കായികം

ഋതുരാജിനും രവി ബിഷ്‌ണോയിക്കും ഏകദിന അരങ്ങേറ്റം; മത്സരം 40 ഓവറായി ചുരുക്കി

സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: ഇന്ത്യ-സൗത്ത് ആഫ്രിക്ക ഏകദിന പരമ്പരയിലെ ആദ്യ മത്സരം 40 ഓവറായി ചുരുക്കി. മഴയെ തുടര്‍ന്ന് രണ്ട് മണിക്കൂറോളം മത്സരം തടസപ്പെട്ടതോടെയാണ് 10 ഓവര്‍ വെട്ടിച്ചുരുക്കിയത്. ടോസ് നേടിയ ഇന്ത്യ സൗത്ത് ആഫ്രിക്കയെ ബാറ്റിങ്ങിന് അയച്ചു.

ഒരു മണിക്കാണ് ടോസ് ഇടേണ്ടിയിരുന്നത്. എന്നാല്‍ മഴയെ തുടര്‍ന്ന് ടോസ് ഇടാനായത് 3.30ന്. രണ്ട് താരങ്ങള്‍ ലഖ്‌നൗ ഏകദിനത്തോടെ ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം കുറിച്ചു. ഋതുരാജ് ഗയ്ക്‌വാദും രവി ബിഷ്‌ണോയിയുമാണ് ഇന്ത്യക്കായി ആദ്യമായി ഏകദിനം കളിക്കാനിറങ്ങിയത്. 

രജത് പട്ടിഡാര്‍ ഏകദിനത്തില്‍ അരങ്ങേറ്റം കുറിച്ചേക്കും എന്ന റിപ്പോര്‍ട്ടുകള്‍ ഉണ്ടായെങ്കിലും രജത്തിന് ഇനിയും കാത്തിരിക്കണം. ധവാനൊപ്പം ഗില്ലാണ് ഓപ്പണര്‍. രവി ബിഷ്‌നോയ്‌ക്കൊപ്പം സ്പിന്‍ നിരയില്‍ കുല്‍ദീപും. ഫാസ്റ്റ് ബൗളര്‍മാരായി മുഹമ്മദ് സിറാജും ആവേശ് ഖാനും ശാര്‍ദുല്‍ താക്കൂറും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യൂറിന്‍ സാമ്പിള്‍ നല്‍കാന്‍ വിസമ്മതിച്ചു; ബജ്‌റംഗ് പൂനിയയ്ക്ക് സസ്‌പെന്‍ഷന്‍

'ജാതി സംവരണം ജനാധിപത്യപരമല്ല, സമൂഹത്തിന്റെ ഉന്നമനത്തിന് വേണ്ടത് സാമ്പത്തിക സംവരണം'

കാണാതായ യുവതി മറ്റൊരു വീട്ടില്‍ മരിച്ച നിലയില്‍; വീടു നോക്കാനേല്‍പ്പിച്ച യുവാവ് തൂങ്ങിമരിച്ചു, ദുരൂഹത

സെഞ്ച്വറി; കൗണ്ടിയില്‍ തിളങ്ങി ചേതേശ്വര്‍ പൂജാര

ബലാത്സംഗത്തില്‍ ഗര്‍ഭിണിയായ യുവതി പ്രസവിക്കണമെന്ന് നിര്‍ബന്ധിക്കാന്‍ കഴിയില്ല, 16 കാരിക്ക് ഗര്‍ഭച്ഛിദ്രത്തിന് അനുമതി നല്‍കി ഹൈക്കോടതി