു സാംസണ്‍ ടീമില്‍ ഇടംപിടിച്ചു. ശിഖര്‍ ധവാനാണ് ഇന്ത്യന്‍ ടീം നായകന്‍. മറുനാടന്‍ മലയാളിയായ ശ്രേയസ്സ് അയ്യരാണ് ടീമിന്റെ ഉപനായകന്‍. 

സഞ്ജുവിന് പുറമേ വിക്കറ്റ് കീപ്പറായി യുവതാരം ഇഷാന്‍ കിഷനും ടീമിലുണ്ട്. 16 അംഗ ടീമിനെയാണ് ബിസിസിഐ പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യയുടെ ട്വന്റി 20 ലോകകപ്പ് ടീമില്‍ ഉള്‍പ്പെട്ട ആരും തന്നെ ഏകദിന പരമ്പരയ്ക്കുള്ള ടീമിലില്ല. 

ട്വന്റി20 ലോകകപ്പിനായി ഒക്ടോബര്‍ ആറിന് ഓസ്‌ട്രേലിയയിലേക്കു പോകും. ഈ സാഹചര്യത്തിലാണ് ഇന്ത്യ യുവനിരയെ കളത്തിലിറക്കുന്നത്. ഒക്ടോബര്‍ ആറിന് ലക്‌നൗവിലാണ് ആദ്യ ഏകദിനം. ഒമ്പതിന് റാഞ്ചിയില്‍ രണ്ടാം മത്സരവും 11ന് ഡല്‍ഹിയില്‍ മൂന്നാം ഏകദിനവും നടക്കും.

ഇന്ത്യൻ ടീം: ശിഖർ ധവാൻ(ക്യാപ്റ്റൻ), ശ്രേയസ് അയ്യർ(വൈസ് ക്യാപ്റ്റൻ), ഋതുരാജ് ഗെയ്ക്വാദ്, ശുഭ്മാൻ ഗിൽ, രജത് പട്ടീദാർ, രാഹുൽ ത്രിപാഠി, ഇഷാൻ കിഷാൻ( വിക്കറ്റ് കീപ്പർ), സഞ്ജു സാംസൺ(വിക്കറ്റ് കീപ്പർ), ഷഹ്ബാസ് അഹമദ്,  ശാർദുൽ ഠാക്കൂർ, കുൽദീപ് യാദവ്, രവി ബിഷ്ണോയി, മുകേഷ് കുമാർ, ആവേഷ് ഖാൻ, മുഹമ്മദ് സിറാജ്, ദീപക് ചാഹർ.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്