കായികം

'സൗത്ത് ആഫ്രിക്കയുടെ 12ാമന്‍', വിക്കറ്റില്ലാതെ 2 കളിയില്‍ വഴങ്ങിയത് 94 റണ്‍സ്; ഹര്‍ഷല്‍ പട്ടേലിനെതിരെ ആരാധകര്‍

സമകാലിക മലയാളം ഡെസ്ക്

ഇന്‍ഡോര്‍: സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ മൂന്നാം ട്വന്റി20യിലും ഇക്കണോമി റേറ്റ് കുറയ്ക്കാനാവാതെ ഹര്‍ഷല്‍ പട്ടേല്‍. ഇന്‍ഡോര്‍ ട്വന്റി20യില്‍ 4 ഓവര്‍ പൂര്‍ത്തിയാക്കിയ ഇന്ത്യന്‍ ബൗളര്‍മാരില്‍ ഉയര്‍ന്ന ഇക്കണോമി റേറ്റ് ഹര്‍ഷല്‍ പട്ടേലിന്റേതാണ്. ഇതോടെ ഹര്‍ഷലിന് എതിരെ തിരിഞ്ഞിരിക്കുകയാണ് ആരാധകര്‍. 

മൂന്നാം ട്വന്റി20യില്‍ 4 ഓവറില്‍ ഹര്‍ഷല്‍ വഴങ്ങിയത് 49 റണ്‍സ്. വിക്കറ്റ് വീഴ്ത്താനുമായില്ല. രണ്ടാം ട്വന്റി20യില്‍ 4 ഓവറില്‍ ഹര്‍ഷല്‍ വഴങ്ങിയത് 45 റണ്‍സ്. ഈ കളിയിലും വിക്കറ്റ് വീഴ്ത്താനായില്ല. പരമ്പരയിലെ ആദ്യ ട്വന്റി20യില്‍ നാല് ഓവറില്‍ 26 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയതാണ് ഹര്‍ഷലിന്റെ പരമ്പരയിലെ മികച്ച പ്രകടനം. 

ഡെത്ത് ഓവര്‍ സ്‌പെഷ്യലിസ്റ്റ് എന്ന പേരില്‍ ഇന്ത്യ ട്വന്റി20 ലോകകപ്പിലേക്ക് കൊണ്ടുപോകുന്ന താരത്തിന്റെ പ്രകടനം ഇന്ത്യക്ക് ആശങ്ക ഉയര്‍ത്തുന്നു. സ്ലോവര്‍ ബോളുകള്‍ എറിയാനാണ് ഹര്‍ഷല്‍ പട്ടേലിനോട് ഇന്ത്യന്‍ മുന്‍ താരവും മുന്‍ ബാറ്റിങ് കോച്ചുമായ സഞ്ജയ് ബംഗാര്‍ നിര്‍ദേശിക്കുന്നത്. 

കഴിഞ്ഞ 10 ട്വന്റി20യില്‍ 7 മീറ്റര്‍ മാര്‍ക്കിലാണ് ഹര്‍ഷല്‍ എറിയുന്നത്. ഇത് 4 മീറ്റര്‍ മാര്‍ക്കിലാവണം. ഷോര്‍ട്ടര്‍ ഡെലിവറികളിലൂടെ ബാറ്റേഴ്‌സിന് അഡ്ജസ്റ്റ് ചെയ്യാന്‍ വേണ്ട സമയം ലഭിക്കുന്നു. സ്ലോ വേരിയേഷനുകളും അവര്‍ക്ക് ഇവിടെ മറികടക്കാന്‍ കഴിയുന്നു. ഫുള്‍ ലെങ്ത്തില്‍ സ്ലോ ബോളുകള്‍ എറിയാനാണ് ഞാന്‍ ഹര്‍ഷലിനോട് പറയുക, സഞ്ജയ് ബംഗാര്‍ പറയുന്നു. 

22 ട്വന്റി20യില്‍ നിന്ന് 26 വിക്കറ്റാണ് ഹര്‍ഷല്‍ ഇതുവരെ വീഴ്ത്തിയത്. എന്നാല്‍ ഇക്കണോമി റേറ്റ് 9ന് മുകളിലും. ഹര്‍ഷലിനെ ട്വന്റി20 ലോകകപ്പ് ടീമില്‍ നിന്ന് ഒഴിവാക്കണം എന്ന മുറവിളി ആരാധകരുടെ ഭാഗത്ത് നിന്ന് ശക്തമായി കഴിഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ കനക്കും, ഇടി മിന്നൽ സാധ്യത; ആറ് ജില്ലകളിൽ യെല്ലോ

കാണാതായിട്ട് ഒരാഴ്ച, മക്കൾ തിരക്കിയില്ല; വയോധിക വീടിന് സമീപം മരിച്ച നിലയിൽ, മൃതദേഹം നായകൾ ഭക്ഷിച്ചു

റേഷൻ കടകൾ ഇന്ന് മുതൽ സാധാരണ നിലയിൽ

ചാലക്കുടി സ്വദേശിനി കാനഡയിൽ മരിച്ച സംഭവം കൊലപാതകമെന്ന് സംശയം; ഭർത്താവിനായി അന്വേഷണം

ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലെ ചികിത്സപ്പിഴവ്; അന്വേഷണ റിപ്പോർട്ട് ഇന്ന്