കായികം

സ്മൃതി മന്ദാന ക്യാപ്റ്റന്‍; യുഎഇക്കെതിരെ ബാറ്റിങ് തെരഞ്ഞെടുത്ത് ഇന്ത്യ 

സമകാലിക മലയാളം ഡെസ്ക്

ധാക്ക: വനിതാ ഏഷ്യാ കപ്പില്‍ യുഎഇക്കെതിരെ ഇന്ത്യക്ക് ടോസ്. ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുത്തു. സ്മൃതി മന്ദാനയാണ് ഇന്ത്യയെ നയിക്കുന്നത്. 

ഹര്‍മന്‍പ്രീത് കൗറിന് വിശ്രമം അനുവദിച്ചതോടെയാണ് സ്മൃതി മന്ദാന ക്യാപ്റ്റനായത്. 24 മണിക്കൂര്‍ ഇടവേളയിലാണ് ഇന്ത്യന്‍ വനിതകള്‍ രണ്ടാമത്തെ മത്സരം കളിക്കുന്നത്. മലേഷ്യക്കെതിരെ മന്ദാന കളിച്ചിരുന്നില്ല. മേഘനയാണ് ഇന്ത്യക്ക് വേണ്ടി ഷഫാലിക്കൊപ്പം ഓപ്പണ്‍ ചെയ്തത്. ഓപ്പണിങ് സഖ്യം 116 റണ്‍സ് കണ്ടെത്തുകയും ചെയ്തിരുന്നു. എന്നാല്‍ യുഎഇക്കെതിരെ ഇറങ്ങുമ്പോള്‍ ഷഫാലിയെ ഇന്ത്യ ബെഞ്ചിലിരുത്തി. 

ഏഷ്യാ കപ്പില്‍ ആദ്യ രണ്ട് മത്സരവും ഇന്ത്യന്‍ വനിതകള്‍ ജയിച്ചിരുന്നു. ശ്രീലങ്കക്കെതിരെ 41 റണ്‍സിന്റേയും മലേഷ്യക്കെതിരെ 30 റണ്‍സിന്റേയും ജയത്തിലേക്കാണ് ഇന്ത്യന്‍ വനിതകള്‍ എത്തിയത്. ഡക്ക് വര്‍ത്ത് ലൂയിസ് നിയമത്തിലൂടെയായിരുന്നു മലേഷ്യക്കെതിരായ ജയം. 

മലേഷ്യക്കെതിരെ ഇന്ത്യ 182 റണ്‍സ് വിജയ ലക്ഷ്യം ഉയര്‍ത്തി എങ്കിലും മഴ വില്ലനായി എത്തി. ഇതോടെ 47 റണ്‍സ് വിജയ ലക്ഷ്യവുമായിറങ്ങിയ മലേഷ്യക്ക് നേടാനായത് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 16 റണ്‍സ് മാത്രം. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യൂറിന്‍ സാമ്പിള്‍ നല്‍കാന്‍ വിസമ്മതിച്ചു; ബജ്‌റംഗ് പൂനിയയ്ക്ക് സസ്‌പെന്‍ഷന്‍

കാണാതായ യുവതി മറ്റൊരു വീട്ടില്‍ മരിച്ച നിലയില്‍; വീടു നോക്കാനേല്‍പ്പിച്ച യുവാവ് തൂങ്ങിമരിച്ചു, ദുരൂഹത

സെഞ്ച്വറി; കൗണ്ടിയില്‍ തിളങ്ങി ചേതേശ്വര്‍ പൂജാര

ബലാത്സംഗത്തില്‍ ഗര്‍ഭിണിയായ യുവതി പ്രസവിക്കണമെന്ന് നിര്‍ബന്ധിക്കാന്‍ കഴിയില്ല, 16 കാരിക്ക് ഗര്‍ഭച്ഛിദ്രത്തിന് അനുമതി നല്‍കി ഹൈക്കോടതി

കോണ്‍ഗ്രസ് ഭയം സൃഷ്ടിക്കുകയാണ്; ബിജെപി ഒരിക്കലും ഭരണഘടന മാറ്റില്ല, സംവരണവും അവസാനിപ്പിക്കില്ല: രാജ്‌നാഥ് സിങ്