കായികം

അമേരിക്കയിലേക്ക് ഫ്‌ളൈറ്റ് പിടിക്കാനായില്ല; പിന്നാലെ ലോകകപ്പ് ടീമില്‍ നിന്ന് ഹെറ്റ്മയറെ പുറത്താക്കി

സമകാലിക മലയാളം ഡെസ്ക്

ആന്റിഗ്വ: വെസ്റ്റ് ഇന്‍ഡീസിന്റെ ട്വന്റി20 ലോകകപ്പ് ടീമില്‍ നിന്ന് ഹെറ്റ്മയര്‍ പുറത്ത്. ഓസ്‌ട്രേലിയയിലേക്കുള്ള ഫ്‌ളൈറ്റ് ഹെറ്റ്മയറിന് മിസായതോടെയാണ് ലോകകപ്പ് ടീമിലെ സ്ഥാനവും താരത്തിന് നഷ്ടമായത്. ട്വന്റി20 ലോകകപ്പിന് മുന്‍പായി യുഎസ്എയില്‍ വെച്ച് വിന്‍ഡിസ് ഓസ്‌ട്രേലിയക്കെതിരെ ട്വന്റി20 കളിക്കുന്നുണ്ട്. 

ഷമര്‍ ബ്രൂക്ക്‌സ് ആണ് ഹെറ്റ്മയറിന് പകരം വെസ്റ്റ് ഇന്‍ഡീസ് ടീമിലേക്ക് എത്തുന്നത്. ശനിയാഴ്ച കരീബിയന്‍ പ്രീമിയര്‍ ലീഗ് അവസാനിച്ചതോ പല ഗ്രൂപ്പുകളായാണ് വെസ്റ്റ് ഇന്‍ഡീസ് ടീം ഓസ്‌ട്രേലിയയിലേക്ക് യാത്ര തിരിച്ചത്. 

യാത്ര ശനിയാഴ്ചയില്‍ നിന്ന് തിങ്കളാഴ്ചയിലേക്ക് മാറ്റിയിട്ടും രക്ഷയില്ല

ഹെറ്റ്മയര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ഓസ്‌ട്രേലിയയിലേക്കുള്ള താരത്തിന്റെ യാത്ര ഒക്ടോബര്‍ മൂന്നിലേക്ക് ക്രിക്കറ്റ് വെസ്റ്റ് ഇന്‍ഡീസ് റീഷെഡ്യൂള്‍ ചെയ്തിരുന്നു. വ്യക്തിപരമായ വിഷയങ്ങള്‍ ചൂണ്ടിയായിരുന്നു ഹെറ്റ്മയറിന്റെ ആവശ്യം. എന്നാല്‍ ഫ്‌ളൈറ്റ് പുറപ്പെടുന്ന സമയമാവുമ്പോഴേക്കും വിമാനത്താവളത്തിലേക്ക് എത്താനാവില്ല എന്നാണ് ഹെറ്റ്മയര്‍ തിങ്കളാഴ്ച വിന്‍ഡിസ് ക്രിക്കറ്റ് ബോര്‍ഡിനെ അറിയിച്ചത്. 

ശനിയാഴ്ചയില്‍ നിന്ന് ഹെറ്റ്മയറിന്റെ യാത്ര തിങ്കളാഴ്ചയിലേക്ക് മാറ്റിയപ്പോള്‍ തന്നെ ഇനി യാത്ര വൈകിയാല്‍ പകരം താരത്തെ ടീമില്‍ ഉള്‍പ്പെടുത്തും എന്ന് ബോര്‍ഡ് ഹെറ്റ്മയറെ അറിയിച്ചു. ട്വന്റി20 ലോകകപ്പില്‍ ഗ്രൂപ്പ് ബിയിലാണ് വിന്‍ഡിസ്. സ്‌കോട്ട്‌ലന്‍ഡ്, അയര്‍ലന്‍ഡ്, സിംബാബ് വെ എന്നിവരാണ് ഗ്രൂപ്പ് ബിയിലുള്ളത്. ഗ്രൂപ്പ് ഘട്ടത്തില്‍ ആദ്യ രണ്ട് സ്ഥാനത്ത് എത്തുന്ന ടീം സൂപ്പര്‍ 12ലേക്ക് എത്തും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്